ഡെയിലി കറൻറ് അഫയേഴ്സ് - 01 ഒക്ടോബർ 2021

Daily Current Affairs - 01 October 2021

ഡെയിലി കറൻറ് അഫയേഴ്സ് - 01 ഒക്ടോബർ 2021

സുഹൃത്തുക്കൾ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ഒക്ടോബർ 01 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
തിരഞ്ഞെടുപ്പ് പ്രചാരണത്തിനു ചട്ടം ലംഘിച്ച് പണം ചിലവഴിച്ചെന്ന കേസിൽ തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ട മുൻ ഫ്രഞ്ച് പ്രസിഡന്റ് - നിക്കോളാസ് സർക്കോസി
2
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കടൽപ്പാലം നിലവിൽ വരുന്നത് - സേവറി-ന്ഹാവ ഷേവ സീ ലിങ്ക് (മുംബൈ - നവി മുംബൈ എന്നിവയെ ബന്ധിപ്പിക്കുന്നു)
3
2021 സെപ്റ്റംബറിൽ അന്താരാഷ്ട്ര ഹോക്കിയിൽ നിന്നും വിരമിച്ച ഇന്ത്യൻ ഹോക്കി താരങ്ങൾ - രൂപീന്ദർ പാൽ സിംഗ്, ബീരേന്ദ്ര ലക്ര
4
2021 സെപ്റ്റംബറിൽ അമേരിക്ക വിക്ഷേപിച്ച എർത്ത് - മോണിറ്ററിംഗ് സാറ്റ് ലൈറ്റ് - ലാൻഡ്‌സാറ്റ് -9
5
സൈബർ സെക്യൂരിറ്റി കമ്പനി ആയ സർഫ് ഷാർക്ക് പുറത്തിറക്കിയ ഡിജിറ്റൽ ക്വാളിറ്റി ഓഫ് ലൈഫ് ഇൻഡക്സ് 2021 ൽ ഇന്ത്യയുടെ സ്ഥാനം - 59 (ഒന്നാം സ്ഥാനം - ഡെൻമാർക്ക്‌)
6
2021 സെപ്റ്റംബറിൽ പ്രോംപ്റ്റ് കറക്റ്റീവ് ആക്ഷൻ ഫ്രെയിം വർക്കിൽ നിന്നും ആർ.ബി.ഐ. ഒഴിവാക്കിയ ബാങ്ക് - ഇന്ത്യൻ ഓവർസീസ് ബാങ്ക്
7
സൗജന്യ സാങ്കേതിക വിദ്യാ പരിശീലനം നൽകി രാജ്യത്തെ യുവജനതയുടെ തൊഴിൽ സാധ്യത വർദ്ധിപ്പിക്കാനായി കേന്ദ്ര തൊഴിൽ മന്ത്രാലയം മൈക്രോസോഫ്റ്റ് ഇന്ത്യയുമായി ചേർന്ന് വികസിപ്പിച്ച പോർട്ടൽ - ഡിജിസാക്ഷം
8
തൊഴിൽ അവസരങ്ങൾ തേടുന്ന മുതിർന്ന പൗരന്മാർക്കായി കേന്ദ്ര സാമൂഹ്യനീതി വകുപ്പിന് കീഴിൽ ഉള്ള എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് പോർട്ടൽ - സീനിയർ ഏബിൾ സിറ്റിസൺസ് ഫോർ റീ-എംപ്ലോയ്‌മെന്റ് ഇൻ ഡിഗ്നിറ്റി (SACRED)
9
2021-ലെ Right Livelihood Award ജേതാക്കൾ

Marthe Wandou (Cameroon)
Vladimir Slivyak (Russia)
Freda Huson (Canada)
LIFE (Legal Initiative for Forest and Environment) (New Delhi, India)


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.