പഠന സാമഗ്രി - തിരുവനന്തപുരം

study notes on Trivandrum district

തിരുവനന്തപുരം 
  1. സ്ഥാപിതമായ വർഷം - 1949 ജൂലൈ 1 
  2. ജനസാന്ദ്രത - 1509 ച.കി.മീ.
  3. സ്ത്രീപുരുഷ അനുപാതം - 1088/1000
  4. കടൽത്തീരം - 78 കി.മീ.
  5. കോർപറേഷൻ - 1
  6. മുനിസിപ്പാലിറ്റി - 4
  7. താലൂക്ക് -  6
  8. ബ്ലോക്ക് പഞ്ചായത്ത് - 11
  9. ഗ്രാമ പഞ്ചായത്ത് - 73
  10. നിയമസഭാ മണ്ഡലം - 14
  11. ലോക്‌സഭാ മണ്ഡലം - 2 (ആറ്റിങ്ങൽ,തിരുവനന്തപുരം)

  1. കേരളത്തിന്ടെ തെക്കേയറ്റത്തുള്ള ജില്ല - തിരുവനന്തപുരം 
  2. 'പ്രതിമകളുടെ നഗരം' എന്ന് വിശേഷണമുള്ള ജില്ല - തിരുവനന്തപുരം 
  3. പ്രാചീനകാലത്ത് 'സ്യാനന്തൂരപുരം' എന്നറിയപ്പെട്ടിരുന്നത് -തിരുവനന്തപുരം 
  4. കേരളത്തിൽ ജനസംഖ്യ കൂടുതൽ ഉള്ള രണ്ടാമത്തെ ജില്ല - തിരുവനന്തപുരം 
  5. കേരളത്തിൽ ജനസംഖ്യ ഏറ്റവും കൂടുതലുള്ള കോർപറേഷൻ - തിരുവനന്തപുരം 
  6. കേരളത്തിൽ ജനസാന്ദ്രത ഏറ്റവും കൂടുതലുള്ള ജില്ല - തിരുവനന്തപുരം 
  7. കേരളത്തിലെ ഏറ്റവും വലിയ കോർപറേഷൻ - തിരുവനന്തപുരം 
  8. മരച്ചീനി ഏറ്റവും കൂടുതൽ ഉൽപ്പാദിപ്പിക്കുന്ന ജില്ല - തിരുവനന്തപുരം 
  9. 'തെക്കൻ കേരളത്തിന്റെ മാഞ്ചസ്റ്റർ' എന്നറിയപ്പെടുന്ന പട്ടണം - ബാലരാമപുരം (തിരുവനന്തപുരം)
  10. കേരളത്തിന്റെ നെയ്ത്ത് പട്ടണം - ബാലരാമപുരം 
  11. ബാലരാമപുരം പട്ടണം പണികഴിപ്പിച്ചത് - ദിവാൻ ഉമ്മിണി തമ്പി 
  12. കേരളത്തിലെ ആദ്യത്തെ ശിശു സൗഹൃദ പഞ്ചായത്ത് - വെങ്ങാന്നൂർ (തിരുവനന്തപുരം)
  13. കേരളത്തിൽ ഏറ്റവും കൂടുതൽ തൊഴിൽ രഹിതരുള്ള ജില്ല - തിരുവനന്തപുരം 
  14. കേരളത്തിൽ ആദ്യമായി വൈദ്യുതീകരിച്ച ജില്ല - തിരുവനന്തപുരം 
  15. കേരളത്തിൽ മഴ ഏറ്റവും കുറച്ച് ലഭിക്കുന്ന ജില്ല - തിരുവനന്തപുരം 
  16. എയ്ഡ്സ് രോഗികൾ കൂടുതലുള്ള ജില്ല - തിരുവനന്തപുരം 
  17. പ്രസിദ്ധമായ 'മേത്തൻ മണി' സ്ഥിതി ചെയ്യുന്നത് ഏത് കൊട്ടാരത്തിലാണ് - കുതിരമാളിക 
  18. വിവാഹ മോചനം കൂടിയ ജില്ല - തിരുവനന്തപുരം 
  19. ഗോൾഫ് ക്ലബ് സ്ഥിതി ചെയ്യുന്നത് - തിരുവനന്തപുരം  
  20. തിരുവനന്തപുരം കോർപറേഷൻ സ്ഥാപിതമായ വർഷം - 1940 
  21. ലണ്ടനിലെ എക്‌സ്‌പീരിയോളജി എന്ന സ്ഥാപനം നടത്തിയ ഓൺലൈൻ വോട്ടിങ്ങിൽ ലോകത്തിലെ പുത്തൻ സ്റ്റേഡിയങ്ങളുടെ കൂട്ടത്തിൽ ഒന്നാമതെത്തിയ സ്റ്റേഡിയം - കാര്യവട്ടം സ്പോർട്സ് ഹബ്ബ് (ഗ്രീൻ ഫീൽഡ് സ്റ്റേഡിയം) തിരുവനന്തപുരം 
  22. കേരളത്തിലെ ആദ്യത്തെ ഫിലിം സൊസൈറ്റി - ചിത്രലേഖ 
  23. കേരളത്തിലെ രണ്ടാമത്തെ ഫിലിം സ്റ്റുഡിയോ ആയ മെറിലാൻഡ് സ്ഥാപിതമായത് - തിരുവനന്തപുരം 
  24. കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ശുദ്ധജല തടാകം - വെള്ളായണി കായൽ 
  25. കേരളത്തിന്റെ തെക്കേയറ്റത്തെ ശുദ്ധജല തടാകം - വെള്ളായണി കായൽ 
  26. തിരുവനന്തപുരം ജില്ലയിലെ ഏറ്റവും നദി - വാമനപുരം (88 കി.മി)
  27. അരുവിക്കര ഡാം സ്ഥിതി ചെയ്യുന്ന നദി - കരമന 
  28. കേരളത്തിലെ തെക്കേയറ്റത്തെ നദി - നെയ്യാർ (തിരുവനന്തപുരം)
  29. കേരളത്തിന്റെ തെക്കേയറ്റത്തുള്ള വന്യ ജീവി സങ്കേതം - നെയ്യാർ വന്യജീവി സങ്കേതം 
  30. നെയ്യാർ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന താലൂക് - നെയ്യാറ്റിൻകര 
  31. കേരളത്തിലെ ഏക ലയൺ സഫാരി പാർക്ക് സ്ഥിതി ചെയ്യുന്ന സ്ഥലം - നെയ്യാർ 
  32. ലയൺ സഫാരി പാർക്ക് സ്ഥിതി ചെയ്യുന്ന ദ്വീപ് - മരക്കുന്നം ദ്വീപ് 
  33. തിരുവനന്തപുരത്തെ ചീങ്കണ്ണി വളർത്തൽ കേന്ദ്രം - നെയ്യാർ ഡാം 
  34. അരിപ്പ പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്നത് - തിരുവനന്തപുരം 
  35. ആദ്യത്തെ ബ്രെയ്‌ലി പ്രസ് ആരംഭിച്ചത് - തിരുവനന്തപുരം 
  36. തിരുവനന്തപുരം ജില്ലയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി - അഗസ്ത്യമല 
  37. കേരളത്തിലാദ്യമായി ഓൺലൈൻ ബില്ലിംഗ് സംവിധാനം നിലവിൽ വന്ന ട്രഷറി - കാട്ടാക്കട (തിരുവനന്തപുരം)
  38. ദക്ഷിണേന്ത്യയിലെ ആദ്യ യു.എ.ഇ. കോൺസുലേറ്റ് ഉത്‌ഘാടനം ചെയ്ത ഇന്ത്യൻ നഗരം - തിരുവനന്തപുരം  (ഉത്‌ഘാടനം ചെയ്തത് - പി.സദാശിവം)
  39. കേരളത്തിലെ ആദ്യ പ്രൊഫഷണൽ ബാഡ്മിന്റൺ അക്കാദമി സ്ഥാപിതമാകുന്ന നഗരം - തിരുവനന്തപുരം 
  40. G -20  ദക്ഷിണേഷ്യൻ മതസൗഹാർദ്ദ സമ്മേളനത്തിന് വേദിയായ നഗരം - തിരുവനന്തപുരം 
  41. കാർബൺ ബഹിർഗമനം കുറച്ച് പൊതുഗതാഗതം ശക്തിപ്പെടുത്താനുള്ള കേന്ദ്ര പദ്ധതിയുടെ ഭാഗമായി എൽ.എൻ.ജി ബസുകൾ നിരത്തിലിറക്കുന്ന ആദ്യ ഇന്ത്യൻ നഗരം - തിരുവനന്തപുരം 
  42. തിരുവനന്തപുരം ജില്ലയിലെ ആദ്യ സമ്പൂർണ്ണ ശൗചാലയ പഞ്ചായത്ത് - അതിയന്നൂർ 
  43. കേരളത്തിലെ ആദ്യത്തെ സൈബർ പോലീസ് സ്റ്റേഷൻ സ്ഥാപിതമായത് - പട്ടം (തിരുവനന്തപുരം)
  44. ഇന്ത്യയിലെ ആദ്യ കമ്പ്യൂട്ടർ വത്‌കൃത പഞ്ചായത്ത് - വെള്ളനാട് 
  45. തിരമാലയിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യ സംരംഭം ആരംഭിച്ച സ്ഥലം - വിഴിഞ്ഞം (തിരുവനന്തപുരം)
  46. വിഴിഞ്ഞം അന്തരാഷ്ട്ര തുറമുഖത്തിന് തറക്കല്ലിട്ടത് - 2015 ഡിസംബർ 5 (തറക്കല്ലിട്ടത് - ഉമ്മൻ ചാണ്ടി)
  47. പേപ്പാറ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത് - തിരുവനന്തപുരം 
  48. മീൻമുട്ടി കൊമ്പൈകാണി വെള്ളച്ചാട്ടങ്ങൾ സ്ഥിതി ചെയ്യുന്നത് - തിരുവനന്തപുരം 
  49. കേരളത്തിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളായ കോവളവും പൊന്മുടിയും വർക്കലയും സ്ഥിതി ചെയ്യുന്ന ജില്ല - തിരുവനന്തപുരം 
  50. പാപനാശം എന്നറിയപ്പെടുന്ന കടപ്പുറം - വർക്കല കടപ്പുറം 
  51. ആഴിമല ബീച്ച് സ്ഥിതി ചെയ്യുന്നത് - തിരുവനന്തപുരം 
  52. സ്വാതി തിരുനാൾ സ്ഥാപിച്ച നക്ഷത്ര ബംഗ്ലാവ് സ്ഥിതി ചെയ്യുന്ന ജില്ല - തിരുവനന്തപുരം 
  53. ഇന്ത്യയിലെ ആദ്യ ബയോളജിക്കൽ പാർക്ക് - അഗസ്ത്യാർകൂടം (നെടുമങ്ങാട് താലൂക്ക്)
  54. ആദ്യത്തെ ലൈഫ് സയൻസ് പാർക്ക് സ്ഥിതി ചെയ്യുന്നത് - തോന്നയ്ക്കൽ (ബയോ 360)
  55. ആദ്യത്തെ നിർഭയ ഷെൽറ്റർ - തിരുവനന്തപുരം 
  56. തിരുവനന്തപുരം റേഡിയോ നിലയം ഓൾ ഇന്ത്യ റേഡിയോ ഏറ്റെടുത്ത വർഷം - 1950 
  57. പുതിയ നിയമസഭാ മന്ദിരം ഉത്‌ഘാടനം ചെയ്‍തത് - 1998 മെയ് 22 (കെ.ആർ.നാരായണൻ)
കേരളത്തിൽ ആദ്യം 
  1. കേരളത്തിലെ ആദ്യ മ്യൂസിയമായ നേപ്പിയർ മ്യൂസിയം സ്ഥാപിക്കപ്പെട്ട ജില്ല - തിരുവനന്തപുരം (1855)
  2. കേരളത്തിലെ ആദ്യ മൃഗശാല സ്ഥാപിക്കപ്പെട്ട ജില്ല - തിരുവനന്തപുരം (1857)
  3. കേരളത്തിലെ ആദ്യ എഞ്ചിനീയറിംഗ് കോളേജ് സ്ഥാപിക്കപ്പെട്ട ജില്ല - തിരുവനന്തപുരം 1939)
  4. കേരളത്തിലെ ആദ്യ വനിതാ കോളേജ് സ്ഥാപിക്കപ്പെട്ട ജില്ല - തിരുവനന്തപുരം 
  5. കേരളത്തിലെ ആദ്യത്തെ മെഡിക്കൽ കോളേജ് സ്ഥാപിക്കപ്പെട്ട ജില്ല -തിരുവനന്തപുരം (1951)
  6. കേരളത്തിലെ ആദ്യത്തെ മാനസികരോഗാശുപത്രി സ്ഥാപിക്കപ്പെട്ടത് - തിരുവനന്തപുരം 
  7. കേരളത്തിലെ ആദ്യത്തെ റേഡിയോ നിലയം സ്ഥാപിതമായ നഗരം - തിരുവനന്തപുരം (1943)
  8. കേരളത്തിൽ ആദ്യമായി അമ്മത്തൊട്ടിൽ സ്ഥാപിച്ച സ്ഥലം - തിരുവനന്തപുരം (2002 നവംബർ 14)
  9. കേരളത്തിലെ ആദ്യത്തെ പബ്ലിക് ലൈബ്രറി ,(1829) ഫൈൻ ആർട്സ് കോളേജ് (1881), ദൂരദർശൻ കേന്ദ്രം (1982) എന്നിവ സ്ഥാപിതമായത് - തിരുവനന്തപുരം 
  10. ജനമൈത്രി സുരക്ഷാ പദ്ധതി ഉത്‌ഘാടനം ചെയ്ത ജില്ല - തിരുവനന്തപുരം 
  11. കേരളത്തിലെ ആദ്യത്തെ അന്താരാഷ്ട്ര വിമാനത്താവളം - തിരുവനന്തപുരം 
  12. കേരളത്തിലെ ആദ്യ ഡി.എൻ.എ. ബാർകോഡിങ് കേന്ദ്രം  സ്ഥാപിച്ചത് - പുത്തൻതോപ്പ് (തിരുവനന്തപുരം)
  13. കേരളത്തിലെ ആദ്യ അക്വാട്ടിക്ക് സമുച്ചയം - പിരപ്പൻകോട് (തിരുവനന്തപുരം)
  14. കേരളത്തിലെ ആദ്യത്തെ അടിപ്പാത സ്ഥാപിതമായത് - തിരുവനന്തപുരം (പാളയം അടിപ്പാത)
  15. കേരളത്തിലെ ആദ്യത്തെ കോർപ്പറേഷൻ - തിരുവനന്തപുരം 
സെക്രട്ടേറിയറ്റ് 
  1. സെക്രട്ടേറിയറ്റ് മന്ദിരത്തിന്ടെ ശില്പി - വില്യം ബാർട്ടൺ 
  2. സെക്രട്ടേറിയറ്റ് ഉത്‌ഘാടനം ചെയ്ത വർഷം - 1869 
  3. സെക്രട്ടേറിയറ്റ് പണി കഴിപ്പിച്ച സമയത്തെ തിരുവിതാംകൂർ രാജാവ് - ആയില്യം തിരുനാൾ 
  4. തിരുവനന്തപുരം സെക്രട്ടേറിയറ്റ് വളപ്പിനുള്ളിൽ സ്ഥിതി ചെയ്യുന്ന പ്രതിമ - വേലുത്തമ്പി ദളവ 
  5. തിരുവനന്തപുരം സെക്രട്ടറിയേറ്റിനു പുറത്തു കാണുന്ന പ്രതിമ - ടി.മാധവറാവു 

  1. തിരുവനന്തപുരത്തെ പ്രധാന കൊട്ടാരങ്ങൾ - കിളിമാനൂർ കൊട്ടാരം,കവടിയാർ കൊട്ടാരം, കോയിക്കൽ കൊട്ടാരം, കനകക്കുന്ന് കൊട്ടാരം, കുതിരമാളിക 
  2. ശുകഹരിണപുരം എന്ന് പ്രാചീനകാലത്ത് അറിയപ്പെട്ടിരുന്ന സ്ഥലം - കിളിമാനൂർ 
  3. കേരളത്തിലെ ഏറ്റവും വലിയ ചിൽഡ്രൻസ് പാർക്ക് സ്ഥിതി ചെയ്യുന്ന സ്ഥലം - ആക്കുളം 
  4. കേരളത്തിലെ ആദ്യത്തെ മെട്രോ നഗരം - തിരുവനന്തപുരം (2010-ൽ പ്രഖ്യാപിച്ചു)
  5. കേരളത്തിലെ ആദ്യത്തെ സർവകലാശാല - തിരുവിതാംകൂർ സർവകലാശാല (1937)
  6. തിരുവിതാംകൂർ സർവകലാശാലയുടെ പേര് കേരള സർവകലാശാല എന്നാക്കി മാറ്റിയ വർഷം - 1957 
  7. കേരള സർവകലാശാലയുടെ ആസ്ഥാനം - തിരുവനന്തപുരം 
  8. കേരളത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമ - യേശുക്രിസ്തുവിൻടെ പ്രതിമ (തിരുവനന്തപുരം മാർ ബസേലിയസ് കോളേജിൽ സ്ഥിതി ചെയ്യുന്നു)
  9. കേരളത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ പ്രതിമ - ചിത്തിര തിരുനാൾ പ്രതിമ (കേരള സർവകലാശാലയുടെ ആസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു)
  10. കേരളത്തിലെ (ഇന്ത്യയിലെ തന്നെ) ആദ്യത്തെ ഐ.ടി. പാർക്ക് സ്ഥാപിക്കപ്പെട്ട സ്ഥലം - കഴക്കൂട്ടം (തിരുവനന്തപുരം -1990)
  11. തിരുവിതാംകൂർ ചരിത്രവുമായി ബന്ധപ്പെട്ട് അമ്മച്ചി പ്ലാവിൻടെ അവശിഷ്ടങ്ങൾ  കാണാൻ കഴിയുന്ന  സ്ഥലം - നെയ്യാറ്റിൻകര 
  12. ഇന്ത്യയിലെ ആദ്യത്തെ അനിമേഷൻ പാർക്ക് - കിൻഫ്ര അനിമേഷൻ പാർക്ക് (തിരുവനന്തപുരം)
  13. കേരള ഗവണ്മെന്റിന്റെ ഗ്ലോബൽ ആയുർവേദ വില്ലേജ് പ്രോജക്ടിന്റെ നോഡൽ ഏജൻസി - കിൻഫ്ര 
  14. പ്രാചീന കേരളത്തിലെ വിദ്യാഭ്യാസ കേന്ദ്രമായ കാന്തള്ളൂർ ശാല സ്ഥിതി ചെയ്‌തിരുന്ന ജില്ല - തിരുവനന്തപുരം 
  15. ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത് - പാലോട് (തിരുവനന്തപുരം)
  16. കേരളത്തിൽ പബ്ലിക് ട്രാൻസ്‌പോർട്ട് സംവിധാനം നടപ്പിലാക്കപ്പെട്ട ആദ്യ നഗരം - തിരുവനന്തപുരം (1938)
  17. ചെഷയർ ഹോം സ്ഥിതി ചെയ്യുന്നത് - തിരുവനന്തപുരം 
  18. മതിലകം രേഖകൾ ഏത് ക്ഷേത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു - പത്മനാഭസ്വാമി ക്ഷേത്രം 
  19. മ്യൂറൽ പഗോഡ എന്നറിയപ്പെടുന്നത് - പത്മനാഭസ്വാമി ക്ഷേത്രം
  20. ബ്രാസ് പഗോഡ എന്നറിയപ്പെടുന്നത് - തിരുവങ്ങാട് ശ്രീരാമക്ഷേത്രം (കണ്ണൂർ)
  21. ബ്ലാക്ക് പഗോഡ എന്നറിയപ്പെടുന്നത് - സൂര്യക്ഷേത്രം (കൊണാർക്ക്)
  22. വൈറ്റ് പഗോഡ എന്നറിയപ്പെടുന്നത് - ജഗന്നാഥ ക്ഷേത്രം (പുരി)
  23.  സ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത് - തിരുവനന്തപുരം 
  24. ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ ആരാധനാമൂർത്തി - മഹാവിഷ്ണു 
  25. തെക്കേയിന്ത്യയിലെ ആദ്യ സ്ഥിര ലോക് അദാലത്ത് സ്ഥാപിതമായത് - തിരുവനന്തപുരം ജില്ലാ കോടതിയിൽ 
  26. ഗുരു ഗോപിനാഥ് നടന ഗ്രാമം സ്ഥിതി ചെയ്യുന്നത് - തിരുവനന്തപുരം 
  27. വിശ്വകലാകേന്ദ്രം സ്ഥാപിതമായ വർഷം - 1960 
  28. കുമാരനാശാൻടെ ജന്മ സ്ഥലം - കായിക്കര 
  29. കുമാരനാശാൻ സ്മാരകം സ്ഥിതി ചെയ്യുന്നത് - തോന്നയ്ക്കൽ 
  30. ഉള്ളൂർ സ്മാരകം സ്ഥിതി ചെയ്യുന്നത് - ജഗതി 
  31. അയ്യൻകാളിയുടെ ജന്മ സ്ഥലം - വെങ്ങാനൂർ 
  32. ശ്രീ നാരായണ ഗുരുവിന്റെ ജന്മ സ്ഥലം - ചെമ്പഴന്തി 
  33. ശ്രീ നാരായണ ഗുരു ശിവ പ്രതിഷ്ഠ നടത്തിയ അരുവിപ്പുറം സ്ഥിതി ചെയ്യുന്ന ജില്ല - തിരുവനന്തപുരം (1888)
  34. ശ്രീ നാരായണ ഗുരുവിന്റെ സമാധി സ്ഥലം - ശിവഗിരി 
  35. ചട്ടമ്പി സ്വാമികളുടെ ജന്മസ്ഥലം - കൊല്ലൂർ (കണ്ണമ്മൂല,തിരുവനന്തപുര)
  36. സ്വദേശാഭിമാനി രാമകൃഷ്ണ പിള്ളയുടെ ജന്മദേശം - നെയ്യാറ്റിൻകര 
  37. കേരളത്തിലെ ആദ്യത്തെ എ.ടി.എം. തിരുവനന്തപുരത്ത് ആരംഭിച്ച ബാങ്ക് - ബ്രിട്ടീഷ് ബാങ്ക് ഓഫ് മിഡ്‌ഡിൽ ഈസ്റ്റ് (1992)
  38. കേരളത്തിലെ ആദ്യത്തെ വനിതാ ജയിൽ - നെയ്യാറ്റിൻകര 
  39. കേരളത്തിലെ ആദ്യത്തെ തുറന്ന് വനിതാ ജയിൽ - പൂജപ്പുര (തിരുവനന്തപുരം)
  40. കേരളത്തിലെ ഏറ്റവും വലിയ ജയിൽ - പൂജപ്പുര സെൻട്രൽ ജയിൽ 
  41. കേരളത്തിലെ ആദ്യത്തെ തുറന്ന ജയിൽ - നെട്ടുകാൽത്തേരി (കാട്ടാക്കട)
  42. വില്യം ബാർട്ടൻടെ സ്മരണാർത്ഥം നാമകരണം ചെയ്തിരിക്കുന്ന തിരുവനന്തപുരത്തെ സ്ഥലം - ബാർട്ടൺ ഹിൽ 
  43. ജിമ്മി ജോർജ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്ന സ്ഥലം - തിരുവനന്തപുരം 
  44. സൈനിക് സ്കൂൾ സ്ഥിതി ചെയ്യുന്നത് - കഴക്കൂട്ടം 
  45. ഇന്ത്യയിലെ ആദ്യത്തെ സോയിൽ മ്യൂസിയം സ്ഥിതി ചെയ്യുന്നത് - പാറോട്ടുകോണം (തിരുവനന്തപുരം)
  46. ശാർക്കര ദേവീക്ഷേത്രം സ്ഥിതി ചെയ്യുന്നത് - തിരുവനന്തപുരം
  47. പ്രസിദ്ധമായ പരശുരാമ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് - തിരുവല്ലം 
  48. ആയ് ഭരണകാലത്ത് നിർമ്മിക്കപ്പെട്ടു എന്ന് കരുതുന്ന മാവൂർപാറ ഗുഹാക്ഷേത്രം, വിഴിഞ്ഞം ഗുഹാക്ഷേത്രം എന്നിവ സ്ഥിതി ചെയ്യുന്ന ജില്ല - തിരുവനന്തപുരം
  49. ലോകത്ത് സ്ത്രീകൾ മാത്രം പങ്കെടുക്കുന്ന ഏറ്റവും വലിയ  ക്ഷേത്രോത്സവം - ആറ്റുകാൽ പൊങ്കാല 
  50. സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്നത് - ആറ്റുകാൽ ദേവി ക്ഷേത്രം 
  51. കേരളത്തിലെ ആദ്യ സായാഹ്ന കോടതി - തിരുവനന്തപുരം
  52. 1721 ലെ ആറ്റിങ്ങൽ കലാപം നടന്ന ജില്ല - തിരുവനന്തപുരം
  53. അഞ്ചുതെങ് കോട്ട സ്ഥിതി ചെയ്യുന്ന ജില്ല - തിരുവനന്തപുരം
  54. അവ്യക്തമായും ചട്ടം ലംഘിച്ചുമുള്ള റെജിസ്ട്രേഷൻ നമ്പർ പ്രദർശിപ്പിക്കുന്ന വാഹനങ്ങളെ പിടികൂടാൻ കേരള മോട്ടോർ വാഹന വകുപ്പും എൻഫോഴ്‌സ്‌മെന്റും നടത്തിയ പരിശോധന - ഓപ്പറേഷൻ നമ്പർ 
  55. അശ്രദ്ധമായി വാഹനമോടിക്കുന്നവരെ പിടികൂടാനായി തിരുവനന്തപുരം സിറ്റി പോലീസിന്റെ നേതൃത്വത്തിൽ നഗരത്തിലാരംഭിച്ച വാഹന പരിശോധന - ഓപ്പറേഷൻ സേഫ്റ്റി 
  56. എൻ.എച്ച്. 66, എം.സി.റോഡ് (എസ്.എച്ച് 1) എന്നിവ സന്ധിക്കുന്ന സ്ഥലം - കേശവദാസപുരം 
  57. ദിവാൻ രാജ കേശവദാസിൻടെ സ്മരണാർത്ഥം നാമകരണം ചെയ്തിരിക്കുന്ന സ്ഥലം - കേശവദാസപുരം 
  58. കേരളത്തിലെ ആദ്യ പോലീസ് ഐ.ജി.ആയ ചന്ദ്രശേഖരൻ നായരുടെ പേരിലുള്ള സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത് - തിരുവനന്തപുരം(ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം)
  59. കേരളത്തിലെ ഏറ്റവും ഉയരമുള്ള മാർബിൾ മന്ദിരം - ലോട്ടസ് ടെംപിൾ (ശാന്തിഗിരി ആശ്രമം,പോത്തൻകോട്)
 പ്രമുഖ സ്ഥാപനങ്ങൾ - ആസ്ഥാനങ്ങൾ 
  1. കേരള പബ്ലിക് സർവീസ് കമ്മീഷൻ - തിരുവനന്തപുരം
  2. റീജിയണൽ കാൻസർ സെന്റർ - തിരുവനന്തപുരം
  3. ഹിന്ദുസ്ഥാൻ ലാറ്റക്സ് - തിരുവനന്തപുരം
  4. കേരള പോലീസ് - തിരുവനന്തപുരം
  5. കേരള പോലീസ് ട്രെയിനിങ് കോളേജ് - തിരുവനന്തപുരം
  6. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് (നളന്ദ) - തിരുവനന്തപുരം
  7. സർവ വിജ്ഞാന കോശം ഇൻസ്റ്റിറ്റ്യൂട്ട് - തിരുവനന്തപുരം
  8. വൈലോപ്പിള്ളി സംസ്കൃതി ഭവൻ - തിരുവനന്തപുരം
  9. നബാർഡിന്റെ കേരളത്തിലെ ആസ്ഥാനം - തിരുവനന്തപുരം
  10. കേരള ക്രിക്കറ്റ് അസോസിയേഷൻ - തിരുവനന്തപുരം
  11. ദക്ഷിണ വ്യോമസേന - തിരുവനന്തപുരം
  12. വിക്രം സാരാഭായ് സ്പേസ് സെന്റർ -തുമ്പ 
  13. ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെന്റർ - വലിയമല  
  14. ന്യൂ മിസ്മാറ്റിക്‌സ് മ്യൂസിയം -നെടുമങ്ങാട് 
  15. ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ടസ് -കൊച്ചുവേളി 
  16. ലക്ഷ്മിഭായ് കോളേജ് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ - കാര്യവട്ടം  
  17. കേന്ദ്ര മണ്ണ് പരിശോധന കേന്ദ്രം -പാറോട്ടുകോണം 
  18. ഇലക്ട്രോണിക് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് സെന്റർ - തിരുവനന്തപുരം
  19. കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം - ശ്രീകാര്യം 
  20. രാജീവ്‌ഗാന്ധി സെന്റർ ഫോർ ബയോ ടെക്നോളജി - തിരുവനന്തപുരം
  21. കേരള ഫിനാൻഷ്യൽ കോർപറേഷൻ - തിരുവനന്തപുരം
  22. കേരള ടൂറിസം  ഡെവലപ്‌മെന്റ് കോർപറേഷൻ - തിരുവനന്തപുരം
  23. കരകൗശല വികസന കോർപറേഷൻ - തിരുവനന്തപുരം
  24. കേരഫെഡ് - തിരുവനന്തപുരം
  25. കേരള സംസ്ഥാന വനം വകുപ്പ് - വഴുതക്കാട് (തിരുവനന്തപുരം)
  26. ഫാം  ഡെവലപ്‌മെന്റ് കോർപറേഷൻ - തിരുവനന്തപുരം
  27. മിൽമ - തിരുവനന്തപുരം


No comments:

Powered by Blogger.