Study Notes for Kerala PSC LD Clerk Exam on Tax System

ഇന്ത്യയിലെ നികുതികൾ 

നികുതി എല്ലാക്കാലത്തും എല്ലാ രാജ്യങ്ങളിലും ചർച്ചയാണ്. നികുതി വേണോ ഇത്രയും അളവിൽ വേണോ ഇത്രയും മതിയോ എന്നിങ്ങനെ വാദങ്ങൾ പലതുണ്ട്.യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുഖ്യ പ്രസംഗ വിഷയങ്ങളിലൊന്നാണല്ലോ ഇന്ത്യയിലെയും ചൈനയിലെയും നികുതി?

നികുതി അഥവാ tax ജനനഗ്ളിൽ നിന്ന് സക്കർ ഈടാക്കുന്ന ഏറ്റവും പ്രധാനവും വലുതുമായ ഫീസ് ആണെന്ന് പറയാം. ഇതുപയോഗിച്ചാണ് നാട്ടിലെ വികസന പ്രവർത്തനങ്ങൾ സർക്കാർ നടത്തുന്നത്. സർക്കാർ സംവിധാനത്തിന്റെ നടത്തിപ്പ് ചെലവും നികുതിയിൽ നിന്ന് തന്നെ. നികുതി  പിരിവ് വ്യക്തമായ നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് നികുതി നൽകാതിരുന്നാൽ ശിക്ഷിക്കാനും നിയമമുണ്ട്. രണ്ടുതരം നികുതികളാണ് ഇപ്പോൾ എല്ലാ രാജ്യങ്ങളിലും നിലവിലുള്ളത്. പ്രത്യക്ഷ നികുതിയും (Direct Tax ) പരോക്ഷ നികുതിയും (Indirect Tax).

പ്രത്യക്ഷ നികുതി 

  1. പ്രത്യക്ഷ നികുതിയിൽ മുഖ്യമായും ആദായ നികുതിയാണ്.
  2. വ്യകതികളുടെയും ബിസിനസ് സ്ഥാപനങ്ങളുടെയും വാർഷിക വരുമാനം കണക്കാക്കി അതിനു നിശ്ചിത ശതമാനം നികുതി ഈടാക്കുന്നു.
  3. സ്വത്തു നികുതിയും പ്രത്യക്ഷ നികുതിയാണ്.
  4. പ്രത്യക്ഷ നികുതിയിൽ നികുതിദായകർ തങ്ങൾക്ക് ബാധകമായ നികുതിത്തുക നേരിട്ട് സർക്കാരിന് നൽകുകയാണ്.
  5. പ്രത്യക്ഷ നികുതി എത്ര പേർ നൽകുമെന്നും എത്ര പണം ഈയിനത്തിൽ കിട്ടുമെന്നും സർക്കാരിന് അനുമാനിക്കാനാകും.
പരോക്ഷ നികുതി 
  1. ഉത്പന്നങ്ങളോ സേവനങ്ങളോ വിൽക്കുമ്പോഴും വാങ്ങുമ്പോഴും ബാധകമാകുന്ന നികുതിയാണ് ഇതിന്ടെ അടിസ്ഥാന രൂപം.
  2. നമ്മുടെ രാജ്യത്തു കേന്ദ്ര, സംസ്ഥാന സർക്കാരുകളും തദ്ദേശ സ്ഥാപനങ്ങളുമൊക്കെ പലയിനങ്ങളിലായി ഇത്തരം നികുതികൾ ഈടാക്കാനുണ്ട്.
  3. ഉത്പന്നമോ സേവനമോ വാങ്ങുന്ന ഉപഭോക്താവ് സർക്കാരിന് നേരിട്ട് നികുതി നല്കുകയല്ല ചെയ്യുന്നത്. വ്യാപാരി അഥവാ ബിസിനസ് സ്ഥാപനമാണ് സർക്കാരിലേക്ക് നികുതി അടയ്ക്കുക.
  4. നികുതിദായകർ പരോക്ഷമായി നൽകുന്നത് കൊണ്ടാണ് പരോക്ഷ നികുതി എന്ന് വിളിക്കുന്നത്.
ജി.എസ്.ടി.(Goods and Services Tax)
  1. 2017 ജൂലൈ ഒന്നിന് രാജ്യത്തു നിലവിൽ വന്നതാണ് ചരക്ക്-സേവന നികുതി (ജി എസ് ടി). രാജ്യമാകെ ഒറ്റ വിപണി ആയി കണക്കാക്കിയാണിത്.
  2. ഒരു ഉൽപ്പന്നത്തിന് അഥവാ സേവനത്തിനു പല തട്ടുകളിൽ നികുതി ഈടാക്കപ്പെടുന്ന അവസ്ഥ (നികുതിക്ക് മേലും നികുതി വരുമായിരുന്നു) ഒഴിവാക്കി. രാജ്യമാകെ ഒറ്റ വിപണി ആയി കണക്കാക്കി. ഒറ്റ നികുതി മാത്രം ഈടാക്കുക എന്നതാണ് ജി എസ് ടി യുടെ ആശയം.
  3. കേന്ദ്ര സർക്കാർ ഈടാക്കിയിരുന്ന എക്‌സൈസ് നികുതി,സേവന നികുതി, സർചാർജ്, പ്രത്യേക അധിക നികുതികൾ തുടങ്ങിയവയും സംസ്ഥാനങ്ങൾ ഈടാക്കിയിരുന്ന വില്പന നികുതി, മൂല്യ വർധന നികുതി, മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ഉത്പന്നങ്ങൾ എത്തിക്കാനുള്ള നികുതി, തദ്ദേശ സ്ഥാപനങ്ങൾ ഈടാക്കിയിരുന്ന വിനോദ നികുതി എന്നിവയുമൊക്കെച്ചേർത്ത് ,അഥവാ അതിനെല്ലാം പകരമായാണ് ജി എസ് ടി നടപ്പാക്കിയത്.
  4. ജി എസ് ടി വന്നതോടെ നികുതി ഘടനയ്ക് പുറത്തായിരുന്നവരും മനപ്പൂർവം നികുതി ഒഴിവാക്കിയിരുന്നവരുമായ ലക്ഷക്കണക്കിനാളുകൾ/ സ്ഥാപനങ്ങൾ നികുതി സമ്പ്രദായത്തിന്റെ പരിധിയിലായി.
  5. ജി എസ് ടി പിരിഞ്ഞു കിട്ടുന്നതിന്ടെയും സർക്കാരിന് നല്കുന്നതിന്ടെയും കണക്കുകൾ മാസം തോറും നൽകുക. പിന്നീട് അതിന്ടെ വാർഷിക കണക്ക് നൽകുക (ജി എസ് ടി റിട്ടേൺ സമർപ്പിക്കൽ) എന്നിവയ്ക്ക് ജി എസ് ടി വന്നതോടെ തുടക്കമിട്ടു.
ജി എസ് ടി നിരക്കുകൾ 
  1. ജി എസ് ടി ഇല്ലാത്ത (അഥവാ 0%നിരക്കുള്ള) ഉത്പന്നങ്ങൾ (ഉദാ:അടിസ്ഥാന കാർഷികോല്പന്നങ്ങൾ) മുതൽ 28%നികുതിയുള്ള ഉത്പന്നങ്ങൾ വരെ വിവിധ സ്ലാബുകളിലാണ് ജി എസ് ടി നിരക്കുകൾ നിശ്ചയിച്ചിരിക്കുന്നത്.
  2. ഏറ്റവും കൂടുതൽ ഉത്പന്നങ്ങളും സേവനങ്ങളും 18%നിരക്കിലാണ്.
  3. ആഡംബര വസ്തുക്കൾ,വാഹനങ്ങൾ തുടങ്ങിയവയ്ക്ക് 28% നികുതിക്ക് പുറമെ 15% വരെ സെസും ചുമത്തുന്നുണ്ട്.
  4. കേന്ദ്ര വിഹിതവും സംസ്ഥാന വിഹിതവും സമാസമം ചേർന്നതാണ് ജി എസ് ടി നിരക്കുകൾ. ഉദാ:18% നികുതി എന്നാൽ 9% കേന്ദ്ര ജി എസ് ടി 9%സംസ്ഥാന ജി എസ് ടി .
  5. നികുതി വരുമാനം സമാഹരിച്ച ശേഷം സംസ്ഥാനങ്ങളുടെ വിഹിതം വിതരണം ചെയ്യുന്നത് കേന്ദ്രമാണ്.
ജി എസ് ടി ക്കു പുറത്തു 
  1. മദ്യം, ഇന്ധനം തുടങ്ങിയവ ജി എസ് ടി യിൽ ഉൾപ്പെടുത്തിയിട്ടില്ല. കേന്ദ്രത്തിന്റെ എക്‌സൈസ് തീരുവകളും സംസ്ഥാനങ്ങളുടെ വില്പന നികുതി അഥവാ മൂല്യ വർധിത നികുതിയുമാണ് ഇവയ്ക്ക് മേൽ ചുമത്തപ്പെടുന്നത്.
  2. രാജ്യത്തേക്കുള്ള ഇറക്കുമതി ഉത്പന്നങ്ങൾക്ക് ചുമത്തപ്പെടുന്ന കസ്റ്റംസ് നികുതി, ഭൂമിയിടപാടിന് സംസ്ഥാനങ്ങളിലുള്ള സ്റ്റാമ്പ് ഡ്യൂട്ടി, കരം, വാഹനങ്ങൾക്ക് സംസ്ഥാനങ്ങളിലുള്ള റോഡ് നികുതി, തദ്ദേശ സ്ഥാപനങ്ങൾ വഴി ചുമത്തുന്ന വിനോദ നികുതി, വീട്ടുകരം,തൊഴിൽ കരം തുടങ്ങിയവയൊക്കെ ജി എസ് ടി ക്ക് പുറത്തുള്ള പരോക്ഷ നികുതികളാണ്.
റോഡ് നികുതി 
  1. പൊതു നിരത്തുകളിൽ ഉപയോഗിക്കുന്ന മോട്ടോർ വാഹനങ്ങൾക്ക് സംസ്ഥാനങ്ങൾ ഈടാക്കുന്ന നികുതിയാണിത്.
  2. വാഹനം രജിസ്റ്റർ ചെയ്യുന്ന വേളയിലാണ് ആദ്യം ഇത് ഈടാക്കുക.
  3. നിശ്ചിത പഴക്കം ചെന്ന വാഹനങ്ങളുടെ റീ-റെജിസ്ട്രേഷൻ സമയത്തും റോഡ് നികുതി നൽകണം.
  4. സ്വകാര്യ വാഹനങ്ങൾക്ക് 15 വർഷത്തേക്ക് ഒറ്റത്തവണയായും വാണിജ്യ വാഹനങ്ങൾക്ക് വർഷം തോറും എന്ന കണക്കിലും റോഡ് നികുതി ഈടാക്കുന്ന സംസ്ഥാനങ്ങളുണ്ട്.
  5. വാഹന വില,വലുപ്പം തുടങ്ങി പല മാനദണ്ഡങ്ങളാണ് നികുതി കണക്കാക്കാൻ സംസ്ഥാനങ്ങൾ സ്വീകരിക്കുന്നത്.
സ്റ്റാമ്പ് ഡ്യൂട്ടി 
  1. മുദ്രപ്പത്രം ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുന്ന ഇടപാടുകൾക്ക് സംസ്ഥാന സർക്കാരിന് കിട്ടുന്ന തുകയാണിത്.
  2. ഇടപാടിന്റെ വലുപ്പവും ഏത് രീതിയിലുള്ള കൈമാറ്റം എന്നതനുസരിച്ചും വിവിധ നിരക്കുകൾ നിശ്‌ചയിച്ചിരിക്കുന്നു.
  3. പൊതുവെ വസ്തു വാങ്ങുന്നയാളാണ് സ്റ്റാമ്പ് ഡ്യൂട്ടി നൽകേണ്ടത്.
കമ്പനി നികുതി (Corporate Tax)
  1. കോർപ്പറേറ്റ് സ്ഥാപനങ്ങൾ നൽകേണ്ട വാർഷിക നികുതിയാണിത്.
  2. വ്യവസായ നിക്ഷേപം ആകർഷിക്കാൻ ലക്ഷ്യമിട്ട് സർക്കാർ കഴിഞ്ഞ വർഷം കമ്പനി നികുതിയിൽ കുറവ് വരുത്തി.
  3. കമ്പനി ചട്ട പ്രകാരം രജിസ്റ്റർ ചെയ്ത കമ്പനികൾക്കാണ് ഇളവ്.
  4. നിലവിലുള്ള കമ്പനികളുടെ നികുതി 34.97  ശതമാനത്തിൽ നിന്ന് 25.1% ആയി.
  5. പുതുതായി ആരംഭിക്കുന്ന കമ്പനികളുടേത് 29.12 ൽ നിന്ന് 17.16% ആയി.
ആദായ നികുതി 
  1. വ്യക്തികൾക്ക് ബാധകമായ ഏറ്റവും സാധാരണ നികുതിയാണ് ആദായ നികുതി.
  2. വരുമാനത്തിന്റെ നിശ്ചിത ശതമാനം സർക്കാരിന് നൽകുക എന്നതാണ് അടിസ്ഥാന ആശയം.
  3. കുറഞ്ഞത്  രൂപ  വരുമാനമുള്ളവരാണ് നികുതി നൽകേണ്ടതെന്ന് ഓരോ കാലത്തും സർക്കാർ നിശ്ചയിക്കും.
  4. നികുതി നൽകേണ്ടാത്ത വരുമാനം ഏതൊക്കെ ഏതൊക്കെ ആവശ്യങ്ങൾക്ക് ചെലവിടുന്ന പണം നികുതിക്ക് വരുമാനമായി  നികുതിയിളവ് നൽകേണ്ടുന്ന വരുമാനം അഥവാ ചെലവിടാൻ ഏതൊക്കെ എന്നതെല്ലാം കാലാകാലങ്ങളിൽ ആദായ നികുതി വ്യവസ്ഥകളിൽ സർക്കാർ അറിയിക്കും.
  5. നികുതി ദായകർ വർഷം തോറും വരുമാനത്തിന്റെയും അടച്ച നികുതിയുടെയും കണക്കുകൾ 'സർക്കാറിന് ആദായ നികുതി റിട്ടേൺ' ആയി സമർപ്പിക്കുകയും വേണം.നികുതി നൽകിയില്ലെങ്കിൽ ശിക്ഷയുണ്ട്  പോലെ റിട്ടേൺ സമർപ്പിച്ചില്ലെങ്കിലും പിഴ ബാധകമാണ്.
വളർച്ച വരുമാനത്തോതിൽ 
  1. വരുമാനം ഉയരും തോറും നികുതി നിരക്ക് ഉയരുന്ന രീതിയിലാണ് ആദായ നികുതി ക്രമീകരിച്ചിരിക്കുന്നത്.
  2. വരുമാനം പല സ്റ്റാമ്പുകളായി തിരിച്ച് വിവിധ നികുതി നിരക്കുകൾ ബാധകമാക്കിയിരിക്കുന്നു.ഇതും ഓരോ വർഷവും സർക്കാരിന് പുതുക്കി നിശ്ചയിക്കാം.ഇന്ത്യയിൽ സാധാരണയായി കേന്ദ്ര ബജറ്റിലാണ് ഈ തീരുമാനം 
  3. വരുക.ഇക്കഴിഞ്ഞ കേന്ദ്ര ബജറ്റിൽ രാജ്യത്തെ ആദായ നികുതി സമ്പ്രദായത്തിൽ സർക്കാർ 2 വഴികൾ തുറന്നിട്ടു.
  1. പലതരം നികുതിയിളവുകളും കിഴിവുകളും ഉൾപ്പെടുന്ന നിലവിലെ രീതി അതേ രീതിയിൽ നികുതി സ്റ്റാമ്പുകളിൽ മാറ്റമില്ലാതെ തുടരും.
  2. ഇളവുകളൊന്നും വേണ്ടെന്നു വയ്ക്കാമെങ്കിൽ നിലവിലേതിനേക്കാൾ താഴ്ന്ന നിരക്കുള്ള പുതിയ സ്റ്റാമ്പുകൾ.
  1. അടുത്ത സാമ്പത്തിക വർഷത്തെ (2020-21) നികുതി റിട്ടേൺ സമർപ്പിക്കും മുൻപ് ഇതിൽ ഏത് രീതി വേണമെന്ന് നികുതി ദായകർക്ക് തിരഞ്ഞെടുക്കാം. ഇതിനു വരുമാനത്തിന്ടെയും നിക്ഷേപത്തിന്ടെയും കണക്കുകളുടെ സൂക്ഷ്മ പഠനം .വേണ്ടി വരും.
ആദായ നികുതി നിരക്കുകൾ 
  1. രണ്ടര  ലക്ഷം രൂപ  വരെ ആദായ നികുതിയില്ല.
  2. രണ്ടര ലക്ഷം മുതൽ 5 ലക്ഷം രൂപ വരെ 5 %ആദായ നികുതി നൽകണം. പക്ഷെ നികുതി ബാധകമായ വരുമാനം 5 ലക്ഷം രൂപയിൽ താഴെയാണെങ്കിൽ 12,500 രൂപ വരെ റിബേറ്റുള്ളതിനാൽ നികുതി ഉണ്ടാവില്ല.
  3. 4 ശതമാനം സെസ് തുടരുന്നുണ്ട്. വരുമാനം 50 ലക്ഷം രൂപയിൽ കൂടുതലാണെങ്കിൽ സർചാർജ് 10% മുതൽ മുകളിലേക്ക് ഉയരും.
നികുതിയൊഴിവുള്ള വരുമാനം 
  1. വരുമാനത്തിൽ നിന്ന് ചില ഇനങ്ങളിൽ ചെലവിടുന്ന പണത്തിന് ആദായ നികുതി ബാധകമാകില്ല.
  2. പബ്ലിക് പ്രൊവിഡൻറ് ഫണ്ട്, എംപ്ലോയീസ് പ്രൊവിഡൻറ് ഫണ്ട്, പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതി, ഇൻഷുറൻസ്, ആരോഗ്യ ഇൻഷുറൻസ്, ചിലയിനം മ്യുച്വൽ ഫണ്ടുകൾ, ചിലയിനം ബാങ്ക് നിക്ഷേപങ്ങൾ തുടങ്ങിയവയും ഭവനവായ്പ തിരിച്ചടവ്, മക്കളുടെ സ്കൂൾ ട്യൂഷൻ ഫീസ് തുടങ്ങിയ ചെലവുകളും ഇക്കൂട്ടത്തിൽപ്പെടും.
  3. ഈ ചെലവുകൾക്ക് ആദായ നികുതി വകുപ്പിലെ 80 സി.80 ഡി വകുപ്പുകൾ പ്രകാരം പരിധി നിശ്ചയിച്ചിട്ടുണ്ട്.
  4. ഈ ഇനത്തിൽ എന്തൊക്കെ വേണം എത്ര ഇളവ് നൽകണം തുടങ്ങിയ കാര്യങ്ങൾ കാലാകാലങ്ങളിൽ സർക്കാർ നിശ്ചയിക്കും.
  5. ഇങ്ങനെ നികുതി നൽകേണ്ടാത്ത തുക കുറച്ച ശേഷമുള്ള തുകയാണ് നികുതി ബാധക വരുമാനം.
  6. നികുതി ബാധക വരുമാനം 5 ലക്ഷം രൂപ വരെയുള്ളവർക്ക് നികുതിത്തുക സർക്കാർ റിബേറ്റ് ആയി നൽകുന്നുണ്ട്. അത് കൊണ്ട് അവർ നികുതി നൽകേണ്ടി വരുന്നില്ല.
  7. നികുതി ബാധക വരുമാനം 5 ലക്ഷത്തിൽ കൂടുതലായാൽ റിബേറ്റ് ബാധകമല്ല. 2.5 ലക്ഷം മുതലുള്ള തുകയ്ക്ക് നികുതി നൽകണം.
ആദായ നികുതി പിരിവ് 
  1. ആദായ നികുതി പിരിക്കുന്നത് നാല് രീതിയിലാണ്. 
  1. പണം നൽകുമ്പോൾത്തന്നെ -ശ്രോതസ്സിലുള്ള നികുതി പിരിവ്.
  2. മുൻ‌കൂർ ഗഡുക്കളായുള്ള നികുതി പിരിവ്.
  3. നികുതിദായകർ സ്വമേധയാ റിട്ടേണിനൊപ്പം അടയ്ക്കുന്ന നികുതി.
  4. നികുതി വകുപ്പ് നിർണ്ണയം പൂർത്തിയാക്കുമ്പോൾ അടയ്‌ക്കേണ്ട നികുതി.
  1. സ്രോതസ്സിലെ നികുതി പിരിവ് രണ്ടു തരത്തിലാണ് - ടാക്‌സ് ഡിഡക്ഷൻ അറ്റ് സോഴ്സ് (ടി ഡി എസ്), ടാക്‌സ് കളക്ഷൻ അറ്റ് സോഴ്സ് (ടി സി എസ്)
  2. ടി ഡി എസ് (TDS) : ശമ്പളം, പലിശ,വാടക, കരാറുകാർക്കുള്ള പ്രതിഫലം കമ്മീഷൻ,ബ്രോക്കറേജ്, റോയൽറ്റി തുടങ്ങിയ ചെലവുകൾ നടത്തുമ്പോൾ പണം നൽകുന്നയാൾ ടി ഡി എസ് പിടിച്ച ശേഷം ബാക്കി തുകയാണ് നൽകേണ്ടത്. പണം ലഭിക്കുന്നയാളുടെ വരുമാനമായിത്തീരുന്ന തുകയിൽ നിന്നാണ് സ്രോതസ്സിൽ നികുതി പിടിക്കുന്നത്. സ്രോതസ്സിൽ പിടിക്കുന്ന നികുതി പണം ലഭിക്കുന്നയാൾക്ക് റിട്ടേണിൽ വകവയ്ക്കാം (നികുതി തട്ടിക്കിഴിക്കാം).
  3. ടി സി എസ് : ചില ഉത്പന്നങ്ങൾ വിൽക്കുമ്പോൾ സ്രോതസ്സിൽ നിശ്ചിത ശതമാന നിരക്കിൽ ആദായ നികുതി പിരിക്കണമെന്നു വ്യവസ്ഥയുണ്ട്. ഉത്പന്നം വാങ്ങുന്നയാളുടെ വരുമാനമല്ല തുക എന്നതാണ് പ്രധാന വ്യത്യാസം. വാങ്ങുന്നയാളുടെ പേരിൽ അടയ്ക്കുന്ന ടി സി എസ്. അയാൾക്ക് തന്ടെ ആദായ നികുതിയിലേക്ക് വക വയ്ക്കാം.



No comments:

Powered by Blogger.