LD Clerk | Daily Current Affairs | Malayalam | 21 September 2022

LD Clerk | Daily Current Affairs | Malayalam | 21 September  2022

ഡെയിലി കറൻറ് അഫയേഴ്സ് - 21 സെപ്റ്റംബർ 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. സെപ്റ്റംബർ 21 ലെ കറൻറ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2022 സെപ്റ്റംബറിൽ ഏഷ്യാ പസിഫിക് ഫോറത്തിന്ടെ ഗവേണൻസ് കമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി - ജസ്റ്റിസ് അരുൺകുമാർ മിശ്ര
2
ഇന്ത്യയിലെ ആദ്യത്തെ ലിഥിയം അയൺ സെൽ ഫാക്ടറി നിലവിൽ വരുന്ന സംസ്ഥാനം - ആന്ധ്രാപ്രദേശ്
3
2022 സെപ്റ്റംബറിൽ മഹാരാഷ്ട്ര ടൂറിസം മന്ത്രാലയം 'ദേവഗിരി' എന്ന പേരിൽ പുനർനാമകരണം ചെയ്യാൻ തീരുമാനിച്ച കോട്ട - ദൗലതാബാദ് കോട്ട
4
95-ആമത് ഓസ്കാർ അവാർഡുകൾക്കുള്ള ഫീച്ചർ ഫിലിം കാറ്റഗറിയിൽ ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി പ്രഖ്യാപിച്ച ഗുജറാത്തി ചിത്രം - ചെല്ലോ ഷോ (ലാസ്റ്റ് ഫിലിം ഷോ)
5
ലോകത്തിൽ ആദ്യമായി 'മായ' എന്ന ആർട്ടിക് ചെന്നായയെ ക്ളോണിങ്ങിലൂടെ സൃഷ്ടിച്ച രാജ്യം - ചൈന
6
2022 സെപ്റ്റംബറിൽ അന്തരിച്ച ഏറ്റവും കൂടുതൽ കാലം ബഹിരാകാശത്ത് താമസിച്ചതിന്ടെ റെക്കോർഡ് സ്വന്തമാക്കിയ റഷ്യൻ ബഹിരാകാശ യാത്രികൻ - വലേറി പോല്യാകോവ്
7
മണിപ്പൂർ മുഖ്യമന്ത്രി എൻ. ബിരേൻ സിംഗ് ഇംഫാലിൽ പൊതുജനങ്ങളിൽ നിന്ന് പരാതികളും ആശങ്കകളും ശേഖരിക്കുന്നതിനുള്ള സൗകര്യം ആരംഭിച്ച വെബ് പോർട്ടൽ - CM Da Haisi
8
കാർഗിൽ ഇന്റർനാഷണൽ മാരത്തൺ ഉദ്ഘാടനം ചെയ്ത കരസേനാ മേധാവി - ജനറൽ മനോജ് പാണ്ഡെ
9
കശ്മീരിന്റെ ആദ്യ മൾട്ടിപ്ലക്‌സ് ആരംഭിക്കുന്നത് - ശ്രീനഗർ
10
മുൻകരുതൽ ഡോസിന്റെ 100 ശതമാനം കവറേജ് നേടിയ ആദ്യത്തെ ഇന്ത്യൻ സംസ്ഥാനം/യൂണിയൻ ടെറിട്ടറി ആയി മാറിയത് - ആൻഡമാൻ നിക്കോബാർ ദ്വീപുകൾ


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.