Kerala PSC | LD Clerk | Question - 09
9. മലയാള ഭാഷയിൽ അച്ചടിച്ച ആദ്യത്തെ സമ്പൂർണ ഗ്രന്ഥം ഏത്?
(എ) ശാകുന്തളം
(ബി) രാമായണം
(സി) സംക്ഷേപവേദാർത്ഥം
(ഡി) മഹാഭാരതം
ഉത്തരം : (സി) സംക്ഷേപവേദാർത്ഥം
(എ) ശാകുന്തളം
(ബി) രാമായണം
(സി) സംക്ഷേപവേദാർത്ഥം
(ഡി) മഹാഭാരതം
ഉത്തരം : (സി) സംക്ഷേപവേദാർത്ഥം
- മലയാളത്തിൽ അച്ചടിച്ച ആദ്യത്തെ പുസ്തകമായിരുന്നു 'നസ്രാണികൾ ഒക്കെക്കും അറിയേണ്ടുന്ന സംക്ഷേപവേദാർത്ഥം '. 1772-ൽ റോമിലാണ് ഈ കൃതി പ്രസിദ്ധീകരിച്ചത്.
- ഇറ്റാലിയൻ ക്രിസ്തവ പുരോഹിതനായ ക്ലെമന്റ് പിയാനിയാസാണ് 'സംക്ഷേപവേദാർത്ഥം' രചിച്ചത്. ക്രിസ്തുമത തത്വങ്ങളെ ഗുരുശിഷ്യ സംവാദ രൂപത്തിലാണ് കൃതിയിൽ അവതരിപ്പിച്ചിട്ടുള്ളത്.
- മലയാള ലിപി അച്ചടിച്ച ആദ്യത്തെ ഗ്രന്ഥം 'ഹോർത്തൂസ് മലബാറിക്കസ്' ആയിരുന്നു. ആംസ്റ്റർഡാമിൽ നിന്ന് 12 വാല്യങ്ങളായി ഈ കൃതി പ്രസിദ്ധീകരിച്ചത്. 1678-1703 കാലഘട്ടത്തിലാണ്.
- ''കേരളാരാമം' എന്നും അറിയപ്പെടുന്ന ഹോർത്തൂസ് മലബാറിക്കസിന്റെ രചനയുടെ മേൽനോട്ടം വഹിച്ചത് ഡച്ചു ഗവർണ്ണർ ആയിരുന്ന വാന്റിഡാണ്.
No comments: