LD Clerk | Daily Current Affairs | Malayalam | 09 January 2023

LD Clerk | Daily Current Affairs | Malayalam | 09 January 2023

ഡെയിലി കറൻറ് അഫയേഴ്സ് - 09 ജനുവരി 2023

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ജനുവരി 09 ലെ കറൻറ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
മണിപ്പൂർ, മിസോറാം, മ്യാന്മാർ എന്നിവയുടെ ട്രൈ ജംഗ്‌ഷനിൽ 26 ഗോത്രവർഗ്ഗക്കാരുടെ ആദ്യ സാംസ്‌കാരിക ആഘോഷത്തിന് സജ്ജമാക്കിയിരിക്കുന്ന ഗ്രാമം ഏതാണ് -പർബുന്ദ് ഗ്രാമം
2
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പദ്ധതി പ്രകാരം ഡിജിറ്റൽ ബാംങ്കിംഗ് നടപ്പിലാക്കുന്ന സംസ്ഥാനത്തെ ആദ്യ ജില്ലയായി മാറിയത് - തൃശൂർ
3
36 -ആംത് സൗത്ത് സോൺ അന്തർസർവകലാശാല പത്മ തരംഗിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയ കേരളത്തിലെ സർവകലാശാല - കേരള സർവകലാശാല
4
2023 ജനുവരി 07 ന് നടന്ന ദേശീയ ഭാരോധ്വഹന ചാമ്പ്യൻഷിപ്പിൽ പുരുഷന്മാരുടെ 109 കിലോഗ്രാം വിഭാഗത്തിൽ സ്വർണം നേടിയത് - ലവ് പ്രീത് സിംഗ് (റെയിൽവേ)
5
ഏത് നേതാവിന്റെ 126-ആം ജന്മവാർഷികത്തിന്ടെ സ്മരണയ്ക്കായി ജനുവരി 23, 24 തീയതികളിൽ ന്യൂഡൽഹിയിൽ സൈനിക ടാറ്റൂ ആൻഡ് ട്രൈബൽ ഡാൻസ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത് - നേതാജി സുഭാഷ് ചന്ദ്ര ബോസ്
6
ഏത് ആളുകളുടെ ക്ഷേമത്തിനായാണ് എല്ലാ വർഷവും ജനുവരി 04 ന് ലോക ബ്രെയിൽ ദിനം ആചരിക്കുന്നത് - കാഴ്ച വൈകല്യമുള്ളവരും ഭാഗിക കാഴ്ചയുള്ളവരും
7
കേരളത്തിലെ ഏത് ചന്ദന ഡിവിഷൻ ആണ് 'ചന്ദന ബ്രസ്‌ക്കറ്റ്' എന്ന പുതിയ ഉത്പന്നം അവതരിപ്പിക്കുന്നത് - മറയൂർ ചന്ദന വിഭാഗം
8
ഇന്ത്യൻ സൊസൈറ്റി ഫോർ പ്രോബബിലിറ്റി ആൻഡ് സ്റാറ്റിസ്റ്റിക്ക്സ് ഏർപ്പെടുത്തിയ പ്രൊഫ.കെ.ശ്രീനിവാസ് റാവു മികച്ച ഗവേഷകനുള്ള അവാർഡ് ലഭിച്ചത് - സി.സതീഷ് കുമാർ
9
2023 ജനുവരി 13 ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്‌ഘാടനം ചെയ്യാൻ പോകുന്ന ലോകത്തിലെ ഏറ്റവും നീളം കൂടിയ റിവർ ക്രൂയിസ് - എം.വി.ഗംഗാ വിലാസ്
10
അന്താരാഷ്ട്ര ടി-20 ക്രിക്കറ്റിൽ 843 പന്തുകൾ എടുത്ത് 1500 റൺസ് തികച്ച ഏറ്റവും വേഗമേറിയ കളിക്കാരൻ - സൂര്യകുമാർ യാദവ്


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.