Kerala PSC | LD Clerk | Question - 10

Kerala PSC | LD Clerk | Question - 10

10.  ലോക വ്യാപാര സംഘടനയുടെ ആസ്ഥാനം:
(എ) വാഷിംഗ്‌ടൺ   
(ബി) മുംബൈ   
(സി) ബെർലിൻ   
(ഡി) ജനീവ 

ഉത്തരം : (ഡി) ജനീവ 
  1.  ലോക വ്യാപാര സംഘടന അഥവാ വേൾഡ് ട്രേഡ് ഓർഗനൈസേഷൻ നിലവിൽ വന്നത് 1995 ജനുവരി 1-നാണു. 1994 ഏപ്രിലിലെ മാരാക്കേഷ്  ഉടമ്പടിയാണ് സംഘടന നിലവിൽ വരാൻ കാരണമായത്.
  2. ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക സംഘടനയായി ഡബ്ള്യു ടി.ഒ. യെ കരുതിപ്പോരുന്നു. 1948 മുതൽ പ്രവർത്തിച്ചു വന്ന ജനറൽ എഗ്രിമെന്റ് ഓൺ താരിഫ്‌സ് ആൻഡ് ട്രേഡ് (ഗാട്ട്) ആയിരുന്നു ലോക വ്യാപാര സംഘടനയുടെ മുൻഗാമി.
  3. സ്വിറ്റസർലാൻഡിലെ ജനീവയിലുള്ള സെന്റർ വില്യം റിപ്പർഡാണ്‌. ലോക വ്യാപാര സംഘടനയുടെ ആസ്ഥാനം.
  4. പീറ്റർ സതർലാൻഡ് ആയിരുന്നു ലോക് വ്യാപാര സംഘടനയുടെ ആദ്യത്തെ ഡയറക്ടർ ജനറൽ. ഇപ്പോഴത്തേത് ബ്രസീലുകാരനായ റോബർട്ടോ അസ്‌വേഡോ. 



No comments:

Powered by Blogger.