LD Clerk | Daily Current Affairs | Malayalam | 29 September 2022

LD Clerk | Daily Current Affairs | Malayalam | 29 September  2022

ഡെയിലി കറൻറ് അഫയേഴ്സ് - 29 സെപ്റ്റംബർ 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. സെപ്റ്റംബർ 29 ലെ കറൻറ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
ഇന്ത്യയുടെ അടുത്ത സംയുക്ത സേനാ മേധാവിയായി 2022 സെപ്റ്റംബറിൽ ചുമതലയേൽക്കുന്ന വ്യക്തി - ലെഫ്റ്റനൻ്റ് ജനറൽ അനിൽ ചൗഹാൻ
2
രാജ്യത്തുടനീളമുള്ള ഭൂഗർഭ ജലനിരപ്പ് രേഖപ്പെടുത്താൻ കേന്ദ്ര ഗ്രാമവികസന മന്ത്രാലയം പുറത്തിറക്കിയ ആപ്ലിക്കേഷൻ - ജൽദൂത് ആപ്പ്
3
ഭൂമിയെ ലക്ഷ്യമാക്കി വരുന്ന ഛിന്നഗ്രഹങ്ങളെ വഴി തിരിച്ചുവിടാൻ ലക്ഷ്യമിട്ട് നാസ നടത്തിയ ആദ്യ ദൗത്യം - ഡാർട്ട്
4
2022 സെപ്റ്റംബറിൽ സൗദി അറേബിയയുടെ കിരീടാവകാശിയായി ചുമതലയേൽക്കുന്നത് - മുഹമ്മദ് ബിൻ സൽമാൻ
5
2022 സെപ്റ്റംബറിൽ ഇന്ത്യയുടെ അറ്റോർണി ജനറലായി നിയമിതനാകുന്നത് - ആർ.വെങ്കടരമണി
6
ബേക്കറി ഫുഡ് കമ്പനിയായ ബ്രിട്ടാനിയ ഇൻഡസ്ട്രീസ് സി.ഇ.ഒ ആയി നിയമിതനായത് - രജനീത് കോഹ്‌ലി
7
ഡാറ്റ സെക്യൂരിറ്റി കൗൺസിൽ ഓഫ് ഇന്ത്യയുടെ പുതിയ സി.ഇ.ഒ ആയി നിയമിതനാകുന്നത് - വിനായക് ഗോഡ്‌സെ
8
മിഷൻ സേഫ്ഗാർഡിംഗിനുള്ള ASQ അവാർഡിന് അർഹയായ വിമാനത്താവളം - കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം
9
2022- ൽ ലോക റാബിസ് ദിനത്തിന്റെ (സെപ്റ്റംബർ 28) പ്രമേയം - റാബീസ് : ഒൺ ഹെൽത്ത്, സീറോ ഡെത്ത്സ്
10
'ഇന്റർനാഷണൽ ഡേ ഫോർ യൂണിവേഴ്സൽ അക്സസ്സ് ടു ഇൻഫർമേഷൻ' ദിനമായി യുണെസ്കോ പ്രഖ്യാപിച്ചത് - സെപ്റ്റംബർ 28


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.