ഡെയിലി കറൻറ് അഫയേഴ്സ് - 24 ജനുവരി 2022

ഡെയിലി  കറൻറ് അഫയേഴ്സ് - 24 ജനുവരി 2022

ഡെയിലി കറൻറ് അഫയേഴ്സ് - 24 ജനുവരി 2022

സുഹൃത്തുക്കൾ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ജനുവരി 24 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2022 ജനുവരിയിൽ ലക്‌നൗവിൽ നടന്ന സയ്ദ് മോദി ഇന്റർനാഷണൽ ബാഡ്മിൻറൺ ടൂർണമെന്റിൽ വനിതാ വിഭാഗം സിംഗിൾസിൽ കിരീടം നേടിയത് - പി.വി.സിന്ധു
2
2022 ജനുവരിയിൽ നാടകരചനാ, നാടകാവതരണത്തെ സംബന്ധിച്ച ഗ്രന്ഥം എന്നിവയ്ക്ക് കേരള സംഗീത നാടക അക്കാദമി നൽകുന്ന അവാർഡ് നേടിയത് - രാജൻ തിരുവോത്ത്
3
2022 ലെ റിപ്പബ്ലിക് ദിനാഘോഷത്തിൽ സൈന്യത്തിന്ടെ ബീറ്റിങ് റിട്രീറ്റ് ചടങ്ങിൽ 'അബൈഡ്‌ വിത്ത് മി' എന്ന ഗാനത്തിന് പകരം ഉൾപ്പെടുത്തിയ ഹിന്ദി ദേശഭക്തി ഗാനം - ഏ മേരേ വതൻ കെ ലോഗോം
4
2022 ജനുവരിയിൽ കോൾ സെക്ടറിലെ കീ പെർഫോമൻസ് ഇൻഡിക്കേറ്റർസുമായി ബന്ധപ്പെട്ട് മിനിസ്ട്രി ഓഫ് കോൾ ആരംഭിച്ച വെബ് പോർട്ടൽ - 'കോയ്‌ല ദർപ്പൺ'
5
2022 ജനുവരിയിൽ ഓസ്കാർ നാമനിർദേശത്തിനു യോഗ്യതയുള്ള ചിത്രങ്ങളുടെ പട്ടികയിൽ (റിമൈൻഡർ ലിസ്റ്റ്) ഇടം നേടിയ മലയാള ചിത്രം - മരയ്ക്കാർ : അറബിക്കടലിന്ടെ സിംഹം
6
2022 ജനുവരിയിൽ അന്തരിച്ച ഇന്ത്യൻ ഫുട്ബോളിലെ ഇതിഹാസ താരവും പരിശീലകനുമായിരുന്ന വ്യക്തി - സുഭാഷ് ഭൗമിക്


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.