ഡെയിലി കറൻറ് അഫയേഴ്സ് - 03 ഡിസംബർ 2021

ഡെയിലി കറൻറ് അഫയേഴ്സ് - 03 ഡിസംബർ 2021

സുഹൃത്തുക്കൾ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ഡിസംബർ 03 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
ഇൻഫോസിസ് സയൻസ് ഫൗണ്ടേഷൻ നൽകുന്ന ഇൻഫോസിസ് പ്രൈസ് 2021 -ന് അർഹനായ മലയാളി - ഡോ.ചന്ദ്രശേഖർ നായർ (എഞ്ചിനീയറിംഗ് ആൻഡ് കമ്പ്യൂട്ടർ സയൻസ് വിഭാഗം)
2
2024 പാരീസ് ഒളിംപിക്സിൽ മികച്ച പ്രകടനം നടത്താൻ ഇന്ത്യൻ അത്‌ലറ്റുകളെ ഒരുക്കുന്നതിന് മേൽനോട്ടം വഹിക്കുന്ന മിഷൻ ഒളിംപിക് സെല്ലിൽ ഉൾപ്പെട്ട മലയാളി മുൻ അത്ലറ്റിക് താരം - അഞ്ചു ബോബി ജോർജ്)
3
2021 ഡിസംബറിൽ കോവിഡ്-19 ന്ടെ ദക്ഷിണാഫ്രിക്കൻ വകഭേദമായ ഒമിക്രോൺ സ്ഥിരീകരിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം - കർണാടക
4
2021 ഡിസംബറിൽ വ്യക്തികളുടെ ഫോട്ടോകളും വീഡിയോകളും അവരുടെ സമ്മതമില്ലാതെ ഷെയർ ചെയ്യുന്നതിന് വിലക്ക് ഏർപ്പെടുത്തിയ സമൂഹ മാധ്യമം- ട്വിറ്റർ
5
2021 ലെ മലേഷ്യൻ ഓപ്പൺ സ്ക്വാഷ് ചാമ്പ്യൻഷിപ്പ് പുരുഷവിഭാഗം ജേതാവ് - സൗരവ് ഘോഷാൽ
6
2021 ഡിസംബറിൽ സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതിനായുള്ള വിവിധ പരിപാടികളിൽ ഉപയോഗിക്കാൻ തയ്യാറാക്കിയ മുദ്രാവാചകം - ജ്ഞാന കേരളം ക്ഷേമ കേരളം


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.