ഡെയിലി കറൻറ് അഫയേഴ്സ് - 02 ഡിസംബർ 2021

ഡെയിലി കറൻറ് അഫയേഴ്സ് - 02 ഡിസംബർ 2021

സുഹൃത്തുക്കൾ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ഡിസംബർ 02 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2021 ലെ വേൾഡ് അത്ലറ്റിക്സിന്റെ വുമൺ ഓഫ് ദി ഇയർ പുരസ്‌കാരം നേടിയ മുൻ ഇന്ത്യൻ അത്ലറ്റിക് താരവും പരിശീലകയുമായ മലയാളി കായിക താരം - അഞ്ജു ബോബി ജോർജ്
2
2021-22 വർഷത്തെ രണ്ടാം സാമ്പത്തിക പാദത്തിൽ (ജൂലൈ - സെപ്റ്റംബർ) രാജ്യത്തെ മൊത്ത ആഭ്യന്തര ഉത്പാദനം (ജി.ഡി.പി.) - 8.4 %
3
ശബ്ദത്തേക്കാൾ അഞ്ചിരട്ടിയോ അതിലധികമോ വേഗത്തിൽ സഞ്ചരിക്കുന്ന ഹൈപ്പർ സോണിക് ക്രൂയിസ് മിസൈലിന്ടെ അവസാന പരീക്ഷണവും വിജയകരമായി പൂർത്തിയാക്കിയ രാജ്യം - റഷ്യ (സിർക്കോൺ ക്രൂയിസ് മിസൈൽ)
4
2021 ലെ എക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റ് സർവേ (കോസ്റ്റ് ഓഫ് ലിവിങ് 2021 റിപ്പോർട്ട്) പ്രകാരം ലോകത്തിലെ ഏറ്റവും ചെലവേറിയ നഗരം - ടെൽ അവീവ്
5
ആഗോളതലത്തിൽ പശ്ചാത്തല വികസന പദ്ധതികളിൽ നിക്ഷേപം നടത്താനായി യൂറോപ്യൻ യൂണിയൻ ആരംഭിക്കുന്ന 300 ബില്യൺ യൂറോയുടെ ബൃഹദ് പദ്ധതി - ഗ്ലോബൽ ഗേറ്റ് വേ
6
ക്ഷീര കർഷകർക്ക് ക്ഷീര വികസന വകുപ്പിന്ടെ സാമ്പത്തിക സഹായങ്ങൾ ലഭിക്കാനായി വികസിപ്പിച്ച ഓൺലൈൻ പോർട്ടൽ - ക്ഷീരശ്രീ


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.