ഡെയിലി കറൻറ് അഫയേഴ്സ് - 13 ഒക്ടോബർ 2021

Daily Current Affairs - 13 October 2021

ഡെയിലി കറൻറ് അഫയേഴ്സ് - 13 ഒക്ടോബർ 2021

സുഹൃത്തുക്കൾ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ഒക്ടോബർ 13 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
രാജ്യാന്തര ക്രിക്കറ്റിൽ സെഞ്ച്വറി നേടിയ ഏറ്റവും പ്രായം കുറഞ്ഞ ക്രിക്കറ്റ് താരം - ആമി ഹണ്ടർ (16 വയസ്സ്, അയർലൻഡ്)(സിംബാബ്‌വെക്കെതിരെയുള്ള ഏകദിന മത്‌സരത്തിൽ, മിതാലി രാജിന്റെ റെക്കോർഡ് (16 വയസ്സ്, 205 ദിവസങ്ങൾ) മറികടന്നു.)
2
2021 ഒക്ടോബറിൽ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവായി നിയമിതനായ മുൻ ഉന്നത വിദ്യാഭ്യാസ സെക്രട്ടറി - അമിത് ഖാരെ
3
തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന ഡോ.കലാം സ്മൃതി ഇന്റർനാഷണൽ നൽകുന്ന മികച്ച സംരംഭകനുള്ള പുരസ്‌കാരം നേടിയത് - ടി.എസ്.കല്യാണരാമൻ (ചെയർമാൻ ആൻഡ് എം.ഡി. ഓഫ് കല്യാൺ ജൂവലേഴ്‌സ്)
4
സംസ്ഥാന സർക്കാരിന്ടെ വനം -വന്യജീവി ഫോട്ടോഗ്രാഫി അവാർഡ് 2021 നേടിയത് - വിഘ്‌നേഷ് .ബി.ശിവൻ
5
2021 ഒക്ടോബറിൽ സ്ഥാനമൊഴിഞ്ഞ ധനകാര്യ മന്ത്രാലയത്തിന്ടെ ചീഫ് ഇക്കണോമിക് അഡ്വൈസർ - കെ.വി.സുബ്രഹ്മണ്യൻ
6
ഇന്ത്യ,യു.എസ്., ഓസ്ട്രേലിയ, ജപ്പാൻ എന്നീ നാവിക സേനകൾ പങ്കെടുക്കുന്ന മലബാർ നാവികാഭ്യാസം (രണ്ടാം ഘട്ടത്തിന്റെ) വേദി - ബംഗാൾ ഉൾക്കടൽ
6
രാജ്യത്തെ അടിസ്ഥാന സൗകര്യ പദ്ധതികൾ എല്ലാം ഒരു സംവിധാനത്തിനു കീഴിൽ കൊണ്ട് വരുന്നതിനായി കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതി - പി.എം.ഗതിശക്തി
7
ലോകത്തിലെവിടെയുമുള്ള ഹജ്, ഉംറ തീർത്ഥാടകർക്ക് സ്മാർട്ട് ഫോണിലൂടെ രജിസ്റ്റർ ചെയ്ത് ഓൺലൈനായി തീർത്ഥാടക വിസ നേടാവുന്ന ആദ്യ ബയോമെട്രിക് രെജിസ്ട്രേഷൻ അനുവദിക്കുന്ന ആപ്പ് പുറത്തിറക്കിയ രാജ്യം - സൗദി അറേബ്യ
8
'വീർ സവർക്കർ : ദി മാൻ ഹൂ കുഡ് ഹാവ് പ്രിവെന്റഡ് പാർട്ടീഷൻ' എന്ന പുസ്തകം രചിച്ചത് - ഉദയ് മാഹുർക്കർ, ചിരയു പണ്ഡിറ്റ്
9
2021 ഒക്ടോബറിൽ അന്തരിച്ച ഇറാന്റെ മുൻ പ്രസിഡന്റ് - അബോൽഹസ്സൻ ബനിസ്ടർ


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക
ഡെയിലി കറൻറ് അഫയേഴ്സ് - 13 ഒക്ടോബർ 2021 ഡെയിലി  കറൻറ് അഫയേഴ്സ് - 13 ഒക്ടോബർ 2021 Reviewed by Santhosh Nair on October 17, 2021 Rating: 5

No comments:

Powered by Blogger.