ലോകം ചുറ്റി എത്തിയ അംഗീകാരം - എസ്.കെ.പൊറ്റെക്കാട്ട്


എത്രയോ ലോകരാജ്യങ്ങളിലെ യാത്രാവിവരണം എഴുതിയ എസ്.കെ.പൊറ്റെക്കാട്ടിനെ ജ്ഞാനപീഠത്തിനു അർഹനാക്കിയത് സ്വന്തം നാട് വിഷയമാക്കിയ നോവലായിരുന്നു.

കർമ്മം,ജീവിതം 
  1. ശങ്കരൻകുട്ടി പൊറ്റെക്കാട്ട് എന്ന എസ്.കെ.പൊറ്റെക്കാട്ട് 1913 മാർച്ച് 14 നു കോഴിക്കോട്ട് ജനിച്ചു.
  2. അച്ഛൻ കുഞ്ഞിരാമൻ പൊറ്റെക്കാട്ട് അധ്യാപകനായിരുന്നു. 'അമ്മ കിട്ടൂലി.
  3. കോഴിക്കോട് ഗണപതി ഹൈ സ്കൂളിൽ ആയിരുന്നു എസ്.കെ. യുടെ ഹൈ സ്കൂൾ വിദ്യാഭ്യാസം.
  4. കോഴിക്കോട് സാമൂതിരി കോളേജിൽ നിന്ന് ഇന്റർമീഡിയറ്റ് പരീക്ഷ പാസായി.
  5. കോൺഗ്രസ് പ്രസ്ഥാനത്തിൽ ആകൃഷ്ടനായ പൊറ്റെക്കാട്ട് സ്വാതന്ത്ര്യ സമര - സാമൂഹിക പരിഷ്കരണ മുന്നേറ്റങ്ങളിലേക്കും ആകർഷിക്കപ്പെട്ടു.
  6. 1936 ൽ കോഴിക്കോട്ടെ ഗുജറാത്തി സ്കൂളിൽ അദ്ധ്യാപകനായി.
  7. 1939 ൽ ത്രിപുരയിൽ കോൺഗ്രസ്സ് സമ്മേളനത്തിൽ പങ്കെടുക്കാനായി ജോലി രാജി വെച്ചു.
  8. ബോംബെയിൽ വിവിധ ജോലികൾ നോക്കി.
  9. ഇന്ത്യ മുഴുവൻ സഞ്ചരിക്കാനുള്ള തുടക്കം അക്കാലത്തായിരുന്നു.
  10. 1957 ൽ തലശേരി പാർലമെൻറ് നിയോജക മണ്ഡലത്തിൽ മത്സരിച്ചു. 1000 വോട്ടിനു പരാജയപ്പെട്ടു.
  11. 1962 ൽ വീണ്ടും ഈ മണ്ഡലത്തിൽ മത്സരിച്ചു. ഡോ.സുകുമാർ അഴീക്കോടിനെ അറുപതിനായിരത്തിലേറെ വോട്ടിനു പരാജയപ്പെടുത്തി പാർലമെൻറ് അംഗമായി.
  12. 1982 ഓഗസ്റ്റ് ആറിന് അന്തരിച്ചു.കോളേജ് 
രചനാലോകം 
  1. 1928 ൽ കോളേജ് മാഗസിനിൽ പ്രസിദ്ധീകരിച്ച 'രാജനീതി'യാണ് ആദ്യ കഥ.
  2. 1930 ൽ 'ദീപം' മാസികയിൽ പ്രസിദ്ധീകരിച്ച 'മകനെ കൊന്ന മദ്യം' ആദ്യ കവിതയാണ്.
  3. 1937 ൽ കോൺഗ്രസ് രജതജൂബിലിയോട് അനുബന്ധിച്ച് നടത്തിയ കവിതാമത്സരത്തിൽ എസ്.കെ. യുടെ ഒരു ഭടന്റെ പുറപ്പാട്' ഒന്നാം സമ്മാനം നേടി .
  4. പ്രധാന കഥാസമാഹാരങ്ങൾ: ചന്ദ്രകാന്തം, മണിമാളിക,രാജമല്ലി,നിശാഗന്ധി, പുള്ളിമാൻ,മേഘമാല, ജലതരംഗം, വൈജയന്തി,പൗർണമി, പത്മരാഗം,ഇന്ദ്രനീലം, ഹിമവാഹിനി,പ്രേതഭൂമി,രംഗമണ്ഡപം,യവനികയ്ക്ക് പിന്നിൽ,കള്ളിപ്പൂക്കൾ,വനകൗമുദി,കനകാംബരം,അന്തർവാഹിനി,ഏഴിലംപാല,വൃന്ദാവനം,കാട്ടുചെമ്പകം.
  5. നോവലുകൾ - വല്ലികാദേവി, നാടൻപ്രേമം,പ്രേമശിക്ഷ,മൂടുപടം,വിഷകന്യക,കറാമ്പൂ, ഒരു തെരുവിന്റെ കഥ,ഒരു ദേശത്തിന്റെ കഥ,കുരുമുളക്,കബീന.
  6. കവിതാസമാഹാരങ്ങൾ: ഒരു സഞ്ചാരിയുടെ ഗീതങ്ങൾ,പ്രഭാതകാന്തി,പ്രേമശില്പി 
  7. യാത്രാവിവരണങ്ങൾ : കശ്മീർ,യാത്രാസ്മരണകൾ,കാപ്പിരികളുടെ നാട്ടിൽ, സിംഹഭൂമി,നൈൽ ഡയറി,മലയ നാടുകളിൽ,ഇന്നത്തെ യൂറോപ്പ്,സോവിയറ്റ് ഡയറി,പാതിരാസൂര്യന്ടെ നാട്ടിൽ,ഇൻഡോനേഷ്യൻ ഡയറി,ബാലിദ്വീപ്,ബൊഹീമിയൻ ചിത്രങ്ങൾ,ഹിമാലയൻ ചിത്രങ്ങൾ,ഹിമാലയൻ സാമ്രാജ്യത്തിൽ,നേപ്പാൾ യാത്ര,ലണ്ടൻ നോട്ട് ബുക്ക്,കെയ്‌റോ കഥകൾ,ക്ലിയോപാട്രയുടെ നാട്ടിൽ.
ബഹുമതികൾ 
  1. ജ്ഞാനപീഠം പുരസ്‌കാരം (1980)
  2. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് (ഒരു ദേശത്തിന്റെ കഥ, 1972)
  3. കേരള സാഹിത്യ അക്കാദമി അവാർഡ് (ഒരു തെരുവിന്റെ കഥ)
  4. മദ്രാസ് ഗവണ്മെന്റ് അവാർഡ് (വിഷകന്യക)
  5. കാലിക്കറ്റ് സർവകലാശാലയുടെ ഡോക്ടറേറ്റ്.


No comments:

Powered by Blogger.