Malayalam Language for LDC 2020 - അക്ഷരമാല


ഭാരതീയ ഭാഷകളെ രണ്ടു വിഭാഗങ്ങളിലാണ് പണ്ഡിതന്മാർ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇൻഡോ-ആര്യൻ (ഇൻഡോ-യൂറോപ്യൻ), ദ്രാവിഡം എന്നാണവയുടെ പേര്. സംസ്കൃതം, ഹിന്ദി, ഗുജറാത്തി, മറാത്തി, തുടങ്ങിയ ഉത്തരേന്ത്യൻ ഭാഷകളെല്ലാം ഇൻഡോ-യൂറോപ്യൻ ഭാഷകളിൽപ്പെടുന്നു.

മലയാളം,തമിഴ്, തെലുങ്ക്,കന്നഡ തുടങ്ങിയ ദക്ഷിണേന്ത്യൻ ഭാഷകൾ ദ്രാവിഡ ഭാഷകളിൽപ്പെടുന്നു. മലയാളത്തിന്റെ ഉത്ഭവത്തെക്കുറിച്ച് വിഭിന്നാഭിപ്രായങ്ങൾ നിലവിലുണ്ട്. എന്നാൽ ഭൂരിപക്ഷം പണ്ഡിതന്മാരും മലയാളം തമിഴിൽ നിന്നുദ്ഭവിച്ചതാണെന്ന പക്ഷക്കാരാണ്. 'An ancient offshoot of Tamil' എന്നാണ് വിദേശിയായ Dr.Caldwell മലയാളത്തെക്കുറിച്ച് അഭിപ്രായപ്പെട്ടിട്ടുള്ളത്. അങ്ങനെ മലയാളം തമിഴിൻടെ അതി പ്രാചീനമായ ഒരു ശാഖയായറിയപ്പെടുന്നു.

മലയാളത്തിലെ   അക്ഷരമാല - ശാസ്ത്രീയമായ വർഗ്ഗീകരണം 

സ്വരങ്ങൾ - സ്വതന്ത്രമായി ഉച്ചരിക്കാവുന്ന അക്ഷരങ്ങൾ. ചുരുക്കി ഉച്ചരിക്കുന്നവയെ ഹ്രസ്വമെന്നും നീട്ടി ഉച്ചരിക്കുന്നവയെ ദീർഘം എന്നും പറയുന്നു. ഹ്രസ്വം - അ, ഇ, ഉ, ഋ, എ, ഒ.  ദീർഘം - ആ, ഈ, ഊ, ഏ, ഐ, ഓ, ഔ, അം, അ:

വ്യഞ്ജനങ്ങൾ -സ്വരസഹായത്തോടെ ഉച്ചരിക്കുന്ന അക്ഷരങ്ങൾ.

കവർഗ്ഗം - (ക, ഖ, ഗ, ഘ, ങ) - കണ് ട്യം
ചവർഗം - (ച, ച്ഛ, ജ, ഝ, ഞ) - താലവ്യം 
ടവർഗം - (ട, ഠ, ഡ, ഢ, ണ) - മൂർദ്ധന്യം 
തവർഗം - (ത, ഥ, ദ, ധ, ന) - ദന്ത്യം 
പവർഗം - (പ, ഫ, ബ, ഭ, മ) - ഓഷ്ട്യം 

മധ്യമങ്ങൾ - യ, ര, ല, വ, ള, ഴ, റ, ന 
ഊഷ്മാവ് - ശ, ഷ, സ 
ഘോഷി - ഹ 
ദ്രാവിഡ ഖരം - റ്റ 
ദ്രാവിഡ അനുനാസികം - ന 

ഖരം, അതിഖരം, മൃദു, ഘോഷം, ഊഷ്മാവ് തുടങ്ങിയ വിഭാഗങ്ങളിൽപ്പെട്ട അക്ഷരങ്ങൾ ദൃഢങ്ങൾ എന്നറിയപ്പെടുന്നു. അനുനാസികങ്ങളും മധ്യമങ്ങളും ഘോഷിയും ശിഥിലം എന്നും അറിയപ്പെടുന്നു.

ചില്ലുകൾ 
സ്വരസഹായം കൂടാതെ ഉച്ചരിക്കാവുന്ന വ്യഞ്ജനങ്ങളെ ചില്ലുകൾ എന്ന് വിളിക്കുന്നു. ഉദാ: ൻ, ൽ, ർ, ൺ, ൾ 
അക്ഷരമാല വർഗ്ഗഭേതമനുസരിച്ച് പദ്യ രൂപത്തിൽ താഴെക്കൊടുക്കുന്നു. ഇത് മനഃപാഠമാക്കിയാൽ ഓരോ അക്ഷരവും ഏത് വിഭാഗത്തിൽപ്പെടുന്നുവെന്നു മനസിലാക്കാം.
അ കവർഗം ഹ കണ് ട്യം 
ഇ ചവർഗം യശ താലവ്യം 
ഋ ടവർഗം ര ഷള ഴ റ ന മൂർദ്ധന്യം 
തവർഗം ലസദന്ത്യം 
ഉപവർഗം വ ഓഷ്ട്യം 
ഈ പദ്യം വെച്ച് നോക്കുമ്പോൾ അ,ആ,ക,ഖ,ഗ,ഘ,ങ,ഹ എന്നിവ കണ് ട്യ വിഭാഗത്തിലാണ് കാണുന്നത്.

വർണ്ണം 
ഒരക്ഷരത്തിന്ടെ വീണ്ടും വിഭജിക്കാനാവാത്ത ഘടകത്തെയാണ് വർണ്ണം എന്ന് പറയുന്നത്.
ഉദാ: ക = ക് + അ , ചി = ച് + ഇ , പു = പ് + ഉ 

ലിപി 
അക്ഷരത്തിന്റെ ആത്മാവ് ഉച്ചാരണമാണെങ്കിൽ അതിന്ടെ ദൃശ്യരൂപം ലിപിയാണ്. അക്ഷരം എഴുതിക്കാണിക്കാനുപയോഗിക്കുന്ന വരകളാണ് ലിപി എന്നർത്ഥം.

No comments:

Powered by Blogger.