Download | 153 Important Current Affairs Question Answers | February 2022

Download | 153 Important Current Affairs Question Answers | February 2022

Download | 153 Important Current Affairs Question Answers | February 2022

1. അന്താരാഷ്ട്ര ഹോക്കി ഫെഡറേഷൻ നൽകുന്ന വേൾഡ് ഗെയിംസ് അത്ലെറ്റ് ഓഫ് ദി ഇയർ 2021 പുരസ്‌കാരം നേടിയ രണ്ടാമത്തെ ഇന്ത്യൻ താരം - പി.ആർ.ശ്രീജേഷ്

2. 2021-22 വർഷത്തെ സാമ്പത്തിക സർവേയുടെ പ്രമേയം - അജൈൽ അപ്പ്രോച്
3. ഇന്ത്യയിലെ ആദ്യ ജിയോ പാർക്ക് നിലവിൽ വരുന്നത് - ജബൽപൂർ (മധ്യപ്രദേശ്)

4. 2022 ജനുവരിയിൽ കോവിഡ് വാക്സിനേഷൻ നിർബന്ധമാക്കിയതിനെത്തുടർന്ന് വലിയ തോതിൽ ജനകീയ പ്രക്ഷോഭം നടന്ന രാജ്യം - കാനഡ

5. ഫിയർലെസ് ഗവെർണൻസ്' എന്ന പുസ്തകത്തിന്ടെ രചയിതാവ് - കിരൺ ബേദി

6. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയർസിൻടെ കേരള സെക്ഷൻ നൽകുന്ന 2021 ലെ കെ.പി.പി.നമ്പ്യാർ പുരസ്‌കാരം നേടിയ പ്രശസ്ത മെറ്റലർജിക്കൽ സയന്റിസ്റ്റ് - ഡോ.സി.ജി.കൃഷ്ണദാസ് നായർ

7. ഒഡീഷ ഓപ്പൺ ബാഡ്മിൻറൺ ടൂർണമെൻറ് 2022 -ൽ വനിതാ ഡബിൾസ് വിഭാഗത്തിൽ ജേതാക്കളായ മലയാളി സഖ്യം - ട്രീസ ജോളി, ഗായത്രി ഗോപിചന്ദ്

8. നീതി ആയോഗിന്ടെ സുസ്ഥിര വികസന സൂചികയിൽ (2020-21) ഒന്നാം സ്ഥാനം നേടിയ സംസ്ഥാനം - കേരളം

9. 2022 ഫെബ്രുവരിയിൽ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്ടെ ഏകദിന വനിതാ റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്തെത്തിയ ഇന്ത്യൻ താരം - മിതാലി രാജ്

10. ലോകത്തിലെ ആദ്യ ഹൈഡ്രജൻ പവേർഡ് ഫ്ലയിങ് ബോട്ട് നിലവിൽ വരുന്നത് - ദുബായ്

11. കേന്ദ്ര ബജറ്റ് 2022-23 പ്രകാരം 2021-22 വർഷത്തെ പ്രതീക്ഷിത സാമ്പത്തിക വളർച്ചാ നിരക്ക് - 9.2 %

12. 2022 ഫെബ്രുവരിയിൽ യൂട്യൂബിൽ ഒരു കോടി സബ്സ്ക്രൈബേർസ് എന്ന നേട്ടം കൈവരിച്ച ലോക നേതാവ് - നരേന്ദ്ര ദാമോദർദാസ് മോദി

13. 2022 ഫെബ്രുവരിയിൽ പ്രസിദ്ധീകരിച്ച ഐ.എസ്.എൽ. (ഇന്ത്യൻ സൂപ്പർ ലീഗ്) ടോപ് സ്‌കോറർ ലിസ്റ്റ് 2021-22 പ്രകാരം ഐ.എസ്.എൽ. ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ നൈജീരിയൻ താരം - ബർത്തോലോമ്യു ഓഗ്‌ബെച്ചേ

14. 2022 ൽ പ്രമുഖ ഡിജിറ്റൽ ട്രാവൽ പ്ലാറ്റ് ഫോമായ ബുക്കിംഗ് ഡോട്ട് കോമിൻടെ 10-ആംത് ട്രാവലർ റിവ്യൂ അവാർഡ്‌സ് 2022 ൽ 'മോസ്റ്റ് വെൽകമിങ് റീജിയൻ ഇൻ ഇന്ത്യ' എന്ന കാറ്റഗറിയിൽ തുടർച്ചയായി മൂന്നാം തവണയും ഒന്നാം സ്ഥാനത്തെത്തിയ സംസ്ഥാനം - കേരളം

15. 2022 ലെ ലോക തണ്ണീർത്തട ദിനത്തോടനുബന്ധിച്ച് റാംസാർ സൈറ്റിൽ ഉൾപ്പെടുത്തിയ ഇന്ത്യയിലെ പ്രദേശങ്ങൾ - ഖിജാത്യ വൈൽഡ് ലൈഫ് സാങ്ച്വറി, ബഖിറാ വൈൽഡ് ലൈഫ് സാങ്ച്വറി

16. 2022 ജനുവരിയിൽ സ്വാതന്ത്ര്യ സമര സേനാനികളുടെ ഓർമയ്ക്കായുള്ള സ്മൃതി വനവും, ഗാന്ധി മന്ദിരവും നിലവിൽ വന്ന സംസ്ഥാനം - ആന്ധ്രാപ്രദേശ്

17. 2022 ഫെബ്രുവരിയിൽ ഇന്ത്യയുടെ ആദ്യ ക്രെഡിറ്റ് റേറ്റിംഗ് ഏജൻസിയായ ക്രിസിൽ പുറത്തുവിട്ട കണക്കു പ്രകാരം 2022-23 സാമ്പത്തിക വർഷത്തിലെ ഇന്ത്യയുടെ ജി.ഡി.പി. വളർച്ച - 7.8 %

18. 2022 ലെ ലൗറെസ്സ് 'വേൾഡ് ബ്രേക്ക് ത്രൂ ഓഫ് ദി ഇയർ' അവാർഡിന് നോമിനേറ്റ് ചെയ്യപ്പെട്ട ഇന്ത്യയുടെ ഒളിംപിക്സ് ഗോൾഡ് മെഡൽ ജേതാവ്- നീരജ് ചോപ്ര

19. 2022 ഫെബ്രുവരിയിൽ കോവിഡ് നിയന്ത്രണങ്ങൾ സമ്പൂർണ്ണമായും പിൻവലിക്കുന്ന ആദ്യ യൂറോപ്യൻ യൂണിയൻ രാജ്യം- ഡെൻമാർക്ക്‌

20. 2022 ഫെബ്രുവരിയിൽ ശൈത്യകാല ഒളിംപിക്സ് ഉത്‌ഘാടന, സമാപന ചടങ്ങുകളിൽ നിന്ന് ബഹിഷ്കരണം പ്രഖ്യാപിച്ച രാജ്യം- ഇന്ത്യ

21. 2022 ലെ ലോക അർബുദ ദിനത്തിന്ടെ പ്രമേയം- 'ക്ലോസിങ് ദി കെയർ ഗാപ്

22. പെട്രോളിയം ഉത്പന്നങ്ങൾ വാങ്ങുന്നതിനായി ശ്രീലങ്കയ്ക്ക് 500 മില്യൺ യു.എസ്.ഡി. ലൈൻ ഓഫ് ക്രെഡിറ്റായി എക്സ്റ്റൻഡ് ചെയ്‌ത്‌ നൽകിയ ഇന്ത്യയിലെ സ്ഥാപനം- എക്സിം ബാങ്ക് (എക്സ്പോർട്ട് ഇമ്പോർട്ട് ബാങ്ക് ഓഫ് ഇന്ത്യ)

23. 2022 ഫെബ്രുവരിയിൽ യു.ജി.സി. ചെയർമാനായി നിയമിതനായ മുൻ ജെ.എൻ.യു. വൈസ് ചാൻസിലർ - എം.ജഗദീഷ് കുമാർ

24. കോവിഡ് ബാധിക്കപ്പെട്ടവരിൽ 5 ലക്ഷത്തിൽ അധികം മരണങ്ങൾ രേഖപ്പെടുത്തിയ ലോകത്തിലെ മൂന്നാമത്തെ രാജ്യം - ഇന്ത്യ

25. 2022 ഫെബ്രുവരിയിൽ സപ്ലൈകോ വില്പനശാലകളുടെ ലൊക്കേഷൻ വിവരങ്ങൾ വിശദമായി അറിയുന്നതിനായി കേരള സംസ്ഥാന ഭക്ഷ്യ വകുപ്പ് ആരംഭിച്ച മൊബൈൽ ആപ്പ് - ട്രാക്ക് സപ്ലൈക്കോ

26. 2022 ഫെബ്രുവരിയിൽ സ്വദേശ് ദർശൻ സ്‌കീമിൽ ഉൾപ്പെടുത്തപ്പെട്ട 'പനൗറ ധാം' സ്ഥിതി ചെയ്യുന്നത് - ബീഹാർ

27. 2022 ഫെബ്രുവരിയിൽ ഗ്രാമപ്രദേശങ്ങൾ ശുചീകരിക്കാനും ശുചീകരണ സാഹചര്യങ്ങൾ മെച്ചപ്പെടുത്താനുമായി ആന്ധ്രാപ്രദേശ് സർക്കാർ ആരംഭിച്ച മാലിന്യ സംസ്കരണ പദ്ധതി - ക്ലാപ് (ക്ലീൻ ആന്ധ്രപ്രദേശ്

28. ഇന്ത്യയിലെ ആദ്യ ഒ.ഇ.സി.എം. (അഥർ എഫ്ഫക്റ്റീവ് ഏരിയ -ബേസ്ഡ് കൺസെർവേഷൻ മെഷേഴ്സ് ) ആയി ഐ.യു.സി.എൻ. പ്രഖ്യാപിച്ച ഹരിയാനയിലെ ജൈവ വൈവിധ്യ പാർക്ക് - ആരവല്ലി ബയോഡൈവേഴ്സിറ്റി പാർക്ക് (ഗുരുഗ്രാം, ഹരിയാന)

29. ഐ.സി.സി. അണ്ടർ -19 ലോകകപ്പ് 2022-ലെ ജേതാക്കൾ- ഇന്ത്യ

30. 2022 ഫെബ്രുവരിയിൽ അന്തരിച്ച 'ഭാരതത്തിന്ടെ വാനമ്പാടി' എന്നറിയപ്പെട്ടിരുന്ന ഗായിക- ലതാ മങ്കേഷ്‌കർ

31. നെഹ്‌റു ട്രോഫി വള്ളംകളി 2022-ന്ടെ വേദി- യു.എ.ഇ.(റാസ് അൽ കൈമ)

32. 2022 ഫെബ്രുവരിയിൽ നവദീപ് സിംഗ് ഗിൽ രചിച്ച നീരജ് ചോപ്രയുടെ ഷോർട്ട് ബയോഗ്രഫി- ഗോൾഡൻ ബോയ് നീരജ് ചോപ്ര

33. 2022 ഫെബ്രുവരിയിൽ ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും ഉയരമുള്ള ദേശീയ പതാക സ്ഥാപിച്ചത്- അരുണാചൽ പ്രദേശ് (104 അടി ഉയരം)

34. 2022 ഫെബ്രുവരിയിൽ എച്ച്.ഐ.വി. വൈറസിന്ടെ മാരകശേഷിയുള്ള വകഭേദം (വി ബി വാരിയൻറ്) കണ്ടെത്തിയത്- നെതർലാൻഡ്സിൽ

35. 2022 ഫെബ്രുവരിയിൽ ഇൻഡിഗോയുടെ മാനേജിങ് ഡയറക്ടർ ആയി നിയമിതനായത്- രാഹുൽ ഭാട്ടിയ

36. അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ ആയിരം മത്സരങ്ങൾ തികയ്ക്കുന്ന ആദ്യ രാജ്യം- ഇന്ത്യ

37. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി നൽകുന്ന ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ അവാർഡ് 2021 (ഡി എക്സ് 2021) നേടിയത്- കർണാടക ബാങ്ക്

38. 2022 ഫെബ്രുവരിയിൽ, ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിന് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അനുമതി നൽകിയ റഷ്യയുടെ ഒറ്റ ഡോസ് വാക്സിൻ- സ്പുട്നിക് ലൈറ്റ്

39. മുംബൈ - അഹമ്മദാബാദ് ഹൈസ്പീഡ് റെയിൽ കോറിഡോറിന്റെ ഭാഗമായി, ബുള്ളറ്റ് ട്രെയിനിന് സജ്ജമായ ഇന്ത്യയിലെ ആദ്യ റെയിൽവേ സ്റ്റേഷൻ- സൂററ്റ്

40. സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കണോമിയുടെ ഡേറ്റ പ്രകാരം 2022 ജനുവരിയിൽ ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക്- 6.57 %

41. 2022 ഫെബ്രുവരിയിൽ വിക്രം സാരാഭായ് സ്പേസ് സെന്റർ ഡയറക്ടർ ആയി നിയമിതനായത്- ഡോ.എസ്.ഉണ്ണികൃഷ്‌ണൻ നായർ

42. 2022 ഫെബ്രുവരിയിൽ ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ പിതാവ് വിക്രം സാരാഭായ്, ആണവ ശാസ്ത്രത്തിന്ടെ പിതാവ് ഹോമി.ജെ.ഭാഭ എന്നിവരുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ഹിന്ദി വെബ് സീരീസ്- റോക്കറ്റ് ബോയ്സ്

43. 2022 ഫെബ്രുവരിയിൽ മുംബൈ-അഹമ്മദാബാദ് റൂട്ടിൽ തീവണ്ടികളുടെ കൂട്ടിമുട്ടൽ ഒഴിവാക്കുന്നതിനായി പശ്ചിമ റെയിൽവേ ആരംഭിച്ച ട്രെയിൻ കൊളിഷൻ അവോയ്ഡൻസ് സിസ്റ്റം- കവച്

44. എ എഫ് സി (ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ) ന്ടെ നേതൃത്വത്തിൽ നടന്ന ഏഷ്യൻ വിമൻസ് കപ്പ് 2022 ലെ ജേതാക്കൾ - ചൈന

45. 2022 ഫെബ്രുവരിയിൽ കേന്ദ്ര ടൂറിസം വകുപ്പിന്ടെ 'സ്വദേശി ദർശൻ' പദ്ധതിയിൽ ഉൾപ്പെടുത്തിയ കേരളത്തിലെ ഇക്കോ ടൂറിസം സർക്യൂട്ട് - ഗവി-വാഗമൺ-തേക്കടി ഇക്കോ ടൂറിസം സർക്യൂട്ട്

46. 2022 ഫെബ്രുവരിയിൽ ജവഹർലാൽ നെഹ്‌റു സർവകലാശാലയുടെ ആദ്യ വനിതാ വൈസ് ചാൻസലർ ആയി നിയമിതയായത് - ശാന്തിശ്രീ പണ്ഡിറ്റ്

47. 2022 ഫെബ്രുവരിയിൽ മനുഷ്യക്കടത്ത് തടയാനായി ഇന്ത്യൻ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് രാജ്യവ്യാപകമായി ആരംഭിച്ച ഓപ്പറേഷൻ - ഓപ്പറേഷൻ ആഹ്ത് (Operation AAHT)

48. കോവിഡ്-19 പ്രതിരോധത്തിനായി ഡി.എൻ.എ. വാക്സിൻ നൽകുന്ന ലോൿഅത്തിലെ ആദ്യ രാജ്യം - ഇന്ത്യ (സയ്‌കോവ് - ഡി വാക്സിനാണ് നൽകിയത്)

49. 2022 ഫെബ്രുവരിയിൽ, പ്രൈമറി, പ്രീ പ്രൈമറി കുട്ടികൾക്കായി 'പരയ് ശിക്ഷാലയ' എന്ന ഓപ്പൺ എയർ ക്ലാസ് റൂം പ്രോഗ്രാം ആരംഭിച്ച സംസ്ഥാനം - വെസ്റ്റ് ബംഗാൾ

50. 2022 ഫെബ്രുവരിയിൽ ഇസ്രയേലുമായി സൈനിക കരാറിൽ ഒപ്പു വെച്ച ആദ്യ ഗൾഫ് രാജ്യം - ബഹ്‌റൈൻ

51. ഇൻസ്റ്റാഗ്രാമിൽ 400 മില്യൺ ഫോളോവർസ് എന്ന നേട്ടം കൈവരിച്ച ലോകത്തിലെ ആദ്യ വ്യക്തി - ക്രിസ്ത്യാനോ റൊണാൾഡോ

52. വാണിജ്യാടിസ്ഥാനത്തിലുള്ള ഇന്ത്യയിലെ ആദ്യ ബയോമാസ് അധിഷ്ഠിത ഹൈഡ്രജൻ പ്ലാൻറ് നിലവിൽ വരുന്നത് - ഖാണ്ഡവാ (മധ്യപ്രദേശ്)

53. 2022 ഫെബ്രുവരിയിൽ വിക്ഷേപണത്തിനൊരുങ്ങുന്ന ഐ.എസ്.ആർ.ഒ. യുടെ ഭൗമ നിരീക്ഷണ ഉപഗ്രഹം - ഇ.ഒ.എസ്.-04

54. വനിതകൾക്ക് സ്വയം തൊഴിൽ ആരംഭിക്കാൻ വായ്‌പ നൽകുന്നതിനായി കേരള ബാങ്ക് 2022 ഫെബ്രുവരിയിൽ ആരംഭിച്ച പദ്ധതി - മഹിളാ ശക്തി

55. 34-ആംത് കേരള ശാസ്ത്ര കോൺഗ്രസ് 2022 -ന്ടെ വേദി - തിരുവനന്തപുരം

56. 2022 ഫെബ്രുവരിയിൽ അന്തരിച്ച ഏഷ്യൻ ഗെയിംസിലെ സ്വർണ മെഡൽ ജേതാവും, പ്രശസ്ത അഭിനേതാവും രാഷ്ട്രീയ പ്രവർത്തകനുമായിരുന്ന വ്യക്തി - പ്രവീൺകുമാർ സോബ്തി

57. 2022 ഫെബ്രുവരിയിൽ ഉത്തരാഖണ്ഡിന്ടെ ബ്രാൻഡ് അംബാസിഡറായി നിയമിതനായ ബോളിവുഡ് നടൻ - അക്ഷയ് കുമാർ

58. 2022 ലെ 'ഇന്റർനാഷണൽ ഡേ ഓഫ് വുമൺ ആൻഡ് ഗേൾസ് ഇൻ സയൻസ്' ന്ടെ പ്രമേയം - 'ഇക്വിറ്റി, ഡൈവേഴ്സിറ്റി ആൻഡ് ഇൻക്ലൂഷൻ : വാട്ടർ യുണൈറ്റ്സ് അസ്'.

59. 2022 ഫെബ്രുവരിയിൽ കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം പുറത്തുവിട്ട കണക്കു പ്രകാരം, ലോകത്തിലെ ചോളം കയറ്റുമതിയിൽ അഞ്ചാം സ്ഥാനത്തുള്ള രാജ്യം - ഇന്ത്യ

60. വേൾഡ് ഗോൾഡ് കൗൺസിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം, 2021 ൽ ഏറ്റവും കൂടുതൽ സ്വർണം വാങ്ങിയ ലോകത്തിലെ രണ്ടാമത്തെ സെൻട്രൽ ബാങ്ക് - റിസർവ് ബാങ്ക് ഓഫ് ഇന്ത്യ

61. 2022 ഫെബ്രുവരിയിൽ നോർവേ സെൻട്രൽ ബാങ്കിൻടെ ഗവർണറായി പ്രഖ്യാപിക്കപ്പെട്ട നാറ്റോ (നോർത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓർഗനൈസഷൻ) സെക്രട്ടറി ജനറൽ - ജെൻസ് സ്റ്റോൾറ്റൻബെർഗ്

62. ഇന്ത്യയുടെ ആദ്യ mRNA വാക്സിൻ നിർമിക്കുന്ന പൂനെ ആസ്ഥാനമായ സ്ഥാപനം - ഗെന്നോവാ ബയോ ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ്

63. 2022 ഫെബ്രുവരിയിൽ ഇന്ത്യൻ ഓയിൽ കോർപറേഷൻടെ ആദ്യ വനിതാ ഡയറക്ടർ ആയി നിയമിതയായത് - ശുക്ല മിസ്ത്രി

64. 2022 ഫെബ്രുവരിയിൽ സമുദ്ര നിരപ്പിൽ നിന്ന് 10,000 അടിയിലധികം ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും നീളം കൂടിയ ഹൈവേ തുരങ്കമെന്ന ലോക റെക്കോർഡ് നേടിയത് - അടൽ ടണൽ

65. 2022 ഫെബ്രുവരിയിൽ അന്തരിച്ച, എച്ച്.ഐ.വി. വൈറസിനെ കണ്ടെത്തിയ പ്രശസ്ത ഫ്രഞ്ച് ശാസ്ത്രജ്ഞൻ - ലുക് മൊൺടാഗ്നിയർ

66. യു.എൻ.വേൾഡ് ഫുഡ് പ്രോഗ്രാമിന്റെ സഹകരണത്തോടെ നൽകുന്ന ഗ്ലെൻമാർക്ക് ന്യൂട്രീഷൻ അവാർഡ് 2022 ലഭിച്ച കുടുംബശ്രീയുടെ പദ്ധതി - 'അമൃതം' ന്യൂട്രീമിക്സ്

67. 2022 ഫെബ്രുവരിയിലെ ആർ.ബി.ഐ. യുടെ പണ വായ്പാ നയ പ്രഖ്യാപന പ്രകാരം അടുത്ത സാമ്പത്തിക വർഷത്തിലെ (2022-23) ഇന്ത്യയുടെ പ്രതീക്ഷിത സാമ്പത്തിക വളർച്ചാ നിരക്ക് 7.8 %

68. 2022 ഫെബ്രുവരിയിലെ ഫിഫ മെൻസ് റാങ്കിങ്ങിൽ ഇന്ത്യയുടെ സ്ഥാനം 104

69. 2022 ഫെബ്രുവരിയിൽ ഏഴാമത് ജെ.കെ.വി. പുരസ്‌കാരം നേടിയത് - പി.കെ.പാറക്കടവ് ('പെരുവിരൽക്കഥകൾ' എന്ന കൃതിക്ക്)

70. 2021 ലെ യു.എസ്. ജിയോളജിക്കൽ സർവേയുടെ കണക്കുകൾ പ്രകാരം ലോകത്ത് സ്വർണ്ണ ഉത്പാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം - ചൈന

71. ദേശീയ ഏകജാലക സംവിധാനവുമായി സംയോജിപ്പിക്കുന്ന ആദ്യ കേന്ദ്ര ഭരണ പ്രദേശം - ജമ്മു ആൻഡ് കാശ്മീർ

72. ഫിഫ ക്ലബ് ലോകകപ്പ് കിരീടം 2022 നേടിയത് - ചെൽസി

73. ESPNcricinfo അവാർഡ്‌സ് 2021 ൽ പുരുഷന്മാരുടെ ടെസ്റ്റ് ബാറ്റിംഗ് വിഭാഗത്തിൽ അവാർഡ് നേടിയ ഇന്ത്യൻ ക്രിക്കറ്റ് താരം - ഋഷഭ് പന്ത്

74. സൂര്യനും ഭൂമിയും തമ്മിലുള്ള ബന്ധം, സൂര്യന്റെ ചലനാത്മകത, നിരന്തരം മാറി കൊണ്ടിരിക്കുന്ന സ്പേസ് എൻവയോൺമെന്റ് എന്നിവയെക്കുറിച്ചുള്ള പഠനത്തിനായി നാസ പ്രഖ്യാപിച്ച പുതിയ ദൗത്യം - മൾട്ടി-സ്ലിറ്റ് സോളാർ എക്സ്പ്ലോറർ

75. ബഹ്‌റൈന്റെ ഗോൾഡൻ റെസിഡൻസി വിസ ലഭിച്ച ആദ്യ വ്യക്തി - എം.എ.യൂസഫലി

76. ഇന്ത്യയുടെ ആധാർ കാർഡ് മാതൃകയിൽ 'യൂണിറ്ററി ഡിജിറ്റൽ ഐഡൻറിറ്റി ഫ്രെയിം വർക്ക്' നടപ്പിലാക്കുന്ന രാജ്യം - ശ്രീലങ്ക

77. 2022 ഫെബ്രുവരിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മതപരമായ വസ്ത്രങ്ങൾക്ക് താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയ ഹൈക്കോടതി - കർണാടക ഹൈക്കോടതി

78. 2022 ഫെബ്രുവരിയിൽ അത്‌ലറ്റിക്‌സിൽ നിന്നും വിരമിച്ച അമേരിക്കയുടെ സ്പ്രിന്റർ - ജസ്റ്റിൻ ഗാഡ് ലിൻ

79. ഒറ്റപ്പെട്ടു പോയ വയോജനങ്ങൾക്ക് കൈത്താങ്ങായി കേരളാ പോലീസ് ആരംഭിച്ച പദ്ധതി - പ്രശാന്തി

80. ഇന്ത്യയിൽ ആദ്യമായി ശാരീരിക വൈകല്യം നേരിടുന്നവർക്കായി നിലവിൽ വന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത ജോബ് പോർട്ടൽ - സ്വരാജെബിലിറ്റി

81. 2022 ഫെബ്രുവരിയിൽ സി.ബി.എസ്.ഇ. (സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എഡ്യൂക്കേഷൻ) ചെയർമാനായി നിയമിതനായ വ്യക്തി - വിനീത് ജോഷി

82. കേരളത്തിലെ ആദ്യ കാരവൻ പാർക്ക് നിലവിൽ വരുന്നത് - വാഗമൺ

83. ജി.ഇ.എം. (ഗ്ലോബൽ എന്റർപ്രെണർഷിപ്പ് മോണിറ്റർ) 2021/2022 റിപ്പോർട്ട് പ്രകാരം ആഗോളതലത്തിൽ പുതിയ ബിസിനസ് ആരംഭിക്കാൻ ഏറ്റവും എളുപ്പമുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം - 4

84. സൈലൻസറിൽ മാറ്റം വരുത്തി ശബ്ദ മലിനീകരണം സൃഷ്ടിക്കുന്നവരെ പിടികൂടാനുള്ള കേരള മോട്ടോർ വാഹന വകുപ്പിന്ടെ ഓപ്പറേഷൻ - ഓപ്പറേഷൻ സൈലൻസ്

85. ജെയിംസ് വെബ് ദൂരദർശിനി പകർത്തിയ ആദ്യ ചിത്രമായ എച്ച്.ഡി. 84406 എന്ന നക്ഷത്രം സ്ഥിതി ചെയ്യുന്നത് - ഉർസ മേജർ നക്ഷത്ര സമൂഹത്തിൽ

86. 2022 ഫെബ്രുവരിയിൽ പത്താം ക്‌ളാസ്സിലെ എല്ലാ വിഷയങ്ങളുടെയും റിവിഷൻ ക്‌ളാസ്സുകൾ ശബ്ദ രേഖയായി കേട്ട് പഠിക്കാൻ സഹായിക്കുന്നതിനായി KITE (കേരള ഇൻഫ്രാ സ്ട്രക്ച്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ) പുറത്തിറക്കിയ ഓഡിയോ ബുക്ക് -

87. 2022 ഫെബ്രുവരിയിൽ, എം.കെ.അർജുനൻ മാസ്റ്റർ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ 'അർജുനോപഹാരം' പുരസ്‌കാരം ലഭിച്ചത് - പി.ജയചന്ദ്രൻ

88. സിവിലിയൻ വ്യോമാതിർത്തിയിൽ ഡ്രോണുകൾക്ക് അനുമതി നൽകിയ ആദ്യ രാജ്യം - ഇസ്രായേൽ

89. 2022 ഫെബ്രുവരിയിൽ കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം 54 ചൈനീസ് ആപ്പുകൾ നിരോധിച്ചത് - ഐ.ടി. ആക്ട് 2000 ലെ സെക്ഷൻ 69 എ പ്രകാരം

90. 2022 ലെ വേൾഡ് സസ്‌റ്റൈനബിൾ ഡെവലപ്മെൻറ് സമ്മിറ്റിന്ടെ വേദി - ഇന്ത്യ

91. ഇന്ത്യയിൽ സരോജിനി നായിഡുവിൻടെ ജന്മവാർഷികം (ഫെബ്രുവരി 13 ) ആഘോഷിക്കുന്നത് - ദേശീയ വനിതാ ദിനമായി

92. 2022 ഫെബ്രുവരിയിൽ രാജസ്ഥാൻ വനിതാ കമ്മീഷൻ അധ്യക്ഷയായി നിയമിതയായ മലയാളി - രഹാന റയാസ് ചിസ്തി

93. 2022 ഫെബ്രുവരിയിൽ പ്രഥമ നാഷണൽ മാരിടൈം സെക്യൂരിറ്റി കോ- ഓർഡിനേറ്റർ ആയി നിയമിതനായത് - ജി.അശോക് കുമാർ

94. 2022 ഫെബ്രുവരിയിൽ 70-ആംത് ദേശീയ സീനിയർ വോളിബാൾ ചാമ്പ്യൻഷിപ്പിൽ വനിതാ വിഭാഗത്തിൽ കിരീടം നേടിയത് - കേരളം

95. 2022 ഫെബ്രുവരിയിൽ പുകവലി ശീലം ഒഴിവാക്കാൻ ആളുകളെ സഹായിക്കുന്നതിനായി ലോകാരോഗ്യ സംഘടന പുറത്തിറക്കുന്ന ആപ്പ്ളിക്കേഷൻ - 'ക്വിറ്റ് ടൊബാക്കോ ആപ്പ്'

96. ക്രൂ ഡ്രാഗൺ ബഹിരാകാശ പേടകത്തിൽ ശാസ്ത്രീയ പഠനങ്ങൾ നടത്തുന്നതിനായി നാല് ബഹിരാകാശ യാത്രികരെ അയയ്ക്കുന്ന സ്പേസ് എക്‌സിന്റെ ദൗത്യം - പൊളാരിസ് ഡാൺ

97. 2022 ഫെബ്രുവരിയിൽ സൈബർ സാമ്പത്തിക കുറ്റകൃത്യങ്ങൾ പ്രതിരോധിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പുതിയ ഹെൽപ്പ് ലൈൻ നമ്പർ - 1930

98. 2022 ഫെബ്രുവരിയിൽ ആദിത്യ ബിർള ഗ്രൂപ് നിക്ഷേപം നടത്തിയ യു.എ.ഇ.യിലെ ആദ്യ ഡിജിറ്റൽ ബാങ്ക് - സാൻഡ്

99. 2022 ഫെബ്രുവരിയിൽ വേൾഡ് ഡ്രമാറ്റിക് സ്റ്റഡി സെന്റർ ആൻഡ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഏർപ്പെടുത്തിയ 'ഭരതൻ സ്മാരക ചലച്ചിത്ര പുരസ്‌കാരം' നേടിയ മലയാള സിനിമാ സംവിധായകൻ - വിനയൻ

100. ഡാർക്ക് നൈറ്റിലൂടെയുള്ള മയക്കു മരുന്ന് കടത്ത് തടയുന്നതിനുള്ള പരിഹാരങ്ങൾ കണ്ടെത്തുന്നതിന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ നേതൃത്വത്തിൽ ആരംഭിച്ച ഹാക്കത്തോൺ - 'ഡാർക്കത്തോൺ - 2022'

101. അന്താരാഷ്ട്ര ട്രാവൽ മാഗസിൻ ആയ കൊണ്ടേ നാസ്റ്റ് ട്രാവലർ തയ്യാറാക്കിയ, 2022 ൽ സന്ദർശിക്കേണ്ട ലോകത്തിലെ 30 ടൂറിസം കേന്ദ്രങ്ങളുടെ പട്ടികയിൽ കേരളത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഗ്രാമം - അയ്‌മനം

102. 2022 ഫെബ്രുവരിയിൽ അന്തരിച്ച പ്രശസ്ത ബംഗാളി ഗായിക - സന്ധ്യ മുഖർജി

103. മുൻ ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞനും, പദ്മഭൂഷൺ ജേതാവുമായ നമ്പി നാരായണൻടെ ജീവിതകഥ പറയുന്ന ബഹുഭാഷാ ചിത്രം - 'റോക്കട്രി : ദി നമ്പി എഫക്ട്'

104. ഇന്ത്യയുടെ യുപിഐ പ്ലാറ്റ്ഫോം വിന്യസിക്കുന്ന ആദ്യ രാജ്യമായി മാറുന്നത് ഏത് രാജ്യമാണ് - നേപ്പാൾ

105. ഡൽഹി പോലീസിന്റെ 'ശാസ്ത്ര ആപ്പും', 'സ്മാർട്ട് കാർഡ് ആംസ് ലൈസൻസ്' എന്നിവ പുറത്തിറക്കിയത് - അമിത് ഷാ

106. അടുത്തിടെ അന്തരിച്ച ഫുട്ബോൾ ഇതിഹാസ താരം - സുരജിത് സെൻഗുപ്ത

106. 2022 ഫെബ്രുവരിയിൽ കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനായി നിയമിതനായ പ്രശസ്ത സിനിമാ നടൻ - പ്രേം കുമാർ

107. 2022 ഫെബ്രുവരിയിൽ കണ്ടെത്തിയ ഏറ്റവും വലിയ റേഡിയോ ഗാലക്‌സി - അൽസിയോണസ് (ഇതുവരെ കണ്ടെത്തിയതിൽ ഏറ്റവും വലുത്)

108. അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയുടെ 2023 ലെ സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നതിനായി ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ട നഗരം - മുംബൈ

109. 2022 ലെ ലോക മാതൃഭാഷാ ദിനത്തിന്ടെ പ്രമേയം - 'യൂസിങ് ടെക്‌നോളജി ഫോർ മൾട്ടിലിംകുവൽ ലേർണിംഗ് : ചലഞ്ചസ് ആൻഡ് ഓപ്പർച്യുണിറ്റീസ്'

110. ടി-20 ക്രിക്കറ്റിൽ 100 വിജയങ്ങൾ നേടിയ രണ്ടാമത്തെ രാജ്യം - ഇന്ത്യ

111. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറ്റ മത്സരത്തിൽ ട്രിപ്പിൾ സെഞ്ച്വറി നേടിയ ലോകത്തിലെ ആദ്യ താരം - സക്കീബുൽ ഗനി

112. ഏഷ്യയിലെ ഏറ്റവും വലിയ ജൈവ സി.എൻ.ജി. പ്ലാൻറ് നിലവിൽ വന്നത് - ഇൻഡോർ (മധ്യപ്രദേശ്)

113. മിക്‌സഡ് ജെൻഡർ പ്രൊഫഷണൽ ഗോൾഫ് ടൂർണമെന്റിൽ ജേതാവായ ആദ്യ വനിതാ താരം - ഹന്ന ഗ്രീൻ (ഓസ്ട്രേലിയ)

114. എയർതിങ്ങ്സ് മാസ്റ്റേഴ്സ് ഓൺലൈൻ റാപിഡ് ചെസ്സ് ടൂർണമെന്റിൽ ലോക ഒന്നാം നമ്പർ താരമായ മാഗ്നസ് കാൾസനെ തോൽപ്പിച്ച ഇന്ത്യൻ യുവ ഗ്രാൻഡ് മാസ്റ്റർ - ആർ.പ്രജ്ഞാനന്ദ

115. റഷ്യയിൽ നടന്ന വുഷു സ്റ്റാർസ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം നേടിയ ഇന്ത്യൻ താരം - സാദിയ താരിഖ്

116. ഹുറൂൺ ഇന്ത്യ വെൽത്ത് റിപ്പോർട്ട് 2021 പ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ കോടീശ്വരന്മാരുള്ള നഗരം - മുംബൈ

117. നദികളിൽ രാത്രികാല ഗതിനിർണയത്തിനായി (നൈറ്റ് നാവിഗേഷൻ) മൊബൈൽ ആപ്പ്ളിക്കേഷൻ പുറത്തിറക്കിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനം - അസം

118. പണമിടപാടുകളിലെ ഡിജിറ്റൽ വത്കരണത്തിനായി ഇന്ത്യയുടെ യു.പി.ഐ. (യൂണിഫൈഡ് പേയ്മെൻറ്സ് ഇന്റർഫേസ്) സംവിധാനം സ്വീകരിക്കുന്ന ആദ്യ രാജ്യം - നേപ്പാൾ

119. പുതുതായി ഉയർന്നു വരുന്ന വൈറസുകളെയും രോഗങ്ങളെയും കുറിച്ച് പഠിക്കുന്നതിനായി 2022 ഫെബ്രുവരിയിൽ കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിൽ ഇന്ത്യയിലെ ആദ്യ ബയോ സേഫ്റ്റി ലെവൽ - 3 കണ്ടൈൻമെൻറ് മൊബൈൽ ലബോറട്ടറി നിലവിൽ വന്നത് - നാസിക് (മഹാരാഷ്ട്ര)

120. 2022 ഫെബ്രുവരിയിൽ ഇന്ത്യൻ എയർ ഫോഴ്‌സും റോയൽ എയർ ഫോഴ്സ് ഓഫ് ഒമാനും സംയുക്തമായി നടത്തുന്ന വ്യോമാഭ്യാസം - ഈസ്റ്റേൺ ബ്രിഡ്ജ് - VI

121. 2022 ഫെബ്രുവരിയിൽ അന്തരിച്ച പ്രശസ്ത മലയാള സിനിമാ അഭിനേത്രിയും കേരള സംഗീത നാടക അക്കാദമി ചെയർപേഴ്സണുമായിരുന്ന വ്യക്തി - കെ.പി.എ.സി.ലളിത

122. 2022 ഫെബ്രുവരിയിൽ 12-ആംത് പ്രസിഡന്റ്സ് ഫ്‌ളീറ്റ് റിവ്യൂവിന് വേദിയായത് - വിശാഖപട്ടണം

123. വിദേശ രാജ്യത്തെ ഇന്ത്യയുടെ ആദ്യ ഐ.ഐ.ടി. ക്യാമ്പസ് നിലവിൽ വരുന്നത് - യു.എ.ഇ

124. 2022 ഫെബ്രുവരിയിൽ രാജ്യാന്തര റബ്ബർ പഠന സംഘം (ഇന്റർനാഷണൽ റബ്ബർ സ്റ്റഡി ഗ്രൂപ്പ്) ചെയർമാനായി നിയമിതനായ ഇന്ത്യൻ - കെ.എൻ.രാഘവൻ

125. 2022 ഫെബ്രുവരിയിൽ പ്രഖ്യാപിച്ച കേരള റവന്യൂ അവാർഡ്‌സിൽ മികച്ച കളക്ടറേറ്റ് ആയി തിരഞ്ഞെടുക്കപ്പെട്ടത് - തിരുവനന്തപുരം

126. മികച്ച പാർലമെന്റേറിയന്മാർക്ക് പ്രൈം പോയിന്റ് ഫൗണ്ടേഷൻ നൽകുന്ന സൻസദ് രത്ന പുരസ്‌കാരം 2022 നു അർഹരായ മലയാളികൾ - എൻ.കെ.പ്രേമചന്ദ്രൻ, കെ.കെ.രാഗേഷ്

127. 2022 ഫെബ്രുവരിയിൽ ഇന്ത്യയുമായി സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ (കോമ്പ്രെഹെൻസീവ് ഇക്കണോമിക് പാർട്ണർഷിപ്പ് എഗ്രിമെന്റ്) ഒപ്പു വെച്ച രാജ്യം - യു.എ.ഇ.

128. 2022 ഫെബ്രുവരിയിൽ ഗവേഷകർ പശ്ചിമഘട്ടത്തിൽ നിന്നും കണ്ടെത്തിയ ശുദ്ധജല ആവാസ വ്യവസ്ഥകളിൽ വസിക്കുന്ന പുതിയ ഇനം തവള - യുഫ്‍ലൈക്റ്റിക്സ് ജലധാര

129. 2022 മാർച്ചിൽ ഇന്ത്യ പങ്കെടുക്കുന്ന യു.കെ. റോയൽ എയർ ഫോഴ്സ് (ആർ.എ.എഫ്) ന്ടെ നേതൃത്വത്തിൽ നടക്കുന്ന ബഹുരാഷ്ട്ര വ്യോമാഭ്യാസം- കോബ്ര വാരിയർ 22

130. 2022 ഫെബ്രുവരിയിൽ രാജ്യാന്തര റബ്ബർ പഠന സംഘം (ഇന്റർനാഷണൽ റബ്ബർ സ്റ്റഡി ഗ്രൂപ്പ്) ചെയർമാനായി നിയമിതനായ ഇന്ത്യൻ - കെ.എൻ.രാഘവൻ

131. 2022 ഫെബ്രുവരിയിൽ "മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ" നിലവിൽ വന്നത് - ദുബായ്

132. 2022 ഓഗസ്റ്റ് 14 - ഓട് കൂടി കേരളത്തിലെ ആദ്യ സമ്പൂർണ്ണ ഭരണഘടനാ സാക്ഷരതാ ജില്ലയാകുന്നത് - കൊല്ലം

133. 2022 മാർച്ചിൽ ആരംഭിക്കുന്ന 2nd സൗത്ത് ഏഷ്യൻ അത്ലറ്റിക് ഫെഡറേഷൻ (എസ്. എ. എ. എഫ്) ക്രോസ്സ് കൺട്രി ചാമ്പ്യൻഷിപ്പിന്റെയും 56 ആംത് നാഷണൽ ക്രോസ്സ് കൺട്രി അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന്ടെയും വേദി - കൊഹിമ (നാഗാലാ‌ൻഡ്)

134. 2022 ഫെബ്രുവരിയിൽ 9000 വർഷം പഴക്കമുള്ള ദേവാലയം കണ്ടെത്തിയത് - ജോർദാനിൽ

135. 2022 ഫെബ്രുവരിയിൽ അന്തരിച്ച ഇന്ത്യൻ ഫുട്ബോൾ ടീമിന്ടെ മുൻ പരിശീലകൻ - റുസ്തം അക്രമോവ്

136. 2022 ലെ ശീതകാല ഒളിംപിക്സിൽ (ബെയ്‌ജിങ്‌ വിന്റർ ഒളിംപിക്സ് 2022) മെഡൽ നിലയിൽ ഒന്നാമതെത്തിയ രാജ്യം - നോർവേ

137. 2022 ഫെബ്രുവരിയിൽ കേരളാ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്ടെ ആദ്യ വനിതാ ഡയറക്ടർ ആയി നിയമിതയായത് - പി.എസ്.ശ്രീകല

128. 2022 ഫെബ്രുവരിയിൽ ആരംഭിക്കുന്ന ഇന്ത്യ-ജപ്പാൻ സംയുക്ത സൈനികാഭ്യാസം - എക്സ് ധർമ്മ ഗാർഡിയൻ 2022 (വേദി - ബെലഗാവി, കർണാടക)

139. യു.എസ്. ചേംബർ ഓഫ് കോമേഴ്‌സിൻടെ ഗ്ലോബൽ ഇന്നോവേഷൻ പോളിസി സെന്റർ പ്രസിദ്ധീകരിച്ച ഇന്റർനാഷണൽ ഇന്റലെക്ച്വൽ പ്രോപ്പർട്ടി ഇൻഡക്സ് 2022 ൽ ഇന്ത്യയുടെ സ്ഥാനം - 43

140. 2022 ഫെബ്രുവരിയിൽ ഐ.ഡി.ബി.ഐ. (ഇൻഡസ്ട്രിയൽ ഡെവലപ്മെൻറ് ബാങ്ക് ഓഫ് ഇന്ത്യ) യുടെ എം.ഡി. ആൻഡ് സി.ഇ.ഒ ആയി പുനർ നിയമിതനായ വ്യക്തി - രാകേഷ് ശർമ്മ

141. കേരളത്തിലെ ആദ്യ അക്ഷര മ്യൂസിയം നിലവിൽ വരുന്നത് - കോട്ടയം

142. രാജ്യത്തെ ആദ്യ ഇ-വേസ്റ്റ് ഇക്കോ പാർക്ക് നിലവിൽ വരുന്നത് - ഡൽഹി

143. യു.എസ്.സുപ്രീം കോടതി ജഡ്ജിയായി നിയമിതയായ ആദ്യ കറുത്ത വർഗക്കാരി - കെട്ടാൻജി ബ്രൗൺ ജാക്‌സൺ

144. അടിയന്തര സാഹചര്യങ്ങൾ അഭിമുഖീകരിക്കേണ്ടി വരുന്ന ട്രാൻസ് ജെൻഡർ വ്യക്തികളുടെ ക്ഷേമം ഉറപ്പാക്കുന്നതിന് വേണ്ടി സംസ്ഥാന സാമൂഹിക നീതി വകുപ്പ് ആരംഭിച്ച പദ്ധതി - കരുതൽ

145. 2022 ഫെബ്രുവരിയിൽ ഇന്ത്യൻ റെയിൽവേക്ക് വേണ്ടി ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡ് കമ്മീഷൻ ചെയ്ത സോളാർ ഫോട്ടോവോൾട്ടായിക് പ്ലാന്റ് നിലവിൽ വന്നത് - മധ്യപ്രദേശ്

146. 2022 ഫെബ്രുവരിയിൽ എ ടി പി പുരുഷ സിംഗിൾസ് റാങ്കിങ്ങിൽ ലോക ഒന്നാം നമ്പർ താരമായി മാറിയ റഷ്യൻ ടെന്നീസ് താരം - ഡാനിൽ മെദ്‌വെദേവ്

147. 2022 മാർച്ചിൽ കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ടിന്ടെ നേതൃത്വത്തിൽ 12 മെഗാ വാട്ട് സൗരോർജ പ്ലാന്റ് നിലവിൽ വരുന്നത് - പയ്യന്നൂർ

148. 2022 ലെ ദേശീയ ശാസ്ത്ര ദിനത്തിന്ടെ പ്രമേയം - ഇന്റഗ്രേറ്റഡ് അപ്പ്രോച്ച് ഇൻ സയൻസ് ആൻഡ് ടെക്നോളജി ഫോർ സസ്‌റ്റൈനബിൾ ഫ്യൂച്ചർ

149. 2022 യു.ഇ.എഫ്.എ. ചാമ്പ്യൻസ് ലീഗ് ഫൈനൽ മത്സരത്തിന്ടെ വേദി - പാരീസ് (ഫ്രാൻസ്)

150. 2022 ഫെബ്രുവരിയിൽ ശുചിത്വ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ആയി നിയമിതനായത് - കെ.ടി.ബാലഭാസ്കരൻ

151. 2022 ഫെബ്രുവരിയിൽ അന്തരിച്ച ഒഡീഷയുടെ ആദിവാസി വിഭാഗത്തിൽ നിന്നുള്ള ആദ്യ മുഖ്യമന്ത്രി - ഹേമാനന്ദ ബിസ്വാൾ

152. 2022 മാർച്ചിൽ പടിഞ്ഞാറൻ വ്യോമസേനാ കമാണ്ടിന്റെ മേധാവിയായി നിയമിതനാകുന്നത് - എയർ മാർഷൽ ശ്രീകുമാർ പ്രഭാകരൻ

153. ലോകത്തിലെ ആദ്യത്തെ സസ്യജന്യമായ COVID-19 വാക്സിൻ അംഗീകരിച്ച രാജ്യം - കാനഡ

154. ഇന്ത്യയിലെ ട്വിറ്ററിന്റെ പൊതു നയത്തിന്റെ തലവനായി നിയമിതനായത് - സമീരൻ ഗുപ്ത



No comments:

Powered by Blogger.