Kerala PSC | LD Clerk | Districts of Kerala - Trivandrum

Kerala PSC | LD Clerk | Districts of Kerala - Trivandrum
തിരുവനന്തപുരം ജില്ല
കേരളത്തിന്റെ തലസ്ഥാനം.
തെക്കെ അറ്റത്തുള്ള ജില്ല.
ജനസാന്ദ്രത ഏറ്റവും കൂടിയ ജില്ല.
ജനസംഖ്യ കൂടിയ കോര്‍പ്പറേഷന്‍.
പ്രാചീനകാലത്ത്‌ സ്യാനന്ദുരപുരം എന്നറിയപ്പെട്ടു.
കേരളത്തിലെ ആദ്യ കോര്‍പ്പറേഷന്‍ (1940).
കൊട്ടാരങ്ങളുടെ ജില്ല.
പൂര്‍ണ മൊബൈല്‍ കണക്ടിവിറ്റിയുള്ള ആദ്യ ഇന്ത്യന്‍ ജില്ല.
പബ്ലിക്‌ ട്രാന്‍സ്പോര്‍ട്ട്‌ സംവിധാനത്തിന്‌ തുടക്കമിട്ട നഗരം. (1938-ല്‍).
മരച്ചിനി, മാമ്പഴം ഉത്പാദനത്തില്‍ ഒന്നാം സ്ഥാനം.
അനന്തപുരി, ഭൂലോകവൈകുണ്ഠം എന്നീ അപരനാമങ്ങൾ.

കായലുകള്‍
ഇടവ
നടയറ
അഞ്ചുതെങ്ങ്‌
കഠിനംകുളം
വേളി
വെള്ളായനി
ആക്കുളം

ടൂറിസ്റ്റ് കേന്ദ്രങ്ങള്‍
അഗസ്ത്യമല
പൊന്‍മുടി
ശിവഗിരി (വര്‍ക്കല)
കോവളം ബിച്ച്‌
ലയണ്‍ സഫാരി പാര്‍ക്ക്‌
മൃഗശാല, നക്ഷത്രബംഗ്ലാവ്‌
ശ്രീചിത്ര ആര്‍ട്ട്‌ ഗാലറി
മീന്‍മുട്ടി, കൊബൈകാണി വെള്ളച്ചാട്ടം
നേപ്പിയര്‍ മ്യൂസിയം

കേരളത്തിന്റെ തെക്കേയറ്റത്തുള്ളവ
തെക്കേഅറ്റം ജില്ല - തിരുവനന്തപുരം
ലോക്‌സഭാ മണ്ഡലം - തിരുവനന്തപുരം
പഞ്ചായത്ത്‌ - പാറശ്ശാല
താലൂക്ക്‌ - നെയ്യാറ്റിന്‍കര
ഗ്രാമം - കളിയിക്കാവിള
നദി - നെയ്യാര്‍
വന്യജീവിസങ്കേതം - നെയ്യാര്‍
കായല്‍ - വേളി കായല്‍
ശുദ്ധജല തടാകം - വെള്ളായനി കായല്‍
തുറമുഖം - വിഴിഞ്ഞം

സ്ഥാപനങ്ങള്‍
ഇന്ത്യന്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്‌ സ്പേസ്‌ ടെക്നോളജി - വലിയമല (തിരുവനന്തപുരം).
ലിക്വിഡ്‌ പ്രൊപ്പല്‍ഷന്‍ സിസ്റ്റം സെന്‍റര്‍ - വലിയമല.
കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് - നളന്ദ.
ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ്‌ - പേരൂര്‍ക്കട.
ട്രാവൻകൂര്‍ ടൈറ്റാനിയം - വേളി.
രാജീവ്ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജി - തിരുവനന്തപുരം.
നാളികേര ഗവേഷണ കേന്ദ്രം - ബാലരാമപുരം.
കേന്ദ്ര മത്സ്യഗവേഷണ കേന്ദ്രം - വിഴിഞ്ഞം.

കേരളത്തില്‍ ആദ്യം
ഐ.എസ്‌.ഒ. സര്‍ട്ടിഫിക്കറ്റ്‌ ലഭിച്ച ആദ്യവിമാനത്താവളം - തിരുവനന്തപുരം.
ഇന്ത്യയിലെ ആദ്യ ബയോളജിക്കല്‍ പാര്‍ക്ക്‌ - അഗസ്ത്യാര്‍കുടം (1992).
കേരളത്തിലെ ആദ്യസൈബര്‍ പോലീസ്‌സ്റ്റേഷൻ തിരുവനന്തപുരത്തെ പട്ടം.
ഇന്ത്യയിലെ ആദ്യ ഡി.എന്‍.എ. ബാര്‍കോഡിങ് കേന്ദ്രം പുത്തന്‍തോപ്പ്‌.
ഇംഗ്ലീഷുകാര്‍ നിര്‍മിച്ച കേരളത്തിലെ ആദ്യ കോട്ട - അഞ്ചുതെങ്ങ്‌ കോട്ട (1694-ല്‍ ആറ്റിങ്ങല്‍ റാണി അനുമതി നല്‍കി)
കേരളത്തിലെ ആദ്യ കമ്പ്യൂട്ടര്‍വത്കൃത പഞ്ചായത്ത്‌ - വെള്ളനാട്‌.
ടെസ്റ്റ് ട്യൂബ് ശിശുക്കൾക്ക്‌ ജന്മം നല്‍കിയ ആദ്യ സര്‍ക്കാര്‍ ആശുപത്രിയാണ്‌ തിരുവനന്തപുരത്തെ എസ്‌.എ.ടി. ആശുപത്രി.
ഇന്ത്യയിലെ ആദ്യ ടെക്നോപാര്‍ക്ക്‌ 1990-ല്‍ കഴക്കൂട്ടത്ത്‌ (തിരുവനന്തപുരം) പ്രവര്‍ത്തനമാരംഭിച്ചു.
കേരളത്തിലെ ആദ്യസര്‍വകലാശാലയാണ്‌ 1931- ല്‍ സ്ഥാപിതമായ തിരുവിതാംകൂര്‍ സര്‍വകലാശാല (1957-ല്‍ കേരള സര്‍വകലാശാല എന്നാക്കി).
കേരളത്തിലെ ആദ്യ സ്പോര്‍ട്‌സ്‌ സ്കൂൾ - ജി.വി. രാജ സ്പോര്‍ട്‌സ്‌ സ്കൂൾ (തിരുവനന്തപുരം).
തിരമാലയില്‍നിന്ന്‌ വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യപദ്ധതിയാണ്‌ വിഴിഞ്ഞം.
കേരളത്തിലെ ആദ്യത്തെ മാജിക്‌ അക്കാദമി പുജപ്പുരയിലാണ്‌.
കേരളത്തിലെ ആദ്യമുതലവളർത്തുകേന്ദ്രം - നെയ്യാര്‍ (1976).

No comments:

Powered by Blogger.