LD Clerk | Daily Current Affairs | Malayalam | 26 September 2022

LD Clerk | Daily Current Affairs | Malayalam | 26 September  2022

ഡെയിലി കറൻറ് അഫയേഴ്സ് - 26 സെപ്റ്റംബർ 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. സെപ്റ്റംബർ 26 ലെ കറൻറ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2022 സെപ്റ്റംബറിൽ അന്തരിച്ച മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ വ്യക്തി - ആര്യാടൻ മുഹമ്മദ്
2
സെപ്റ്റംബർ 28 ന് ഭഗത് സിംഗിന്റെ ജന്മവാർഷികത്തോട് അനുബന്ധിച്ച് അദ്ദേഹത്തിന്റെ പേര് നൽകാൻ തീരുമാനിച്ച വിമാനത്താവളം - ചണ്ഡിഗഡ്
3
ദേശീയ ഗെയിംസ് ചരിത്രത്തിലാദ്യമായി സർവീസസ് അത്ലറ്റിക്സ് ടീമിൽ പങ്കെടുക്കുന്ന വനിത - സമ്മി കാളിവരൻ
4
ഇന്ത്യൻ നാവികസേന തദ്ദേശീയമായി രൂപകല്പന ചെയ്ത് നിർമ്മിച്ച ഡൈവിങ് സപ്പോർട്ട് വെസ്സലുകൾ - നിസ്താർ, നിപുൺ
5
മൈക്രോ പ്രോസസ്സർ നിയന്ത്രിത കൃത്രിമ സ്മാർട്ട് അവയവങ്ങൾ വികസിപ്പിച്ചത് - ഐ.എസ്.ആർ.ഒ
6
ആരുടെ ജന്മദിനമാണ് പൊതു അവധിയായി പ്രഖ്യാപിക്കാൻ ജമ്മു കശ്മീർ ഭരണകൂടം തീരുമാനിച്ചത് -മഹാരാജ ഹരി സിംഗ്
7
ഓറിയന്റൽ, സൗത്ത് ഏഷ്യൻ പഠനങ്ങൾക്കായുള്ള ഓൺലൈൻ പഠന പ്ലാറ്റ്‌ഫോമായ 'ഭാരത് വിദ്യ' ഉദ്ഘാടനം ചെയ്തത് -കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ
8
ജർമ്മനിയിലെ ഡ്രംസ്റ്റഡിലെ PEN സെന്റർ നൽകുന്ന ഈ വർഷത്തെ ഹെർമൻ കെസ്റ്റൺ പുരസ്‌കാരത്തിന് അർഹയായ ഇന്ത്യൻ എഴുത്തുകാരിയും കവിയുമായ വ്യക്തി -മീന കന്ദസ്വാമി
9
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ആതിഥേയത്വം വഹിക്കാൻ ഐസിസി പ്രഖ്യാപിച്ച സ്ഥലങ്ങൾ -ഓവൽ ആൻഡ് ലോർഡ്‌സ്
10
പ്രധാനമന്ത്രി മോദിയുടെ തിരഞ്ഞെടുത്ത പ്രസംഗങ്ങളെക്കുറിച്ചുള്ള പുസ്തകം പ്രകാശനം ചെയ്തത് -എം.വെങ്കയ്യ നായിഡു


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.