Malayalam Language for LDC 2020 - പര്യായപദം [Synonyms]

പര്യായപദം

ഒരു പദത്തിന്റെ അർത്ഥത്തിൽ പ്രയോഗിക്കുന്ന മറ്റൊരു പദമാണ് പര്യായപദം.

ഭാഷ ഭംഗിയായി പ്രയോഗിക്കുന്നതിനു പദസമ്പത്ത് അത്യാവശ്യമാണ്. പര്യായ പദങ്ങളുടെ പഠനം ഏറ്റവും അധികം സഹായകമാകുന്നത് ഭാഷയുടെ പ്രയോഗത്തിൽ ആണ്. ആവർത്തന വിരസമല്ലാത്ത രീതിയിൽ ഭാഷ പ്രയോഗിക്കാൻ പര്യായങ്ങൾ സഹായിക്കുന്നു. ചില ഉദാഹരണങ്ങൾ കാണുക.

അഖിലം — നിശ്ശേഷം, സകലം, സർവം
അഗ്നി — അനലൻ, പാവകൻ, വഹ്നി
അങ്കം — യുദ്ധം, അടർ, പോര്
അങ്കണം — മുറ്റം, ചത്വരം, അജിരം
അടയാളം — മുദ്ര, ചിഹ്നം, അങ്കം
അടുക്കള — മഹാനസം, രസവതി
അതിഥി — വിരുന്നുകാരൻ, ഗൃഹാഗതൻ, ആഗന്തുകൻ
അതിർത്തി — സീമ, പരിധി
അധ്യാപകൻ — ഗുരു, ആചാര്യൻ, ദേശികൻ
അനുജൻ — കനിഷ്ഠൻ, അവരജൻ
അനുവാദം — അനുജ്ഞ, അനുമതി
അമൃത് — പീയുഷം, സുധ
അമ്പ് — അസ്ത്രം, ബാണം
അമ്പറ — തൂണീരം, തൂണി
'അമ്മ — മാതാവ്, ജനനി, അംബ
അരയന്നം — ഹംസം, അന്നം, മരാളം
അരുവി — ചോല, നിർഝരി
അർജുനൻ — വിജയൻ, പാർത്ഥൻ, ഫൽഗുനൻ
അല്പം — ലേശം, സ്വല്പം
അവസാനം — അറ്റം, അഗ്രം
അവൽ — ചിപിടകം, പൃഥുകം
അസുരൻ — ദൈത്യൻ, ദാനവൻ
അഹങ്കാരം — ഗർവ്, അഹംഭാവം
ആകാശം — ഗഗനം, വിഹായസ്, വ്യോമം
ആകൃതി — രൂപം, ആകാരം
ആന — കരി, ഗജം, ഹസ്തി
ആമ്പൽ — കുമുദം, കൈരവം
ആശ്രമം — പർണ്ണശാല, ഉടജം
ആശ്രയം — അഭയം, ശ്രായം
ആരാമം — ഉദ്യാനം, പൂന്തോട്ടം
ആഹാരം — ഭോജനം, ഭോജ്യം, ഭക്ഷണം
ആഗ്രഹം — അഭിലാഷം, ഇച്ഛ
ഇന്ദ്രൻ — ദേവാധിപൻ, ശക്രൻ
ഇരട്ട — യുഗ്മം, യുഗം
ഇരുട്ട് — തമസ്, അന്ധകാരം
ഇല — പർണ്ണം, പത്രം
ഇളക്കം — കമ്പനം, ചലനം
ഈച്ച — മക്ഷിക, നീല
ഉപ്പൻ — ചകോരം, ചെമ്പോത്ത്
ഉയർന്നത് — ഉന്നതം, ഉച്ചം
ഉറക്കം — നിദ്ര, ശയനം
ഋഷി — മഹർഷി, സന്യാസി
എപ്പോഴും — നിത്യം, സതതം
ഐശ്വര്യം — ശ്രീ, ഭൂതി
ഒഴുക്ക് — പരിവാഹം, പ്രവാഹം
ഓടക്കുഴൽ — മുരളി, വേണു
ഓർമ്മ — സ്‌മൃതി, സ്മരണ
കടുവ — വ്യാഘ്രം, നരി
കണ്ണാടി — ദർപ്പണം, മുകുരം
കതിർ — രശ്മി, കിരണം
കയർ — പാശം, വടം
കവിൾ — കപോലം, ഗണ്ഡം
കരച്ചിൽ — രോദനം, വിലാപം
കലപ്പ — ഹലം, സീരം
കല്ല് — ശില, ഉപലം, പാഷാണം
കളി — ലീല, ക്രീഡ
കള്ളൻ — ചോരൻ, തസ്കരൻ
കഴുത്ത് — കണ്ഠം, ഗളം, ഗ്രീവം
കാട് — കാനനം, അടവി, വനം
കാട്ടാളൻ — ശബരൻ, നിഷാദൻ
കാമദേവൻ — മദനൻ, മന്മഥൻ
കാരണം — ഹേതു, നിമിത്തം
കാല് — ചരണം, പാദം
കാലൻ — യമൻ, അന്തകൻ
കാള — ഋഷഭം, വൃഷം
കാളിന്ദി — സുരജ, കളിന്ദജ
കാക്ക — കാകൻ, വായസം
കാറ്റ് — അനിലൻ, പവനൻ, മാരുതൻ
കിടക്ക — ശയ്യ, മഞ്ചം
കിരീടം — മകുടം, കോടീരം, മുകുടം
കീർത്തി — യശസ്സ്, ഖ്യാതി
കുട — ഛത്രം, ആതപത്രം
കുടം — കുംഭം, കലശം, ഘടം
കുതിര — അശ്വം, വാജി, ഹയം
കുരങ്ങ് — കപി, വാനരൻ, മർക്കടൻ
കുയിൽ — കോകിലം, പികം
കുളി — സ്നാനം, നീരാട്ട്
കുറുക്കൻ — ജംബുകൻ, സൃഗാലൻ
കൂട് — പഞ്ജരം, നീഡം
കൂട്ടം — കദംബം, ആവലി, പറ്റം
കൊടി — പതാക, വൈജയന്തി
കോട്ട — പ്രാകാരം, ദുർഗ്ഗം
കോപം — ക്രോധം, രോഷം
ക്ഷമ — സഹനം, സഹിഷ്ണുത
ഗണപതി — വിനായകൻ, ഗണേശൻ
ഗുഹ — ദരി, ഗഹ്വരം, കന്ദരം
ചന്ദനം — മാലേയം, മലയജം
ചന്ദ്രൻ — ഇന്ദു, വിധു, അമ്പിളി
ചന്ദ്രിക — നിലാവ്, കൗമുദി
ചിലമ്പ് — ചിലങ്ക, നൂപുരം
ചിറക് — പത്രം, പക്ഷം
ചുണ്ട് — ഓഷ്ഠം, അധരം
ചൂട് — താപം, ഉഷ്ണം
ചൂത് — ദേവനം, ദ്യൂതം
ചെന്നായ് — ഈഹാമൃഗം, വൃകം
ചെവി — കർണ്ണം, ശ്രവണം
ചെളി — കർദ്ദമം, പങ്കം
ചോര — നിണം, രക്തം
ചോറ് — ഓദനം, അന്നം
ജലം — വാരി, തോയം
ജീവൻ — പ്രാണൻ, ചേതന
ജ്യേഷ്ഠൻ — പൂർവ്വജൻ, അഗ്രജൻ
ഞരമ്പ് — ധമനി, സിര
തടാകം — സരസ്സ്, കാസാരം
തണുപ്പ് — ശീതം, ശൈത്യം
തത്ത — ശുകം, കീരം
തല — ശീർഷം, ശിരസ്
തലമുടി — കുന്തളം, കേശം
തവള — ദർദൂരം, മണ്ഡൂകം
താമര — കമലം, പങ്കജം
തിര — തരംഗം, വീചി
തീരം — കുലം, കഛം
തുല്യം — സമം, സമാനം, സന്നിഭം
തേൻ — മധു, മരന്ദം, മടു
തേൻമാവ് — ചൂതം, രസാലം
തേരാളി — സാരഥി, സൂതൻ
തേര് — രഥം, സൃന്ദനം
തോണി — വളളം, നൗക
തോഴി — ആളി, സഖി
ദാഹം — തൃഷ്ണ, പിപാസ
ദീർഘം — ആയതം, ആയാമം
ദുഃഖം — ഇണ്ടൽ, വ്യഥ
ദുഷ്ടൻ — നീചൻ, ഖലൻ
ദൂതൻ — പ്രേഷകൻ, സന്ദേശഹരൻ
ദേഹം — മെയ്യ്, ഗാത്രം, ശരീരം
ദ്വാരം — സുഷിരം, രന്ദ്രം
ധനം — അർത്ഥം, വിത്തം
നക്ഷത്രം — താരകം, ഉഡു
നഖം — നഖരം, കരോരുഹം
നഗരം — പട്ടണം, പുരം
നദി — തരംഗിണി, പുഴ
നാക്ക് — രസന, ജിഹ്വ
നാഗം — പാമ്പ്, ഉരഗം
നായാട്ട് — മൃഗയാ, വേട്ട
നിലാവ് — ചന്ദ്രിക, കൗമുദി
നിശ്ചയം — നിർണ്ണയം, ദ്രുവം
നൂതനം — നവം, നവീനം
നൂൽ — തന്തു, സൂത്രം
നൃത്തം — നടനം, നർത്തനം
നെറ്റി — ലലാടം, ഫാലം
പകൽ — ദിനം, ദിവസം, വാസരം
പക്ഷി — ഖഗം, വിഹഗം
പടച്ചട്ട — കവചം, തനുത്രം
പട്ടി — ശുനകൻ, സാരമേയം
പരിമളം — സുഗന്ധം, സൗരഭ്യം
പരിശുദ്ധം — നിർമ്മലം, പവിത്രം
പർവ്വതം — ഗിരി, അചലം
പല്ല് — രദം, ദന്തം
പശു — ധേനു, ഗോവ്
പാപം — കല്മഷം, അഘം
പാമ്പ് — നാഗം, ഉരഗം
പാല് — ക്ഷീരം, പയസ്സ്
പുക — അഗ്നിലിംഗം, ധൂമം
പുഞ്ചിരി — മന്ദഹാസം, സ്മിതം
പുത്രൻ — തനയൻ, മകൻ
പുത്രി — മകൾ, ആത്മജ
പുരാതനം — ചിരന്തനം, പ്രാചീനം
പുഷ്പം — മലർ, കുസുമം, പൂവ്
പൂന്തോട്ടം — ഉദ്യാനം, ആരാമം
പൂമൊട്ട് — കലിക, കോരകം
പെരുമ്പറ — പടഹം, ഭേരി
പേരാൽ — വടവൃക്ഷം, അശ്വത്ഥം
പേര് — നാമം, ആഖ്യ
പൊടി — പാംസു, ധൂളി, രേണു
പൊട്ട് — തിലകം, ലലാമം
പ്രകാശം — ജ്യോതിസ്, വെളിച്ചം, പ്രഭ
പ്രഭാതം — ഉഷസ്, പുലരി
പ്രസിദ്ധി — ഖ്യാതി, കീർത്തി
പ്രാവ് — കപോതം, കളധ്വനി
ബന്ധു — ബാന്ധവൻ, ജ്ഞാതി
ബാലൻ — അർഭകൻ, കിശോരൻ
ബുദ്ധി — മതി, ധീ, പ്രജ്ഞ
ബ്രാഹ്മണൻ — ദ്വിജൻ, അന്തണൻ, വിപ്രൻ
ഭാഗ്യം — ദിഷ്ടം, നിയതി
ഭൂമി — മന്ന്, പാര്
മംഗളം — കല്യാണം, ശുഭം
മഞ്ഞു — തുഷാരം, ഹിമം
മണൽത്തിട്ട — പുളിനം, സൈകതം
മണ്ണ് — മൃത്ത്, മൃത്തിക
മനസ്സ് — ചിത്തം, മാനസം
മനുഷ്യൻ — നരൻ, മർത്യൻ
മനോഹരം — സുന്ദരം, കോമളം
മന്ത്രി — അമാത്യൻ, സചിവൻ
മയിൽ — മയൂരം, കേകി, ശിഖി
മരം — വൃക്ഷം, തരു
മരുമകൾ — സ്നുഷ, ജനി
മരുമകൻ — ഭാഗിനേയൻ, ജാമാതാവ്
മഹർഷി — മാമുനി, സന്യാസി
മഴ — വർഷം, വൃഷ്ടി, മാരി
മഴവില്ല് — ഇന്ദ്രധനുസ്സ്, കാർമുകം
മാൻ — ഏണം, ഹരിണം
മാംസം — പലലം, ആമിഷം
മാവ് — മാകന്ദം, ആമ്രം
മാളിക — ഹർമ്മ്യം, മേട
മിന്നൽ — ക്ഷണപ്രഭ, തടിത് പ്രഭ
മിന്നാമിനുങ്ങ് — ഇന്ദുഗോപം, ഖാത്യോതം
മിത്രം — സുഹൃത്ത്, ചങ്ങാതി
മുഖം — വദനം, ആനനം
മുതല — നക്രം, അവഹാരം
മുത്ത് — മൗക്തികം, മുക്ത
മുറ്റം — അങ്കണം, ചത്വരം
മേഘം — വാരിദം, ജലദം
മോക്ഷം — മുക്തി, മോചനം
മോതിരം — അംഗുലീയകം, ഊർഥിക
യാഗം — യജ്ഞം, മേധം
യാത്ര — പ്രയാണം, സഞ്ചാരം
യുദ്ധം — പോര്, അടർ
രക്തം — നിണം, ചോര
രശ്മി — കിരണം, കതിർ
രാക്ഷസൻ — നക്തഞ്ചരൻ, രക്ഷസ്സ്
രാജാവ് — നരപതി, ഭൂപതി
രാത്രി — നിശ, രജനി
രോഗം — വ്യാധി, രുജാ
രോമാഞ്ചം — കോൾമയിർ, രോമഹർഷം
ലജ്ജ — ത്രപ, വ്രീള
വണ്ട് — അളി, ഭ്രമരം
വംശം— കുലം, ഗോത്രം
വയറ് — കുക്ഷി, ജഡരം
വസ്ത്രം — വാസനം, അംബരം
വള — കങ്കണം, കടകം
വള്ളി — ലത, വല്ലി
വള്ളിക്കുടിൽ — നികുഞ്ചം, ലതാഗൃഹം
വള്ളം — വഞ്ചി, തോണി
വഴി — പാത, മാർഗം
വാക്ക് — ഗീര്, ഉക്തി, വചസ്
വാൾ — ഖഡ്ഗം, അഗ്നി
വാൽ — പുച്ഛം, ലൂമം
വിഫലം — മോഘം , നിരർത്ഥം
വില്ല് — ധനുസ്സ്, ചാപം
വിവാഹം — പരിണയം, പാണിഗ്രഹണം
വിശപ്പ് — ക്ഷുത്ത്, ബുഭുക്ഷ
വിഷം — കാകോളം, പാഷാണം
വിസ്തൃതം — വിശാലം, ബൃഹത്ത്
വിളക്ക്— ദീപം, ദീപിക
വിറയൽ — വേപഥു, കമ്പനം
വീട് — ആലയം, ഗൃഹം
വീണ — വിപഞ്ചിക, വല്ലകി
വെളുപ്പ് — ധൗതം, ധവളം
വെള്ളം — ജലം, തോയം
വെള്ളി — രജതം, ശ്വേതം
വേഗം — ക്ഷിപ്രം, ശീഘ്രം
വേടൻ — കിരാതൻ, വന ചരൻ
വേദം — മറ, ആഗമം
വേഴാമ്പൽ — ചാതകം, സാരംഗം
ശത്രു — വൈരി, രിപു
ശബ്ദം — സ്വരം, സ്വനം
ശരീരം — ഗാത്രം, മേനി
ശില — കല്ല്, ഉപലം
ശിവൻ — ഈശൻ, ശംഭു
സത്യം — തഥ്യ, ഋതം
സമീപം — നികടം, അന്തികം
സിംഹം — കേസരി, ഹരി
സുഗന്ധം — പരിമളം, സൗരഭ്യം
സൂര്യൻ — ആദിത്യൻ , രവി
സൈന്യം — വാഹിനി, സേന
സൗന്ദര്യം — ലാവണ്യം, കാമനീയകം
സ്തുതി — സ്തവം, സ്തോത്രം
സ്വർണം — കാഞ്ചനം, കനകം
സ്ത്രീ — നാരി, അംഗന
ഹിംസ — കൊല, ക്ഷണനം


No comments:

Powered by Blogger.