LD Clerk | Daily Current Affairs | Malayalam | 24 January 2023

LD Clerk | Daily Current Affairs | Malayalam | 24 January 2023

ഡെയിലി കറൻറ് അഫയേഴ്സ് - 24 ജനുവരി 2023

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ജനുവരി 24 ലെ കറൻറ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
ഇന്ത്യാ ഗേറ്റിൽ സ്ഥാപിച്ചിട്ടുള്ള നേതാജി സുഭാഷ് ചന്ദ്രബോസിന്ടെ മഹത്തായ പ്രതിമയുടെ ഉയരം എത്ര - 28 അടി
2
2022 ലെ ദേശീയ ധീരതയ്ക്കുള്ള അവാർഡുകൾ കേരളത്തിൽ നിന്ന് എത്ര കുട്ടികൾ നേടി - മൂന്ന്
3
ഏത് കമ്പനിയാണ് 2023 ജനുവരി 23 ന് കേരളത്തിൽ രണ്ട് ദ്രവീകൃത കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ് സ്റ്റേഷനുകൾ കൂടി ആരംഭിച്ചത് - AG and P പ്രഥമൻ
4
2018 നും 2022 നും ഇടയിൽ കേരളത്തിൽ കാട്ടാനകളുടെ ആക്രമണത്തിൽ എത്ര പേർ കൊല്ലപ്പെട്ടു - 105 പേർ
5
2023 ലെ റിപ്പബ്ലിക് ദിനാഘോഷ വേളയിൽ, ആചാരപരമായ 21 ഗൺ സല്യൂട്ട് നൽകാൻ ഏത് തോക്കാണ് ആദ്യമായി ഉപയോഗിക്കുന്നത് - 105 എം.എം.ഇന്ത്യൻ ഫീൽഡ് ഗണ്ണുകൾ
6
2023 റിപ്പബ്ലിക് ദിന പരേഡിൽ ആദ്യമായി പങ്കെടുക്കുന്ന ബി.എസ്.എഫിന്ടെ ഏത് വനിതാ സംഘമാണ് - ഒട്ടകസംഘം
7
2023 ജനുവരി 27 മുതൽ 31 വരെ ഷാങ്‌ഹായ്‌ കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ ഫിലിം ഫെസ്റ്റിവൽ ഏത് നഗരത്തിലാണ് സംഘടിപ്പിക്കുന്നത് - മുംബൈ
8
2023 ഫെബ്രുവരി 1 മുതൽ ഏത് വിഭാഗത്തിലെ ജീവനക്കാർക്കാണ് കേരളത്തിൽ ഹെൽത്ത് കാർഡ് നിർബന്ധമാക്കിയത് - ഹോട്ടൽ ജീവനക്കാർ
9
തിരുവനന്തപുരത്തെ ഐ.സി.എ.ആർ സെൻട്രൽ ട്യൂബർ ക്രോപ്സ് റിസർച്ച് ഇൻസ്റ്റിട്യൂട്ടിന്റെ ഡയറക്ടർ ആയി നിയമിതനായത് - ഡോ.ബൈജു
10
അടുത്ത ഡി.ജി.സി.എ (ഡയറക്ടറേറ്റ് ഓഫ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ) ഡയറക്ടർ ജനറലായി നിയമിതനായത് - വിക്രം ദേവ് ദത്ത്


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.