Daily Current Affairs Malayalam Images - 16 | LD Clerk | Kerala PSC

Daily Current Affairs Malayalam Images - 16 | LD Clerk | Kerala PSC
LDClerk’s Current Affairs Today Section provides the latest and Best Daily Current Affairs 2024-25 for UPSC, IAS/PCS, Banking, IBPS, SSC, Railway, UPPSC, RPSC, BPSC, MPPSC, TNPSC, MPSC, KPSC, and other competition exams. Current Affairs Images in Malayalam from Image 201 to 210.
201
2024 ഏപ്രിലിൽ, ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ വനിതാ ടീമിൽ ഇടംനേടിയ മലയാളി താരങ്ങൾ
സജന സജീവൻ (വയനാട്) & ആശ ശോഭന (തിരുവനന്തപുരം)

ഇരുവരും ആദ്യമായാണ് ഇന്ത്യൻ ടീമിൽ ഇടംനേടുന്നത്.
Latest Current Affairs
202
ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ടീം സ്കോർ നേടിയത്
സൺറൈസേഴ്സ് ഹൈദരാബാദ് (287 റൺസ്)

സൺറൈസേഴ്സിന്റെ തന്നെ 277 റൺസിന്റെ റെക്കോർഡാണ് അവർ തിരുത്തിയത്.
Latest Current Affairs
203
രെയിനുകളുടെ കൂട്ടിയിടി ഒഴിവാക്കുന്നതിനായി റെയിൽവേ വികസിപ്പിച്ച സുരക്ഷാസംവിധാനം
കവച്
Latest Current Affairs
204
2024 ഏപ്രിൽ 16ന് അന്തരിച്ച പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ വ്യക്തി
കെ. ജി. ജയൻ

സഹോദരൻ കെ. ജി. വിജയനൊപ്പം 'ചെമ്പൈ: സംഗീതവും ജീവിതവും' എന്ന പേരിൽ ചെമ്പൈയുടെ ജീവചരിത്രവും രചിച്ചിട്ടുണ്ട്.

കേരള സംഗീതനാടക അക്കാദമി അവാർഡ്(1991), ഹരിവരാസനം പുരസ്കാരം(2013), പത്മശ്രീ(2019) തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
Latest Current Affairs
205
കമ്പോഡിയയിലെ പുതിയ ഇന്ത്യൻ അംബാസഡർ
ദേവയാനി ഖോബ്രഗഡെ

1999 ബാച്ചിലെ ഇന്ത്യൻ ഫോറിൻ സർവീസ് (IFS) ഉദ്യോഗസ്ഥയാണ് ദേവയാനി ഖോബ്രഗഡെ. - ബെർലിൻ, ന്യൂയോർക്ക്, ഇസ്ലാമാബാദ്, റോം തുടങ്ങി നിരവധി രാജ്യങ്ങളിൽ അവർ ഇന്ത്യൻ അംബാസഡറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
Latest Current Affairs
206
2024 മെയിൽ, സിംഗപ്പൂരിന്റെ പുതിയ പ്രധാനമന്ത്രിയാകുന്നത്
ലോറൻസ് വോങ്

2004 മുതൽ സിംഗപ്പൂരിനെ നയിച്ച ലീ സിയാൻ ലൂങ്ങിന് പകരം ഉപപ്രധാനമന്ത്രിയായിരുന്ന വോങ് അധികാരത്തിലെത്തി.

സിംഗപ്പൂരിലെ സർക്കാർ നേതാക്കൾ ലോകത്തിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്നവരാണ്, പ്രധാനമന്ത്രിയുടെ ശമ്പളം ബോണസടക്കം പ്രതിവർഷം 14 കോടി രൂപയാണ്.
Latest Current Affairs
207
2024-ലെ പാരീസ് ഒളിമ്പിക്സിനുള്ള ദീപശിഖ പ്രയാണം ആരംഭിച്ചത്
2024 ഏപ്രിൽ 16 (ഗ്രീസിലെ ഒളിമ്പിയയിൽ നിന്ന്)

■ ഗ്രീക്ക് നടിയായ മേരി മിനയാണ് ഒളിമ്പിക് ദീപം തെളിയി ച്ച ത്.
■ 2020-ലെ ടോക്യോ ഒളിമ്പിക്‌സിൽ റോവിംഗിൽ സ്വർണം നേടി യഗ്രീസിന്റെ സ്റ്റെഫാനോസ് ദൗസ്‌കോസ് ദീപം ഏറ്റുവാങ്ങി.
■ ആദ്യമായി ദീപശിഖാ പ്രയാണം നടന്ന ഒളിമ്പിക്സ് - ബെർലിൻ ഒളിമ്പിക്സ് (1936)
■ എത്രാമത് ഒളിമ്പിക്സാണ് 2024-ൽ പാരീസിൽ നടക്കുന്നത് - 33-ാമത്
■ ഒളിമ്പിക്സിൽ പങ്കെടുത്ത ആദ്യ മലയാളി - സി. കെ. ലക്ഷ്മണൻ (1924-ലെ പാരീസ് ഒളിമ്പിക്സിൽ; കേരള താരം ആദ്യമായി ഒളിമ്പിക്സിൽ പങ്കെടുത്തിട്ട് 100 വർഷം)
Latest Current Affairs
208
2024 ഏപ്രിലിൽ അന്തരിച്ച, 1974-ലെ ലോകകപ്പ് ഫുട്ബോൾ കിരീടം നേടിയ ജർമൻ ടീമിലെ താരം
ബെർനാർഡ് ഹോൾസെൻബെയ്ൻ

1974 ലോകകപ്പ് ഫൈനലിൽ നെതർലാൻഡിനെതിരെ പശ്ചിമ ജർമ്മനിയുടെ വിജയത്തിൽ നിർണായക പെനാൽറ്റി നേടിയ അദ്ദേഹം മരിച്ചു. അദ്ദേഹത്തിന് 78 വയസ്സായിരുന്നു.
Latest Current Affairs
209
കേരളത്തിൽ പരീക്ഷണയോട്ടം നടത്തിയ ആദ്യ ഡബിൾ ഡക്കർ ട്രെയിൻ
ബെംഗളൂരൂ - കോയമ്പത്തൂർ ഉദയ് എക്സ്പ്രസ്

കോയമ്പത്തൂരിൽ നിന്നും പാലക്കാടിലേക്കാണ് പരീക്ഷണയോട്ടം നടന്നത്.
Latest Current Affairs
210
2024 ഏപ്രിലിൽ, മെനിഞ്ചൈറ്റിസ് രോഗത്തിനെതിരെ 'Men5CV' എന്ന പേരിൽ വാക്സിൻ പുറത്തിറക്കിയ രാജ്യം
നൈജീരിയ

മെനിഞ്ചൈറ്റിസിനെതിരെ ലോകാരോഗ്യ സംഘടന ശിപാർശ ചെയ്യുന്ന പുതിയ വാക്സിൻ പുറത്തിറക്കിയ ലോകത്തിലെ ആദ്യ രാജ്യം - നൈജീരിയ

മസ്തിഷ്കത്തെ പൊതിഞ്ഞ് സംരക്ഷിക്കുന്ന സ്തരപാളിയായ മെനിഞ്ചസിന് ഉണ്ടാകുന്ന അണുബാധയാണ് മെനിഞ്ചൈറ്റിസ്.
Latest Current Affairs

No comments:

Powered by Blogger.