LD Clerk | Daily Current Affairs | Malayalam | 30 September 2022

LD Clerk | Daily Current Affairs | Malayalam | 30 September  2022

ഡെയിലി കറൻറ് അഫയേഴ്സ് - 30 സെപ്റ്റംബർ 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. സെപ്റ്റംബർ 30 ലെ കറൻറ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
പരിസ്ഥിതിലോല മേഖല വിഷയത്തിൽ സംസ്ഥാനത്ത് നേരിട്ട് സർവേ നടത്തുന്നതിന് രൂപീകരിച്ച 5 അംഗ വിദഗ്ദ്ധ സമിതിയുടെ ചെയർമാൻ - ജസ്റ്റിസ് തോട്ടത്തിൽ ബി.രാധാകൃഷ്ണൻ
2
പാരീസ് ആസ്ഥാനമായുള്ള ഇന്റർനാഷണൽ ആസ്ട്രോനോട്ടിക്കൽ ഫെഡറേഷൻടെ വൈസ് പ്രസിഡന്റ് ആയി തിരഞ്ഞെടുത്ത മലയാളി -ഡോ.എ.കെ.അനിൽ കുമാർ
3
ദേശീയ ഗെയിംസിൻടെ മാർച്ച് പാസ്റ്റിൽ കേരളത്തിന് വേണ്ടി പതാക വഹിച്ച ലോങ്ങ് ജമ്പ് താരം -മുരളി ശ്രീശങ്കർ
4
സുരക്ഷിതവും നിയമപരവുമായ ഗർഭ ഛിദ്രത്തിനു എല്ലാ സ്ത്രീകൾക്കും അർഹതയുണ്ടെന്നും ഇതിൽ വിവാഹിത, അവിവാഹിത എന്ന വേർതിരിവുണ്ടാകുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും ഉത്തരവിട്ടത് -സുപ്രീം കോടതി
5
ഡി.ആർ.ഡി.ഒ ഒഡീഷയിൽ പരീക്ഷിച്ച് വിജയിച്ച മാൻ പോർട്ടബിൾ എയർ ഡിഫൻസ് സിസ്റ്റം -VSHORADS (Very Short Range Air Defence System)
6
തുടർച്ചയായി നാലാം തവണയും സമഗ്ര ടൂറിസം വികസന വിഭാഗത്തിൽ ദേശീയ പുരസ്‌കാരം നേടി 'ഹാൾ ഓഫ് ഫെയിം' ബഹുമതിക്ക് അർഹമായ സംസ്ഥാനം - കേരളം
7
2019-2021- ലെ ലതാ മങ്കേഷ്‌കർ അവാർഡ് ലഭിച്ച വ്യക്തികൾ - കുമാർ സാനു, ശൈലേന്ദ്ര സിംഗ്, ആനന്ദ്-മിലിന്ദ്
8
എഴുത്തുകാരനും കവിയുമായ യതീന്ദ്ര മിശ്ര ഹിന്ദിയിൽ എഴുതിയ "ലത: സുർ-ഗാഥ" എന്ന പുസ്തകം ഇംഗ്ലീഷിൽ വിവർത്തനം ചെയ്ത പ്രശസ്ത എഴുത്തുകാരനും വിവർത്തകനുമായ വ്യക്തി - ഇറ പാണ്ഡെ
9
ആദ്യത്തെ സോളാർ പവർ പ്ലാന്റ് ഇന്ത്യയിൽ സ്ഥാപിച്ച കമ്പനി - ഹിറ്റാച്ചി ആസ്റ്റെമോ
10
സൗദി അറേബ്യയുടെ പ്രധാനമന്ത്രിയായി നിയമിതനായ ശക്തനായ കിരീടാവകാശി - മുഹമ്മദ് ബിൻ സൽമാൻ


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.