ഭൂമിശാസ്ത്രം | Geography | Study Notes

ഭൂമിശാസ്ത്രം | Geography | Study Notes
■ ഭൂമിയുടെ പ്രായം ? - ഉദ്ദേശം 457 കോടി വർഷം

■ ഉപരിതല വിസ്തീർണം? - 51 കോടി ച.കി.മീ

■ വ്യാസം? - 12,742.02 കി.മീ. (ശരാശരി)

■ ചുറ്റളവ് ? - 40,075 കി.മീ. (ഭൂമധ്യരേഖയിൽ) / 40,008 കി.മീ. (ധ്രുവങ്ങളിൽ)

■ ആകെ കരഭാഗം ? - 14.8 കോടി ച.കി.മീ. (29.2 ശതമാനം)

■ സമുദ്രഭാഗം ? - 36.1 കോടിച.കി.മീ. (70.8 ശതമാനം)

■ ആകെ സമുദ്രതീരം? - 3,56,000 കി.മീ.

■ പലായനപ്രവേഗം ? - സെക്കൻഡിൽ 11.2 കി.മീ.

■ സൂര്യനിൽനിന്നുള്ള ശരാശരി അകലം ? - 15 കോടി കി.മീ.

■ അച്ചുതണ്ടിന്റെ ചരിവ് ? - 23.43 ഡിഗ്

രി ■ ശരാശരി പരിക്രമണവേഗം? - സെക്കൻഡിൽ 29.78 കി.മീ.

■ സൂര്യനുചുറ്റുമുള്ള പരിക്രമണ ദിശ? - പടിഞ്ഞാറുനിന്ന് കിഴക്കോട്ട്

■ ഭ്രമണ പ്രവേഗം-മണിക്കൂറിൽ? - 1674.38 കി.മീ. (ഭൂമധ്യരേഖാപ്രദേശത്ത്)

■ ഭൂമിയുടെ ഏറ്റവും പുറമെയുള്ള ഭാഗമാണ് - ഭൂവല്ക്കം.

■ ഭൂവല്ക്കത്തെയും ബഹിരാവരണത്തെയും വേർതിരിക്കുന്ന ഭാഗമാണ് - മൊഹറോവിസിക് വിച്ഛന്നത.

■ ബഹിരാവരണത്തിന്റെ (മാൻറിൽ) താഴത്തെ അതിർവരമ്പാണ് - ഗുട്ടൻബർഗ് വിച്ഛിന്നത.

■ ഭൗമോപരിതലത്തിലെ ശരാശരി താപനില - 14 ഡിഗ്രി സെൽഷ്യസ്

■ ഭൂമി പ്രതിഫലിപ്പിക്കുന്നത് സൂര്യപ്രകാശത്തിന്റെ - 35 ശതമാനത്തെയാണ്

■ ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം - ഓക്സിജൻ, സിലിക്കണാണ് രണ്ടാമത്.

■ കരയിലെ ഏറ്റവും താഴ്ന്ന ഭാഗം? - ചാവുകടൽ (സമുദ്രനിരപ്പിൽനിന്ന് 408 മീ താഴെ)

■ ഏറ്റവും ഉയർന്ന ഭാഗം? - എവറസ്റ്റ് കൊടുമുടി (8,848 മീറ്റർ)

■ ഭൂമിയിലെ ഏറ്റവും ആഴംകൂടിയ ഭാഗം? - മരിയാനാട്ര‍ഞ്ച് (ശാന്തസമുദ്രം ,11,033.മീ)

■ ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള ലോഹമേത്? - അലൂമിനിയം.

■ ഭൂമിയുടെ പിണ്ഡത്തിൽ ഏറ്റവും കൂടുതൽ സംഭാവന ചെയ്യുന്നതേത് ? - ഇരുമ്പ് ഓക്സിജനാണ് രണ്ടാം സ്ഥാനം

■ ഭൂമിയുടെ സ്വാധീനമേഖല അറിയപ്പെടുന്ന പേര് ? - ഹിൽ സ്ഫിയർ (Hill Sphere) ഏതാണ്ട് 930000 കിലോമീറ്റർ വരെയാണ്

■ ഏറ്റവും കൂടുതൽ സംസാരിക്കപ്പെടുന്ന ഭാഷ ? - മണ്ഡാരിൻ (ചൈനീസ്)

■ ഏറ്റവും കൂടുതൽ അനുയായികളുള്ള മതം? - ക്രിസ്തുമതം

■ ജനസംഖ്യ ഏറ്റവും കൂടിയ രാജ്യം ? - ഇന്ത്യ

■ ജനസംഖ്യ ഏറ്റവും കുറഞ്ഞത് ? - വത്തിക്കാൻ

■ ജനസംഖ്യ ഏറ്റവും കൂടിയ നഗരം? - ടോക്കിയോ

■ ആകെ ഭൂഖണ്ഡങ്ങൾ? - ഏഴ്

■ ഭൂമിയുടെ ചെറുപതിപ്പ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഭൂഖണ്ഡം? - ഏഷ്യ

■ ഏറ്റവും വലിയ ഭൂഖണ്ഡം? - ഏഷ്യ

■ ഏറ്റവും ചെറിയ ഭൂഖണ്ഡം? - ഓസ്‌ട്രേലിയ

■ ഏറ്റവും വലിയ ദ്വീപ്? - ഗ്രീൻലാൻഡ്

■ ഏറ്റവും വലിയ രാജ്യം? - റഷ്യ

■ ഏറ്റവും കൂടുതൽ കടൽത്തീരമുള്ള രാജ്യം? - കാനഡ

■ ഏറ്റവും വലിയ ദ്വീപസമൂഹം? - ഇൻഡൊനീഷ്യ

■ പൂർണമായും ഏഷ്യയിലുള്ള ഏറ്റവും വലിയ രാജ്യം? - ചൈന

■ പൂർണമായും യൂറോപ്പിലുള്ള ഏറ്റവും വലിയ രാജ്യം? - ഫ്രാൻസ്

■ ഏറ്റവും കൂടുതൽ രാജ്യങ്ങളുള്ള വൻകര? - ആഫ്രിക്ക (54)

■ ഏറ്റവും വലിയ ആഫ്രിക്കൻ രാജ്യം? - അൾജീരിയ

■ ഏറ്റവും കൂടുതൽ രാജ്യങ്ങൾ ഉപയോഗിക്കുന്ന നാണയം? - യൂറോ

■ തെക്കേ അമേരിക്കയിലെ ഏറ്റവും വലിയ രാജ്യം? - ബ്രസീൽ

■ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ആഫ്രിക്കൻ രാജ്യം? - നൈജീരിയ

■ ജനസംഖ്യ ഏറ്റവും കൂടിയ തെക്കേ അമേരിക്കൻ രാജ്യം? - ബ്രസീൽ

■ ഏറ്റവും വടക്കുള്ള തലസ്ഥാന നഗരം? - റെയിക് ജാവിക് (ഐസ്ലാൻഡ്)

■ ഏറ്റവും തെക്കുള്ള തലസ്ഥാന നഗരം? - വെല്ലിങ്ടൺ (ന്യൂസീലാൻഡ്)

■ ഏറ്റവും നീളംകൂടിയ നദി? - നൈൽ (ആഫ്രിക്ക)

■ ഏറ്റവും വലിയ നദി ? - ആമസോൺ (തെക്കെ അമേരിക്ക)

■ ഏറ്റവും കൂടുതൽ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങൾ ? - ചൈന, റഷ്യ (14 വീതം)

■ ലോകത്തിലെ ഏറ്റവും വലിയ തടാകം - കാസ്പിയൻ കടൽ

■ ഏറ്റവും വലിയ ശുദ്ധജലതടാകം? - സുപ്പീരിയർ തടാകം (വടക്കേ അമേരിക്ക)

■ ഏറ്റവും ആഴംകൂടിയ തടാകം? - ബെയ്ക്കൽ (റഷ്യ)

■ ഏറ്റവും വലിയ കടൽ? - തെക്കൻ ചീനാക്കടൽ

■ ഏറ്റവും വലിയ ഉൾക്കടൽ (Bay) ? - ഹഡ്സൺ ഉൾക്കടൽ

■ ഏറ്റവും വലിയ ഉപസമുദ്രം (Gulf)? - ഗൾഫ് ഓഫ് മെക്സിക്കോ

■ ഏറ്റവും വീതിയേറിയ കടലിടുക്ക്? - ഡേവിസ് കടലിടുക്ക്

No comments:

Powered by Blogger.