LD Clerk | Daily Current Affairs | Malayalam | 25 September 2022

LD Clerk | Daily Current Affairs | Malayalam | 25 September  2022

ഡെയിലി കറൻറ് അഫയേഴ്സ് - 25 സെപ്റ്റംബർ 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. സെപ്റ്റംബർ 25 ലെ കറൻറ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2022 സെപ്റ്റംബറിൽ ആദ്യ 'എലിസബത്ത് II വുമൺ ഓഫ് ദി ഇയർ' അവാർഡ് ജേതാവായ ബ്രിട്ടണിലെ ഇന്ത്യൻ വംശജയായ ആഭ്യന്തര സെക്രട്ടറി - സുവെല്ല ബ്രേവർമാൻ
2
2022 സെപ്റ്റംബറിൽ അന്തരിച്ച ഓസ്കാർ പുരസ്‌കാര ജേതാവായ അമേരിക്കൻ അഭിനേത്രി - ലൂയിസ് ഫ്ലെച്ചർ
3
2022 സെപ്റ്റംബറിൽ വിരമിച്ച പ്രശസ്ത ടെന്നീസ് താരം - റോജർ ഫെഡറർ
4
ജനശതാബ്ധി ട്രെയിൻ മാതൃകയിൽ കെ.എസ്.ആർ.ടി.സി എൻഡ് ടു എൻഡ് ലോഫ്ലോർ ബസ് സർവീസ് ആരംഭിക്കുന്നത് - തിരുവനന്തപുരം - എറണാകുളം
5
പരിസ്ഥിതി സൗഹൃദ വിനോദ സഞ്ചാര കേന്ദ്രമാക്കുന്നതിന് സമഗ്ര പദ്ധതിയൊരുക്കുന്ന പ്രദേശം -വെള്ളാണിക്കൽപ്പാറ
6
ചൈനീസ് ശാസ്ത്രജ്ഞർ സൃഷ്ടിച്ച ലോകത്തിലെ ആദ്യത്തെ ക്ലോൺ ചെയ്ത ആർട്ടിക് ചെന്നായ - മായ
7
നാഷണൽ സെന്റർ ഫോർ ഗുഡ് ഗവേണൻസ് (എൻസിജിജി) ഡയറക്ടർ ജനറലായി നിയമിതനായ ഗുജറാത്ത് കേഡറിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥൻ - ഭരത് ലാൽ
8
രക്താതിമർദ്ദം നിയന്ത്രിക്കുന്നതിനും തടയുന്നതിനുമുള്ള യു.എൻ അവാർഡ് നേടിയത് - ഇന്ത്യ ഹൈപ്പർടെൻഷൻ കൺട്രോൾ ഇനിഷ്യേറ്റീവ്
9
അടുത്തിടെ അന്തരിച്ച ബഹിരാകാശയാത്രികൻ - വലേരി പോളിയാക്കോവ്
10
നോർത്ത് ചാനൽ കടന്ന ഏറ്റവും പ്രായം കൂടിയ ഇന്ത്യക്കാരനായ വെറ്ററൻ നീന്തൽ താരം - എൽവിസ് അലി


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.