LD Clerk | Daily Current Affairs | Malayalam | 27 January 2023

LD Clerk | Daily Current Affairs | Malayalam | 27 January 2023

ഡെയിലി കറൻറ് അഫയേഴ്സ് - 27 ജനുവരി 2023

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ജനുവരി 27 ലെ കറൻറ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2023 ലെ 74 -ആംത് റിപ്പബ്ലിക് ദിനത്തിൽ കേരളത്തിൽ നിന്ന് എത്ര പേർക്കാണ് പദ്മശ്രീ അവാർഡ് ലഭിച്ചത് - നാല് (അപ്പുക്കുട്ട പൊതുവാൾ (ഗാന്ധിയൻ), ചെറുവയൽ രാമൻ (കർഷകൻ), സി.ഐ.ഐസക്ക് (ചരിത്രകാരൻ), എസ്.ആർ.ഡി.പ്രസാദ് (കളരിപ്പയറ്റ് വിദഗ്ദ്ധൻ)
2
2.9 ബില്ല്യൺ യു.എസ് ഡോളറിന്റെ ബെയ് ഔട്ട് പാക്കേജ് ശ്രീലങ്കയ്ക്ക് ലഭിക്കുന്നതിന് IMF ആവശ്യപ്പെട്ട ആവശ്യമായ ഗ്യാരന്റി നൽകിയത് ഏത് രാജ്യമാണ് - ഇന്ത്യ
3
74-ആംത് റിപ്പബ്ലിക് ദിനത്തിന്റെ തലേന്ന് സായുധ സേനാംഗങ്ങൾക്ക് എത്ര ഗ്യാലൻഡ്രി അവാർഡുകളും മറ്റ് പ്രതിരോധ അലങ്കാരങ്ങളും രാഷ്‌ട്രപതി അംഗീകരിച്ചു - 412
4
2023 വനിതാ ഇന്ത്യൻ പ്രീമിയർ ലീഗിൽ അഹമ്മദാബാദ് ഫ്രാഞ്ചൈസിക്കായി ഏറ്റവും കൂടുതൽ ബിഡ് രജിസ്റ്റർ ചെയ്തത് ആരാണ് - അദാനി സ്പോർട്സ് ലൈൻ പ്രൈവറ്റ് ലിമിറ്റഡ്
5
സ്വദേശാഭിമാനി കേസരി അവാർഡിന് അർഹനായത് - എസ്.ആർ.ശക്തിധരൻ
6
എയ്‌റോ ഇന്ത്യ 2023, ഫെബ്രുവരി 13 നും 17 നും ഇടയിൽ ബെംഗളൂരുവിലെ ഏത് എയർഫോഴ്സ് സ്റ്റേഷനിൽ നടക്കും - എയർഫോഴ്സ് സ്റ്റേഷൻ, യെലഹങ്ക
7
ഐ.സി.സി എമർജിങ് വിമൻസ് ക്രിക്കറ്റർ ഓഫ് ദി ഇയർ അവാർഡ് നേടിയ ആദ്യ ഇന്ത്യക്കാരി - രേണുക സിംഗ് താക്കൂർ
8
2023 ലെ രണ്ടാം സ്റ്റാർട്ട് ലിങ്ക് ദൗത്യത്തിൽ സ്പേസ് എക്സ് എത്ര ഉപഗ്രഹങ്ങൾ വിക്ഷേപിച്ചു - 56 ഉപഗ്രഹങ്ങൾ
9
സൂപ്പർ കപ്പ് ഫുട്ബോൾ 2023 ന് വേദിയാകുന്നത് - കേരളം
10
പോപ്പ് ഇതിഹാസം മൈക്കിൾ ജാക്സണിന്റെ ജീവിതം ആസ്പദമാക്കി ഇറങ്ങുന്ന സിനിമ - മൈക്കൽ


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.