Study Notes for Kerala PSC LD Clerk Exam on Blood Circulation


ജീവശാസ്ത്രം: രക്തപര്യയനവ്യവസ്ഥ, ചോദ്യോത്തരങ്ങൾ, വസ്തുതകൾ


മനുഷ്യഹൃദയം ഒരു പമ്പുപോലെ നിരന്തരം പ്രവർത്തിക്കുന്നതുകൊണ്ടാണ് രക്തം രക്തക്കുഴലുകളിലൂടെ നാനാഭാഗത്തേക്കും തുടർച്ചയായി ഒഴുകുന്നത്. ഔരസാശയത്തിൽ മാറെല്ലിന് പിറകിലായി രണ്ടു ശ്വാസകോശങ്ങളുടെയും നടുവിൽ ഇടതുവശത്തേക്ക് അല്പം ചരിഞ്ഞാണ് ഹൃദയം സ്ഥിതിചെയ്യുന്നത്.

രക്തമാണ്‌ പോഷകഘടകങ്ങളും ഓക്സിജനും ശരീരകലകളിലേക്കും വിസര്‍ജ്യവസ്തുക്കള്‍ വിസര്‍ജനാവയവങ്ങളിലേക്കും എത്തിക്കുന്നത്‌. രക്തത്തിന്റെ മറ്റു ധര്‍മങ്ങളാണ്‌ ഹോര്‍മോണുകളെ വഹിക്കല്‍, രോഗപ്രതിരോധശേഷി നിലനിര്‍ത്തല്‍, ശരീരോഷ്മാവ്‌ നിയന്ത്രിക്കല്‍ എന്നിവ.
  1. രക്തം ഒരു ദ്രാവക കലയാണ്‌. പ്ലാസ്മ, പ്ലേറ്റ് ലെറ്റുകള്‍, രക്തകോശങ്ങള്‍ എന്നിവയാണ്‌ രക്തത്തിന്റെ ഘടകങ്ങള്‍.
  2. ജീവന്റെ നദി എന്നറിയപ്പെടുന്നത്‌ രക്തമാണ്‌
  3. ജീവശാസ്ത്രപരമായി രക്തം ഒരു കണക്‌ടീവ്‌ ടിഷ്യു ആണ്‌.
  4. മനുഷ്യശരീരത്തിന്റെ ആകെ ഭാരത്തിന്റെ ഏഴ്‌ ശതമാനമാണ്‌ രക്തം.
  5. പൂര്‍ണ ആരോഗ്യവാനായ ഒരാളിന്റെ ശരീരത്തില്‍ അഞ്ചുലിറ്റര്‍ രക്തമുണ്ടാകും.
  6. രക്തത്തിന്റെ 55% പ്ലാസ്മയാണ്‌., പ്ലാസ്മയുടെ 90 മുതല്‍ 92 ശതമാനം വരെ ജലമാണ്‌.
  7. പ്ലാസ്മയുടെ നിറം ഇളം മഞ്ഞയാണ്‌. ഫൈബ്രിനോജന്‍, ഗ്ലോബുലിന്‍, ആല്‍ബുമിന്‍ എന്നിവയാണ്‌ പ്ലാസ്മ പ്രോട്ടീനുകള്‍.
  8. രക്തകോശങ്ങള്‍ മുന്നു തരമുണ്ട്‌-അരുണരക്താണുക്കള്‍, ശ്വേത രക്താണുക്കള്‍,  പ്ലേറ്റ് ലെറ്റുകള്‍
  9. ഹീമോഗ്ലോബിനാണ്‌ അരുണ രക്താണുക്കള്‍ക്ക്‌ ചുവപ്പ്‌ നിറം നല്‍കുന്നത്‌.
  10. ഇരുമ്പ്‌ അടങ്ങിയ ഒരു പ്രോട്ടീനാണ്‌ ഹീമോഗ്ലോബിന്‍.
  11. അരുണ രക്താണുക്കള്‍ രൂപംകൊള്ളുന്നത്‌ അസ്ഥിമജ്ജയിലാണ്‌.
  12. ഓക്സിജന്‍, കാര്‍ബണ്‍ ഡയോക്സൈഡ്‌ എന്നിവ വഹിക്കുന്നത്‌ അരുണ രക്താണുക്കളാണ്
  13. ഒരു ഘന മില്ലിലിറ്ററില്‍ 45-60 ലക്ഷം അരുണ രക്താണുക്കള്‍ ഉണ്ട്‌.
  14. മര്‍മം (ന്യൂക്ലിയസ്‌) ഇല്ലാത്ത കോശങ്ങളാണ്‌ അരുണ രക്താണുക്കള്‍.
  15. ചുവന്ന രക്താണുക്കള്‍ക്ക്‌ തളികയുടെ ആകൃതിയാണ്‌. ഇവയ്ക്ക്‌ ആകൃതി വ്യത്യാസം വരുന്ന ജനിതക രോഗമാണ്‌ സിക്കില്‍ സെല്‍ അനീമിയ.
  16. ഹീമോഗ്ലോബിന്‍ എന്ന വര്‍ണകമാണ്‌ രക്തത്തിന്‌ ചുവപ്പുനിറം നല്‍കുന്നത്‌.
  17. ഹീമോഗ്ലോബിന്റെ ഘടകങ്ങള്‍ ഗ്ലോബിന്‍ എന്ന പ്രോട്ടീനും ഇരുമ്പുമാണ്‌.
  18. ഹീമോഗ്ലോബിന്‍ കാണപ്പെടുന്നത്‌ ചുവന്ന രക്താണുക്കളിലാണ്‌.
  19. ശരീരകോശങ്ങളിലേക്ക്‌ ഓക്സിജന്‍ എത്തിക്കുന്നതും അവിടെനിന്ന്‌ കാര്‍ബണ്‍ ഡയോസൈഡ്‌ നീക്കും ചെയ്യുന്നതും ഹീമോഗ്ലോബിനാണ്‌.
  20. രക്തത്തില്‍ ഹീമോഗ്ലോബിനിന്റെ (ഇരുമ്പിന്റെ) അളവ്‌ കുറയുമ്പോഴുണ്ടാകുന്ന രോഗാവസ്ഥയാണ്‌ അനീമിയ (വിളര്‍ച്ച).
  21. പുരുഷന്‍മാരില്‍ 13.8 മുതല്‍ 18 ഗ്രാഠ വരെ, സ്ത്രീകളില്‍ 12.1 ഗ്രാം മുതല്‍ 15.1 ഗ്രാം വരെ, കുട്ടികളില്‍ 11 ഗ്രാം മുതല്‍ 16 ഗ്രാം വരെ, ഗര്‍ഭിണികളില്‍ 11 മുതല്‍ 12 ഗ്രാംവരെ എന്നിങ്ങനെയാണ്‌ ഒരു ഡെഡിലിറ്റര്‍ രക്തത്തില്‍ ഹീമോഗ്ലോബിനിന്റെ സാന്നിധ്യം.
  22. അരുണ രക്താണുക്കളുടെ ആയുസ്സ്‌ 120 ദിവസമാണ്‌. കരളിലോ പ്ലീഹയിലോ വച്ച്‌ ഇവ നശിക്കും.
  23. അരുണ രക്താണുക്കളുടെ ശവപ്പറമ്പ്‌ എന്നറിയപ്പെടുന്നത്‌ പ്ലീഹയാണ്‌.
  24. രോഗ പ്രതിരോധത്തിനു സഹായകമായ രക്തകോശങ്ങളാണ്‌ ശ്വേത രക്താണുക്കള്‍.
  25. ഒരു ഘന മില്ലിലിറ്ററില്‍ 7000-8000 വരെ ശ്വേത രക്താണുക്കള്‍ ഉണ്ടായിരിക്കും.
  26. ശ്വേത രക്താണുക്കള്‍ അസ്ഥി മജ്ജയിലും ലിംഫ്‌ ഗ്രന്ഥികളിലും സ്‌പ്ലീനിലും ഉണ്ട്‌.
  27. രോഗാണുക്കളെ പ്രതിരോധിക്കാന്‍ ആന്റിബോഡികള്‍ ഉല്‍പാദിപ്പിക്കുന്ന ശ്വേത രക്താണുക്കളാണ്‌ ലിംഫോസൈറ്റുകള്‍.
  28. വിവിധതരം ശ്വേത രക്താണുക്കളാണ്‌ ന്യുട്രോഫില്‍, ബേസോഫില്‍, ഈസിനോഫില്‍, ലിംഫോസൈ്റ്റ്‌, മോണോസൈറ്റ്‌ എന്നിവ.
  29. രക്തത്തില്‍ കാണുന്ന സൂക്ഷ്മകോശ ദ്രവ്യ കണങ്ങളാണ്‌ പ്ലേറ്റ്ലെറ്റുകള്‍.
  30. ചെറിയ തളികയുടെ ആകൃതിയാണ്‌ പ്ലേറ്റ്‌ലെറ്റുകള്‍ക്കുള്ളത്‌. ഇവ രക്തത്തില്‍ ഒഴുകി നടക്കും.
  31. ഇവയുടെ ധര്‍മം രക്തക്കുഴലുകളില്‍ ഉണ്ടാകുന്ന നേരിയ മുറിവുകള്‍ അടയ്ക്കുക എന്നതാണ്‌.
  32. രക്തക്കുഴലിനുള്ളില്‍ രക്തം കട്ടപിടിക്കുന്നതുമുലം മസ്തിഷ്കത്തിലേക്കുള്ള രക്തപ്രവാഹത്തിന്‌ തടസ്സം നേരിടുമ്പോഴാണ്‌ പക്ഷാഘാതം ഉണ്ടാകുന്നത്‌.
  33. ഹൃദയധമനികളില്‍ രക്തം കട്ടപിടിക്കുമ്പോള്‍ ഹൃദയാഘാതം (ഹാര്‍ട്ട്‌ അറ്റാക്ക്‌) ഉണ്ടാകുന്നു.
  34. രക്തത്തെക്കുറിച്ച്‌ പഠിക്കുന്ന ശാഖയാണ്‌ ഹീമറ്റോളജി.
  35. ശ്വേത രക്താണുക്കള്‍ ക്രമാതീതമായി പെരുകുന്ന അവസ്ഥയാണ്‌ രക്താര്‍ബുദം.
  36. മുറിവുണ്ടായാല്‍ രക്തം കട്ടപിടിക്കാത്ത അവസ്ഥയാണ്‌ ഹീമോഫീലിയ. ഇതൊരു ജനിതക രോഗമാണ്‌.
  37. ഹീമോഫീലിയ രാജകീയ രോഗം (റോയല്‍ ഡിസീസ്‌) എന്നറിയപ്പെടുന്നു. ബ്രിട്ടണിലെ രാജകുടുംബാംഗങ്ങളില്‍ ഈ രോഗം കാണപ്പെടുന്നതിലാണ്‌ ആ പേരു ലഭിച്ചത്‌.
  38. ഹീമോഫീലിയയ്ക്കു കാരണമാകുന്ന ജീന്‍ കാണപ്പെടുന്നത്‌ എക്സ്‌ ക്രോമസോമിലാണ്‌. സ്ത്രീകളിലെ രണ്ട് എക്സ്‌ ക്രോമസോമിലും ഈ ജീന്‍ ഉണ്ടെങ്കിലേ ഈ രോഗമുണ്ടാകു. എന്നാല്‍, പുരുഷന്‍മാരില്‍ ഒരു ക്രോമസോമിലെ ജീന്‍ മുലം രോഗമുണ്ടാകും. അതിനാല്‍ ഈ രോഗം പുരുഷന്‍മാരിലാണ്‌ അധികവും കാണപ്പെടുന്നത്‌.
  39. ലോക ഹീമോഫീലിയ ദിനമായി ആചരിക്കുന്നത്‌ ഏപ്രില്‍ 17.
  40. രക്തം കട്ടപിടിക്കുന്നത്‌ തടയുന്ന രാസവസ്തുവാണ്‌ ഹെപ്പാരിന്‍.
രക്തഗ്രൂപ്പുകള്‍
  1. ആന്റിജന്റെ അടിസ്ഥാനത്തില്‍ രക്തത്തെ നാല് വ്യത്യസ്ത ഗ്രൂപ്പുകളായി തിരിക്കാം.
  2. ആന്റിജന്‍ അരുണ രക്താണുക്കളുടെ പ്രതലത്തിലും ആന്റിബോഡികള്‍ പ്ലാസ്മയിലുമാണ്‌ കാണപ്പെടുന്നത്‌.
  3. ആന്റിജന്‍-എയും ആന്റിജന്‍-ബിയുമാണ്‌ രണ്ട്‌ പ്രധാന ആന്റിജനുകള്‍. രക്ത ഗ്രൂപ്പ്‌ നിര്‍ണയിക്കുന്നത്‌ ഇവയുടെ അടിസ്ഥാനത്തിലാണ്‌.
  4. രക്താണുക്കളില്‍ ആന്റിജന്‍-എ ഉണ്ടെങ്കില്‍ അത്‌ രക്തഗ്രൂപ്പ്‌ എ ആണ്‌.
  5. ആന്റിജന്‍-ബി അടങ്ങിയത്‌ ബിഗ്രുപ്പ്‌ രക്തമാണ്‌, ആന്റിജന്‍ എയും ആന്റിജന്‍ ബിയും അടങ്ങിയ രക്തം എബി ഗ്രൂപ്പ്‌ ആണ്‌.
  6. ഒരു ആന്റിജനും ഇല്ലാത്ത രക്തഗ്രൂപ്പാണ്‌ ഒ ഗ്രുപ്പ്‌, ഇത്‌ സാര്‍വിക ദാതാവ്‌ എന്നറിയപ്പെടുന്നു.
  7. സാര്‍വിക സ്വീകര്‍ത്താവ് എന്നറിയപ്പെടുന്നത്‌ എബി ഗ്രുപ്പ്‌ ആണ്‌.
  8. കാള്‍ ലാന്റ്‌ സ്റ്റെയിനര്‍ ആണ്‌ രക്തഗ്രൂപ്പുകൾ കണ്ടെത്തിയത്‌.
  9. ഒരു സമയത്ത്‌ ഒരു വ്യക്തിയില്‍നിന്ന്‌ രക്തദാന സമയത്ത്‌ എടുക്കുന്ന രക്തത്തിന്റെ അളവ്‌ 300 മില്ലീലിറ്ററാണ്‌.
  10. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ്‌ സാധാരണമായി 100 മില്ലി ലിറ്റര്‍ രക്തത്തില്‍ 80-120 മില്ലീഗ്രാമാണ്‌.
  11. രക്തത്തില്‍ അധികമുള്ള ഗ്ലൂക്കോസിനെ ഇന്‍സുലിന്‍ എന്ന ഹോര്‍മോണിന്റെ സഹായത്തോടെ ഗ്ളൈക്കോജനാക്കിമാറ്റി കരളില്‍ സംഭരിക്കുന്നു.
  12. ഇന്‍സുലിന്‍ ഹോര്‍മോണിന്റെ അപര്യാപ്ത മൂലം രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ്‌ കൂടുകയും മുത്രത്തിലൂടെ പുറന്തള്ളപ്പെടുകയും ചെയ്യുന്ന അസുഖമാണ്‌ പ്രമേഹം അഥവാ ഡയബറ്റിസ്‌ മെലിറ്റസ്‌.
ഹ്യദയം
  1. ഹൃദയം മിടിക്കുമ്പോൾ സ്തരങ്ങൾക്കിടയിൽ ഉണ്ടായേക്കാവുന്ന ഘർഷണം കുറയ്ക്കുന്നതിന് പെരികാർഡിയൽ ദ്രവം സഹായിക്കുന്നു 
  2. ഒരാളുടെ ഹൃദയത്തിന് അയാളുടെ മുഷ്ടിയുടെ വലുപ്പമാണ് ഉണ്ടാവുക.
  3. രക്തത്തെ ശരീരത്തിന്റെ എല്ലാ ഭാഗത്തേക്കും എത്തിക്കുന്നത്‌ ഒരു പമ്പുപോലെ പ്രവര്‍ത്തിക്കുന്ന ഹൃദയമാണ്‌.
  4. ഔരസാശയത്തില്‍ രണ്ട്‌ ശ്വാസകോശങ്ങള്‍ക്കിടയിലാണ്‌ ഹൃദയം സ്ഥിതിചെയ്യുന്നത്‌.
  5. ഹൃദയത്തെ ആവരണം ചെയ്യുന്ന ഇരട്ട സ്‌തരമാണ്‌ പെരികാര്‍ഡിയം. ഇതിനിടയില്‍ നിറഞ്ഞിരിക്കുന്ന ദ്രാവകമാണ്‌ പെരികാര്‍ഡിയല്‍ ദ്രവം.
  6. മുതിര്‍ന്ന ഒരാളിന്റെ ഹൃദയത്തിന്‌ 300 ഗ്രാമോളം ഭാരം ഉണ്ടായിരിക്കും.
  7. മനുഷ്യഹൃദയത്തിന്‌ നാലറകളാണുള്ളത്‌.
  8. മുകളിലത്തെ അറകള്‍ എട്രിയങ്ങള്‍ എന്നും താഴത്തെ അറകള്‍ വെന്ട്രിക്കിളുകള്‍ എന്നും അറിയപ്പെടുന്നു.
  9. ഹൃദയത്തില്‍നിന്ന്‌ രക്തം വഹിക്കുന്ന കുഴലുകളാണ്‌ ധമനികള്‍. രക്തം ഹൃദയത്തിലേക്ക്‌ എത്തിക്കുന്ന കുഴലുകളാണ്‌ സിരകള്‍.
  10. മനുഷ്യഹൃദയം സാധാരണമായി മിനിട്ടില്‍ 72 പ്രാവശ്യമാണ്‌ സ്പന്ദിക്കുന്നത്‌.
  11. ഹൃദയ അറകളുടെ സങ്കോചാവസ്ഥയാണ്‌ സിസ്റ്റോള്‍. ഹൃദയത്തിന്റെ വിശ്രാന്താവസ്ഥയാണ്‌ ഡയാസ്റ്റോള്‍.
  12. സിസ്റ്റോളിക്‌ മര്‍ദം 120 മില്ലീമീറ്റര്‍ മെര്‍ക്കുറിയും ഡയാസ്റ്റോളിക്‌ മര്‍ദ്ദം 80 മില്ലീമീറ്റര്‍ മെര്‍ക്കുറിയുമാണ്‌. സാധാരണ അവസ്ഥയിലെ മര്‍ദ്ദം 120/80 മില്ലീമീറ്റര്‍ മെര്‍ക്കുറി എന്ന്‌ അടയാളപ്പെടുത്തുന്നു.
  13. വലതു വെന്‍ട്രിക്കിളില്‍നിന്ന്‌ രക്തം ശ്വാസകോശ ധമനി വഴി ശ്വാസകോശത്തിലേക്ക്‌ ഒഴുകുന്നു. ഇടതു വെന്‍ട്രിക്കിളില്‍നിന്ന്‌ മഹാധമനിവഴി രക്തം ശരീരത്തിന്റെ വിവിധഭാഗങ്ങളിലേക്കെത്തുന്നു.
  14. ശ്വാസകോശത്തില്‍നിന്ന്‌ ഓക്സിജന്‍ അളവുകൂടിയ രക്തം ശ്വാസകോശസിരവഴി ഇടത്‌ എട്രിയത്തിലെത്തുന്നു.
  15. ഹൃദയത്തിൽ നിന്ന് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും അവിടെ നിന്ന് തിരിച്ച് ഹൃദയത്തിലേക്കും രക്തം ഒഴുകുമ്പോൾ രണ്ട് തവണ ഹൃദയ അറകളിലൂടെ കടന്നു പോകുന്നു. 
  16. അതുകൊണ്ട് മനുഷ്യരിൽ ദ്വിപര്യയനമാണ് നടക്കുന്നത് എന്ന് പറയാം. ദ്വിപര്യയനത്തിൽ സിസ്റ്റമിക് പര്യയനവും പൾമണറി പര്യയനവും ഉൾപ്പെട്ടിരിക്കുന്നു. 
  17. സിസ്റ്റമിക് പര്യയനം ഇടത് വെൻട്രിക്കിളിൽ തുടങ്ങി വലത് ഏട്രിയത്തിൽ അവസാനിക്കുന്നു. 
  18. വലത് വെൻട്രിക്കിളിൽ തുടങ്ങി ഇടത് ഏട്രിയത്തിൽ അവസാനിക്കുന്നതാണ് പൾമണറി പര്യയനം. 
  19. ചില സിരകൾ ഹൃദയത്തിലെത്താതെ അവയവങ്ങളിൽ നിന്ന് അവയവങ്ങളിലേക്ക് രക്തം വഹിക്കുന്നു. ഇത്തരം സിരകളാണ് പോർട്ടൽ സിരകൾ
  20. കാന്‍സര്‍ ബാധിക്കാത്ത ശരീരാവയവമാണ്‌ ഹൃദയം
  21. രക്തചംക്രമണം കണ്ടെത്തിയത്‌ വില്യം ഹാര്‍വിയാണ്‌.
  22. രക്തസമ്മര്‍ദ്ദം അളക്കാനുപയോഗിക്കുന്ന ഉപകരണമാണ്‌ സ്പിഗ്‌മോമാനോമീറ്റര്‍.
  23. ആദ്യത്തെ കൃത്രിമ ഹൃദയമാണ്‌ ജാര്‍വിക്‌-7
  24. ഹൃദയത്തെക്കുറിച്ചുള്ള പഠനമാണ്‌ കാര്‍ഡിയോളജി.


No comments:

Powered by Blogger.