Malayalam Language for LDC 2020 - വിപരീതപദങ്ങൾ [Antonym]
വിപരീതപദങ്ങൾ
ഒരു പദത്തിന്റെ എതിർ അർഥം ഉള്ള മറ്റൊരു പദമാണ് വിപരീതപദം. രാത്രി എന്നതിന്റെ എതിര് പകൽ എന്നതാണല്ലോ. നന്മ എന്നതിന്റെ വിപരീതം തിന്മ എന്നതാണ്. വിപരീതപദത്തിന്ടെ ചില മാതൃകകൾ പരിചയപ്പെടാം.
ഒരു പദത്തിന്റെ എതിർ അർഥം ഉള്ള മറ്റൊരു പദമാണ് വിപരീതപദം. രാത്രി എന്നതിന്റെ എതിര് പകൽ എന്നതാണല്ലോ. നന്മ എന്നതിന്റെ വിപരീതം തിന്മ എന്നതാണ്. വിപരീതപദത്തിന്ടെ ചില മാതൃകകൾ പരിചയപ്പെടാം.
| അകം | — പുറം | |
| അകലം | — അടുപ്പം | |
| അനാഥം | — സനാഥം | |
| അനുകൂലം | — പ്രതികൂലം | |
| അനേകം | — ഏകം | |
| അനുഗ്രഹം | — നിഗ്രഹം | |
| അപരാധി | — നിരപരാധി | |
| അപേക്ഷ | — ഉപേക്ഷ | |
| അബദ്ധം | — സുബദ്ധം | |
| അപഗ്രഥനം | — ഉദ്ഗ്രഥനം | |
| അഭിമാനം | — അപമാനം | |
| അഭിജ്ഞൻ | — അനഭിജ്ഞൻ | |
| അഭിലഷണീയം | — അനഭിലഷണീയം | |
| അസഹ്യം | — സഹ്യം | |
| അർഹൻ | — അനർഹൻ | |
| അന്തം | — അനന്തം | |
| അമരം | — അണിയം | |
| അത്ര | — തത്ര | |
| അവഗണന | — പരിഗണന | |
| അരൂപൻ | — സരൂപൻ | |
| ആകർഷകം | — അനാകർഷകം | |
| ആകുലം | — അനാകുലം | |
| ആഗതം | — നിർഗ്ഗതം | |
| ആദരം | — അനാദരം | |
| ആദിമം | — അന്തിമം | |
| ആദ്യം | — അന്ത്യം | |
| ആന്തരം | — ബാഹ്യം | |
| ആയം | — വ്യയം | |
| ആയാസം | — അനായാസം | |
| ആരോഹണം | — അവരോഹണം | |
| ആവരണം | — അനാവരണം | |
| ആവിർഭാവം | — തിരോഭാവം | |
| ആശാസ്യം | — അനാശാസ്യം | |
| ആശ | — നിരാശ | |
| ആശ്രയം | — നിരാശ്രയം | |
| ആസക്തി | — വിരക്തി | |
| ഇമ്പം | — തുമ്പം | |
| ഇഷ്ടം | — അനിഷ്ടം | |
| ഇഹം | — പരം | |
| ഉത്കൃഷ്ടം | — അപകൃഷ്ടം | |
| ഉന്നതം | — നതം | |
| ഉത്തമം | — അധമം | |
| ഉഷ്ണം | — ശീതം | |
| ഊഷ്മളം | — ശീതളം | |
| ഉപകാരം | — അപകാരം | |
| ഉപേക്ഷ | — അപേക്ഷ | |
| ഉച്ചാ | — നീചാ | |
| ഉത്കർഷം | — അപകർഷം | |
| ഉഗ്രം | — ശാന്തം | |
| ഉദ്ഗ്രഥനം | — അപഗ്രഥനം | |
| ഉന്മുഖം | — പരാങ്ങ്മുഖം | |
| ഉപചയം | — അപചയം | |
| ഉത്പതിഷ്ണു | — യാഥാസ്ഥിതികൻ | |
| ഋജു | — വക്രം | |
| ഋതം | — അനൃതം | |
| ഏകം | — അനേകം | |
| ഐക്യം | — അനൈക്യം | |
| കൃതജ്ഞത | — കൃതഘ്നത | |
| കൃത്രിമം | — അകൃത്രിമം | |
| കൃശം | — മേദുരം | |
| ക്രയം | — വിക്രയം | |
| ഗതി | — വിഗതി | |
| ഗമനം | — ആഗമനം | |
| ഗാഢം | — മൃദു | |
| ഗൗരവം | — ലാഘവം | |
| ഖണ്ഡനം | — മണ്ഡനം | |
| ഖേദം | — മോദം | |
| ചരം | — അചരം | |
| ചേതനം | — അചേതനം | |
| ജ്ഞാനം | — അജ്ഞാനം | |
| ജ്യേഷ്ഠൻ | — കനിഷ്ഠൻ | |
| ജനി | — മൃതി | |
| ന്യൂനപക്ഷം | — ഭൂരിപക്ഷം | |
| പരകീയം | — സ്വകീയം | |
| പരിചിതം | — അപരിചിതം | |
| പരിഷ്കൃതം | — അപരിഷ്കൃതം | |
| പര്യാപ്തം | — അപര്യാപ്തം | |
| പാശ്ചാത്യം | — പൗരസ്ത്യം | |
| പുകഴ്ത്തൽ | — ഇകഴ്ത്തൽ | |
| പുരാതനം | — നവീനം | |
| പുരോഗതി | — പശ്ചാത്ഗതി | |
| പോഷണം | — ശോഷണം | |
| പ്രതിലോമം | — അനുലോമം | |
| പ്രതിപത്തി | — വിപ്രതിപത്തി | |
| പ്രവൃത്തി | — നിവൃത്തി | |
| പ്രബുദ്ധൻ | — സുപ്തൻ | |
| പ്രഭാതം | — പ്രദോഷം | |
| പ്രത്യക്ഷം | — പരോക്ഷം | |
| പ്രശാന്തം | — പ്രക്ഷുബ്ദം | |
| പ്രാകൃതം | — പരിഷ്കൃതം | |
| പ്രാചീനം | — അർവാചീനം | |
| ബഹുമാനം | — അപമാനം | |
| ഭംഗുരം | — അഭംഗുരം | |
| ഭൂഷണം | — ദൂഷണം | |
| മന്ദം | — ശീഘ്രം | |
| മലിനം | — നിർമ്മലം | |
| മുന്നണി | — പിന്നണി | |
| മൃദു | — കഠിനം | |
| രഹസ്യം | — പരസ്യം | |
| രക്ഷ | — ശിക്ഷ | |
| ലഘുത്വം | — ഗുരുത്വം | |
| ലളിതം | — കഠിനം | |
| വാച്യം | — വ്യംഗ്യം | |
| തഥ്യ | — മിഥ്യ | |
| തദാനീം | — ഇദാനീം | |
| തിക്തം | — മധുരം | |
| തിരസ്കരണം | — സ്വീകരണം | |
| ത്യാജ്യം | — ഗ്രാഹ്യം | |
| ത്യജിക്കുക | — ഗ്രഹിക്കുക | |
| ദീർഘം | — ഹ്രസ്വം | |
| ദുഃഖം | — സുഖം | |
| ദുഷ്ടൻ | — ശിഷ്ടൻ | |
| ദുഷ്ഫലം | — സത് ഫലം | |
| ദുർഗമം | — സുഗമം | |
| ദുസ്സഹം | — സുസഹം | |
| ദുഷ്കരം | — സുകരം | |
| ദുർഗ്രഹം | — സുഗ്രഹം | |
| ദൃഢം | — ശിഥിലം | |
| ദൃശ്യം | — അദൃശ്യം | |
| ദൃഷ്ടം | — അദൃഷ്ടം | |
| ദ്രുതം | — മന്ദം | |
| ധാരാളം | — വിരളം | |
| ധീരൻ | — ഭീരു | |
| നവീനം | — പുരാതനം | |
| നശ്വരം | — അനശ്വരം | |
| നാസ്തികൻ | — ആസ്തികൻ | |
| നിരക്ഷരത | — സാക്ഷരത | |
| നികൃഷ്ടം | — ശ്രേഷ്ഠം | |
| നിഗ്രഹം | — അനുഗ്രഹം | |
| നിർദ്ദയം | — സദയം | |
| നിന്ദ | — സ്തുതി | |
| നിന്ദിതം | — വന്ദിതം | |
| നിശ്ചലം | — ചഞ്ചലം | |
| നിരുപാധികം | — സോപാധികം | |
| നീചം | — ഉച്ചം | |
| നെടിയ | — കുറിയ | |
| വികലം | — അവികലം | |
| വികാസം | — സങ്കോചം | |
| വിമുഖം | — ഉന്മുഖം | |
| വിയോഗം | — സംയോഗം | |
| വിരസം | — സരസം | |
| വിരളം | — ബഹുലം | |
| വിരാമം | — അവിരാമം | |
| വിരോധം | — മൈത്രി | |
| വിഷണ്ണൻ | — പ്രസന്നൻ | |
| വൈധർമ്മ്യം | — സാധർമ്യം | |
| വൃഷ്ടി | — സമഷ്ടി | |
| ശത്രു | — മിത്രം | |
| ശാശ്വതം | — നശ്വരം | |
| ശ്ലാഘ്യം | — നിന്ദ്യം | |
| സദാചാരം | — ദുരാചാരം | |
| സഫലം | — വിഫലം | |
| സഹിതം | — രഹിതം | |
| സഹ്യം | — അസഹ്യം | |
| സങ്കീർണ്ണം | — അസങ്കീർണ്ണം | |
| സങ്കുചിതം | — വികസിതം | |
| സങ്കോചം | — വികാസം | |
| സന്താപം | — സന്തോഷം | |
| സഭ്യം | — അസഭ്യം | |
| സന്മാർഗം | — ദുർമ്മാർഗം | |
| സ്വദേശം | — വിദേശം | |
| സാർത്ഥകം | — നിരർത്ഥകം | |
| സാധ്യം | — അസാധ്യം | |
| സ്വാതന്ത്ര്യം | — പാരതന്ത്ര്യം | |
| സ്വാധീനത | — പരാധീനത | |
| സ്വസ്ഥം | — അസ്വസ്ഥം | |
| സ്വാർത്ഥം | — പരാർത്ഥം | |
| സ്വാഭാവികം | — അസ്വാഭാവികം | |
| സ്ഥാവരം | — ജംഗമം | |
| സുകൃതം | — ദുഷ്കൃതം | |
| സുഗന്ധം | — ദുർഗന്ധം | |
| സുദിനം | — ദുർദിനം | |
| സുന്ദരം | — വിരൂപം | |
| സുന്ദരൻ | — വിരൂപൻ | |
| സുലഭം | — ദുർലഭം | |
| സുസ്ഥിതി | — ദുസ്ഥിതി | |
| സൂക്ഷ്മം | — സ്ഥൂലം | |
| സൃഷ്ടി | — സംഹാരം | |
| സ്വേച്ഛ | — പരേച്ഛ | |
| സംസ്കൃതം | — പ്രാകൃതം | |
| ഹിതം | — അഹിതം | |
| ക്ഷയം | — വൃദ്ധി | |
| ക്ഷേമം | — ക്ഷാമം |

No comments: