ഡെയിലി കറൻറ് അഫയേഴ്സ് - 18 ഒക്ടോബർ 2021

daily current affairs 18 Oct 2021

ഡെയിലി കറൻറ് അഫയേഴ്സ് - 18 ഒക്ടോബർ 2021

സുഹൃത്തുക്കൾ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ഒക്ടോബർ 18 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
SARS-CoV -2 ഉൾപ്പെടെയുള്ള പകർച്ച വ്യാധി രോഗാണുക്കളുടെ ഉത്ഭവത്തെക്കുറിച്ചുള്ള ഗവേഷണത്തിനായി ഡബ്ള്യു.എച്ച്.ഒ. രൂപീകരിച്ച സയന്റിഫിക്ക് അഡ്വൈസറി ഗ്രൂപ് ഫോർ ദി ഒറിജിൻസ്‌ ഓഫ് നോവൽ പാതോജെൻസിൽ ഉൾപ്പെട്ട ഇന്ത്യൻ - ഡോ.രാമൻ ഗംഗാഖേദ്കർ
2
2021 ഒക്ടോബറിൽ രാജ്യാന്തര ഫുട്ബോളിൽ ഗോൾ നേട്ടത്തിൽ ലയൺ മെസ്സിക്കൊപ്പമെത്തിയ ഇന്ത്യൻ ഫുട്ബോൾ താരം - സുനിൽ ഛേത്രി (80 ഗോൾ)
3
2021 ഒക്ടോബറിൽ ഓസ്ട്രിയൻ ചാൻസലർ അലക്‌സാണ്ടർ ഷാലൻ ബെർഗിന്ടെ പ്രസ് സെക്രട്ടറി ആയി നിയമിതനായ മലയാളി - ഷിൽട്ടൺ ജോസഫ് പാലത്തുങ്കൽ
4
2021 ഒക്ടോബറിൽ കേരള ഹൈക്കോടതി ജഡ്ജിയായി നിയമിതയായ കേരള ഹൈക്കോടതിയിലെ ആദ്യ വനിതാ രജിസ്ട്രാർ - സോഫി തോമസ്
5
2021 ഗ്ലോബൽ ഹംഗർ ഇൻഡക്സിൽ ഇന്ത്യയുടെ സ്ഥാനം - 101 (പബ്ലിഷ്ഡ് ബൈ കൺസൺ വേൾഡ് വൈഡ് ആൻഡ് വെൽറ്റ് ഹംഗർ ഹിൽഫ്)
6
2021 ഒക്ടോബറിൽ കോവിഡ് മാനദണ്ഡങ്ങൾ ലഘൂകരിക്കുന്നതിന്ടെ ഭാഗമായി പൊതു ഇടങ്ങളിൽ മുഖാവരണം ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും ഒഴിവാക്കുന്ന രാജ്യം - സൗദി അറേബ്യ
7
2021 ഒക്ടോബറിൽ ഇന്ത്യയിലെ ആദ്യ സ്മാർട്ട് ഫോൺ അധിഷ്ഠിത ഇ-വോട്ടിംഗ് സൊല്യൂഷൻ വികസിപ്പിച്ച സംസ്ഥാനം - തെലങ്കാന
8
ഫോർബ്‌സ് മാഗസിൻ പ്രസിദ്ധീകരിച്ച വേൾഡ്സ് ബെസ്റ്റ് എംപ്ലോയർസ് 2021 റാങ്കിങ്ങിൽ ഇന്ത്യയിൽ നിന്നും ഒന്നാമതെത്തിയത് - റിലയൻസ് ഇൻഡസ്ട്രീസ് (52nd പൊസിഷൻ) (ഒന്നാമതെത്തിയത് - സാംസങ് ഇലക്ട്രോണിക്സ് (ദക്ഷിണ കൊറിയ)) (ഇന്ത്യൻ പൊതുമേഖലാ സ്ഥാപനങ്ങളിൽ ഒന്നാമതെത്തിയത് - എസ്.ബി.ഐ.(119))
9
2021 ഒക്ടോബറിൽ ഗ്രഹങ്ങളുടെയും സൗരയൂഥത്തിന്ടെയും ഉത്ഭവത്തെക്കുറിച്ചുള്ള രഹസ്യങ്ങൾ തേടുന്നതിനായി അമേരിക്കൻ ബഹിരാകാശ ഏജൻസി ആയ നാസ വിക്ഷേപിച്ച പേടകം - ലൂസി
10
2021 ഒക്ടോബറിൽ അതിർത്തിയിൽ നിലനിൽക്കുന്ന തർക്കം പരിഹരിക്കുന്നതിനായി 3 സ്റ്റെപ്പ് റോഡ് മാപ്പ് എഗ്രിമെന്റിൽ ഏർപ്പെട്ട ഇന്ത്യയുടെ അയൽ രാജ്യങ്ങൾ - ഭൂട്ടാൻ, ചൈന


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.