ഡെയിലി കറൻറ് അഫയേഴ്സ് - 03 ഒക്ടോബർ 2021

Daily Malayalam Current Affairs - 03 Oct 2021

ഡെയിലി കറൻറ് അഫയേഴ്സ് - 03 ഒക്ടോബർ 2021

സുഹൃത്തുക്കൾ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ഒക്ടോബർ 03 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2021 ഒക്ടോബറിൽ എൽ.ഐ.സി.യുടെ എം.ഡി. ആയി നിയമിതനായത് - ബി.സി.പട്നായിക്
2
ശ്രീനഗറിനെ ലഡാക്കുമായി ബന്ധിപ്പിക്കാൻ സമുദ്രനിരപ്പിൽ നിന്ന് പതിനൊന്നായിരം അടി ഉയരത്തിലുള്ള തുരങ്കം നിലവിൽ വരുന്ന ചുരം - സോജില ചുരം
3
രാജ്യത്തെ ഗ്രാമീണ പ്രദേശങ്ങളിൽ താമസിക്കുന്ന ജനങ്ങളെ നിയമ സാധുതകളെക്കുറിച്ച് അവബോധമുള്ളവരാക്കുന്നതിന് പാൻ ഇന്ത്യ അവെയർനെസ്സ് ആൻഡ് ഔട്ട് റീച്ച് ക്യാമ്പയിൻ സംഘടിപ്പിച്ചത് - NALSA (നാഷണൽ ലീഗൽ സർവീസസ് അതോറിറ്റി)
4
രാജ്യത്തെ ഏറ്റവും മികച്ച കോവിഡ് വാക്സിനേഷൻ ഡ്രൈവിനുള്ള ഇന്ത്യാ ടുഡേ ഹെൽത്ത് ഗിരി അവാർഡ് 2021 നേടിയത് - കേരളം, ഗുജറാത്ത്
5
2021 ലെ ഫിഡെ ലോക വനിതാ ടീം ചെസ് ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടിയ രാജ്യം - ഇന്ത്യ (ആദ്യമായാണ് ഇന്ത്യ പ്രസ്തുത ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുന്നത്)
6
ഗോത്ര വർഗ്ഗ മേഖലയിൽ ഭക്ഷ്യ ഭദ്രത ഉറപ്പുവരുത്തുന്നതിനും ഭക്ഷണാവകാശങ്ങളെക്കുറിച്ച് ഗോത്രജനതയെ ബോധവത്കരിക്കുന്നതിനായി സംസ്ഥാന ഭക്ഷ്യ കമ്മീഷൻ രൂപം നൽകിയ ഗോത്രവർഗ വനിതാ ഭക്ഷ്യ ഭദ്രതാ കൂട്ടായ്മ - ഭാസുര


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.