ഡെയിലി കറൻറ് അഫയേഴ്സ് - 14 ഒക്ടോബർ 2021

Daily Current Affairs - 14 October 2021

ഡെയിലി കറൻറ് അഫയേഴ്സ് - 14 ഒക്ടോബർ 2021

സുഹൃത്തുക്കൾ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ഒക്ടോബർ 14 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2021 ഒക്ടോബറിൽ റഷ്യയിലെ സൈബീരിയൻ ഫെഡറൽ യൂണിവേഴ്സിറ്റിയുടെ 'ഓണേർഡ് പ്രൊഫസർഷിപ്പ് ബഹുമതിക്ക് അർഹനായ മലയാളി - സാബു തോമസ് (വൈസ് ചാൻസലർ, എം.ജി.സർവകലാശാല)
2
22-ആംത് ലാൽ ബഹാദൂർ ശാസ്ത്രി നാഷണൽ അവാർഡ് ഫോർ എക്സലൻസ് 2021 ൽ അർഹനായത് - ഡോ.രൺദീപ് ഗുലേറിയ (ഡയറക്ടർ, ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (AIIMS))
3
കവിയും ഭാഷാപണ്ഡിതനുമായിരുന്ന എൻ.വി.കൃഷ്ണവാര്യരുടെ പേരിലുള്ള എൻ.വി.സാഹിത്യവേദിയുടെ 2020 ലെ വൈജ്ഞാനിക സാഹിത്യ പുരസ്‌കാരം നേടിയത് - ഡോ.എം.എൻ.ആർ.നായർ
4
ബേപ്പൂരിന്ടെ മുഖച്ഛായ മാറ്റുന്നതിനുള്ള പദ്ധതിയായ 'ആകാശമിഠായി'യിലൂടെ വൈക്കം മുഹമ്മദ് ബഷീർ സ്മാരകം നിലവിൽ വരുന്നത് - കോഴിക്കോട്
5
2021 ഒക്ടോബറിൽ ചൊവ്വയിൽ പ്രാചീന കാലത്ത് നദീമുഖങ്ങൾ നിലനിന്നിരുന്നതിന്ടെ തെളിവുകൾ കണ്ടെത്തിയ നാസയുടെ ചൊവ്വാ പര്യവേഷണ ദൗത്യം - പെർസിവിയറൻസ്
6
2021 ൽ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ ഗുപ്താ കാലഘട്ടത്തിലെ ക്ഷേത്രാവശിഷ്ടങ്ങളിലെ പടവുകളിൽ കണ്ടെത്തിയ ലിപി - ശംഖാലിപി സ്ക്രിപ്റ്റ് (യഥാ ഡിസ്ട്രിക്ട്, ഉത്തർപ്രദേശ്)
7
തുറമുഖങ്ങളുടെ വിവരങ്ങൾ ലഭ്യമാക്കുന്നതിനും ഡിജിറ്റൽ മോണിറ്ററിംഗ് സൗകര്യം ഉറപ്പാക്കുന്നതിനുമായി കേന്ദ്ര തുറമുഖ ഷിപ്പിംഗ് ജലഗതാഗത മന്ത്രാലയം വികസിപ്പിച്ച ആപ്പ്ളിക്കേഷൻ - മൈ പോർട്ട്
8
2021 ഒക്ടോബറിൽ എയർ പോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയിൽ നിന്നും ജയ്‌പൂർ ഇന്റർനാഷണൽ എയർ പോർട്ട് ഏറ്റെടുത്ത സ്വകാര്യ കമ്പനി - അദാനി ഗ്രൂപ്പ്
9
2021 ഒക്ടോബറിൽ അന്തരിച്ച കവിയും മാപ്പിളപ്പാട്ടു ഗായകനുമായ മലയാളി - വി.എം.കുട്ടി


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.