Kerala PSC | LD Clerk | Districts of Kerala - Kollam

Kerala PSC | LD Clerk | Districts of Kerala - Kollam
കൊല്ലം ജില്ല
കേരള ചരിത്രത്തില്‍ തേന്‍വഞ്ചി എന്നറിയപ്പെട്ടിരുന്ന സ്ഥലം.
വേണാട് രാജവംശത്തിന്റെ തലസ്ഥാനം.
ജയസിംഹനാട്‌, ദേശിംഗനാട്‌ എന്നിങ്ങനെ അറിയപ്പെടുന്നു.
ഏറ്റവും കൂടുതല്‍ കശുവണ്ടിഫാക്ടറികളുള്ള ജില്ല.
കശുവണ്ടിവ്യവസായത്തില്‍ ഒന്നാംസ്ഥാനം.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഫാക്ടറിത്തൊഴിലാളികളുള്ള ജില്ല.
ഇല്‍മനൈറ്റ്‌, മോണോസൈറ്റ്‌ നിക്ഷേപങ്ങഠാക്ക്‌ പ്രശസ്തം.
എള്ളുത്പാദനത്തില്‍ ഒന്നാംസ്ഥാനം.
ചെമ്മീന്‍വളര്‍ത്തലില്‍ ഒന്നാംസ്ഥാനം.
കേരളത്തിന്റെ തടാകനഗരം എന്നറിയപ്പെടുന്നു.
ഓച്ചിറക്കളിക്ക്‌ പ്രശസ്തമായ ജില്ല.

നദികള്‍
കല്ലടയാറ്‌
ഇത്തിക്കരയാറ്‌
അയിരൂര്‍ ആറ്‌
പള്ളിക്കലാറ്‌

ടൂറിസ്റ്റ് കേന്ദ്രങ്ങള്‍
തെന്മല ഇക്കോ ടൂറിസം
ആശ്രാമം ടൂറിസ്റ്റ്‌ വില്ലേജ്‌
മണ്‍റോ തുരുത്ത്‌
ജടായുപ്പാറ
റോസ്മല
തങ്കശ്ശേരി വിളക്കുമാടം
കുളത്തൂപ്പുഴ
പാലരുവി വെള്ളച്ചാട്ടം

സ്ഥാപനങ്ങള്‍
കശുവണ്ടി വികസന കോര്‍പ്പറേഷന്‍ - കൊല്ലം.
ഇന്ത്യന്‍ റെയര്‍ എര്‍ത്ത്‌ ലിമിറ്റഡ്‌ - ചവറ.
കേരള സെറാമിക്‌സ്‌ - കുണ്ടറ.
കേരള മിനറല്‍സ്‌ ആന്‍ഡ്‌ മെറ്റല്‍സ്‌ - ചവറ.
(ടാവന്‍കൂര്‍ പ്ലൈവുഡ്‌ ഇന്‍ഡസ്ട്രീസ്‌ - പുനലൂര്‍.
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്‌ ഫാഷന്‍ ടെക്നോളജി - കൊല്ലം.

വേറിട്ട വസ്തുതകള്‍
കൊല്ലം നഗരത്തെപ്പറ്റി വിവരങ്ങൾ നല്‍കുന്ന ചരിത്രരേഖയാണ് AD 849-ലെ തരിസാപ്പള്ളി ശാസനം (സ്ഥാണു രവിവര്‍മയുടെ).
ഇബ്നു ബത്തൂത്ത ലോകത്തിലെ മികച്ച അഞ്ചു തുറമുഖങ്ങളില്‍ ഒന്നായി തിരഞ്ഞെടുത്ത കേരളത്തിലെ തുറമുഖമാണ്‌ കൊല്ലം.
വേലുത്തമ്പിദളവ ബ്രിട്ടീഷുകാര്‍ക്കെതിരെ പുറപ്പെടുവിച്ച സമരാഹ്വാനമാണ്‌ 1809-ലെ കുണ്ടറ വിളംബരം.
കൊട്ടാരക്കര രാജവംശം ഇളയിടത്ത്‌ സ്വരൂപം എന്നറിയപ്പെട്ടു.
കൊല്ലം നഗരത്തെപ്പറ്റി ആദ്യപരാമര്‍ശമുള്ളത് ട്രോപ്പോഗ്രാഫിയ ഇന്‍ഡിക്ക ക്രിസ്റ്റ്യാന എന്ന രചനയിലാണ്‌.
കൊല്ലം നഗരം പണികഴിപ്പിച്ചത്‌ സാംപിര്‍ ഈസോ.
1618-ല്‍ പോര്‍ച്ചുഗീസുകാര്‍ പണികഴിപ്പിച്ച തോമസ്‌ കോട്ട തങ്കശ്ശേരികോട്ട എന്നറിയപ്പെടുന്നു.
അയ്യങ്കാളിയുടെ നേതൃത്വത്തില്‍ 1915-ല്‍ നടന്ന കല്ലുമാലസമരത്തിന്‌ വേദിയായത്‌ കൊല്ലം ജില്ലയിലെ പെരിനാടാണ്‌.
കേരളത്തിലെ ഏറ്റവും വലിയ തുറമുഖമായ നീണ്ടകരയിലാണ്‌ ഇന്തോ നോര്‍വീജിയന്‍ പ്രൊജക്ട്‌.
കേരളത്തിലെ ആദ്യത്തെ തീരദേശ പോലീസ്‌ സ്റ്റേഷന്‍ നീണ്ടകര.
അഷ്ടമുടി കായലിനെ കടലുമായി ബന്ധിപ്പിക്കുന്നത്‌ നീണ്ടകര അഴി.
കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജലതടാകമാണ്‌ ശാസ്താംകോട്ട കായല്‍.
കേരളത്തിലെ ഏറ്റവും വലുതും ആദ്യത്തെതുമായ ജലസേചനപദ്ധതിയാണ്‌ കല്ലട ജലവൈദ്യുത പദ്ധതി.
കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കായലാണ്‌ കൊല്ലം ജില്ലയിലെ അഷ്ടമുടി കായല്‍.
കൊല്ലം പട്ടണം അഷ്ടമുടി കായലിന്റെ തീരത്താണ്‌.
അഷ്ടമുടി കായലിലെ മണ്‍റോ തുരുത്തിലാണ്‌ ആദ്യകമ്യൂണിറ്റി ടൂറിസം പദ്ധതി ആരംഭിച്ചത്‌.
ഇന്ത്യയിലെ ആദ്യ ഇക്കോ ടൂറിസം പദ്ധതിയാണ്‌ തെന്മല.
ഏഷ്യയിലെ ആദ്യ ബട്ടര്‍ഫ്‌ളൈ പാര്‍ക്ക്‌ - തെന്മല.
ഒരു മരത്തിന്റെ പേരില്‍ അറിയിപ്പെടുന്ന കേരളത്തിലെ വന്യജീവിസങ്കേതമാണ്‌ ഷെന്തരുണി (1984).
ലോകത്തിലെ ഏറ്റവും നീളം കൂടിയ മുള കണ്ടെത്തിയതിലൂടെ ഗിന്നസ്ബുക്കില്‍ ഇടംനേടിയ സ്ഥലമാണ്‌ പട്ടാഴി.
കേരളത്തിലെ ഏറ്റവും വലിയ റെയില്‍ വേ ദുരന്തമാണ്‌ 1988 ജൂലായ്‌ 98-ന്‌ അഷ്ടമുടി കായലില്‍ നടന്ന പെരുമണ്‍ ദുരന്തം.
കല്ലടയാറിനു കുറുകെ നിര്‍മിച്ചിരിക്കുന്ന കേരളത്തിലെ ഏറ്റവും പഴയ തൂക്കുപാലമാണ്‌ 1877-ല്‍ നിര്‍മിച്ച പുനലൂര്‍ തൂക്കുപാലം (ശില്പി - ആല്‍ബര്‍ട്ട്‌ ഹെന്‍റി).
ആര്യങ്കാവിനു സമീപം സ്ഥിതിചെയ്യുന്ന പ്രശസ്ത വെള്ളച്ചാട്ടമാണ്‌ പാലരുവി.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ ചൂട്‌ അനുഭവപ്പപെടുന്ന സ്ഥലമാണ്‌ പുനലൂര്‍.
ലക്ഷംവീട്‌ പദ്ധതിക്ക്‌ 1979-ല്‍ തുടക്കംകുറിച്ചത്‌ ജില്ലയിലെ ചിതറ ഗ്രാമത്തിലാണ്‌.
കേരളത്തിലെ ആദ്യത്തെ തുണിമില്‍ 1881-ല്‍ കൊല്ലത്ത്‌ സ്ഥാപിതമായി.
കേരളത്തിലെ ആദ്യ അബ്കാരി കോടതി കൊട്ടാരക്കര.
കേരള ഗ്രാമവികസന ഇൻസ്റ്റിറ്റ്യൂട്ട് - കൊട്ടാരക്കര.
കേരളത്തില്‍ ആദ്യമായി വിമാനത്താവളം ഒരുക്കിയത്‌ കൊല്ലത്താണ്‌ (1933ല്‍ പിന്നീട് തിരുവനന്തപുരത്തേക്ക്‌ മാറ്റി).
കായലുകളുടെ രാജ്ഞി എന്നറിയപ്പെടുന്ന ശാസ്താംകോട്ട കായലാണ്‌ കൊല്ലം നഗരത്തിനാവശ്യമായ ശുദ്ധജലം നല്കുന്നത്‌.
കഥകളിയുടെ പൂര്‍വരൂപമായ രാമനാട്ടം രൂപപ്പെടുത്തിയത്‌ കൊട്ടാരക്കര തമ്പുരാനാണ്‌.
കഥകളിയുടെ ഈറ്റില്ലം എന്നറിയപ്പെടുന്നത്‌ കൊട്ടാരക്കരയാണ്‌.
വിഗ്രഹമോ ചുററമ്പലമോ ഇല്ലാത്ത ക്ഷേത്രമാണ്‌ ഓച്ചിറ പരബ്രഹ്മക്ഷേത്രം.
പുരുഷന്‍മാര്‍ പെണ്‍വേഷം കെട്ടിതാലപ്പൊലിനടത്തുന്ന ചടങ്ങിനാല്‍ പ്രശസ്തമായ ക്ഷേത്രമാണ്‌ കൊറ്റംകുളങ്ങര ക്ഷേത്രം.
കേരളത്തിലെ ഏക ദുര്യോധന ക്ഷേത്രമാണ്‌ കൊല്ലം ജില്ലയിലെ മലനട.
കളിമണ്‍ നിക്ഷേപങ്ങരംക്ക്‌ പ്രശസ്തമാണ്‌ കുണ്ടറ.
ഇന്ത്യയിലെ ആദ്യ പോലീസ്‌ മ്യൂസിയമായ സർദാർ വല്ലഭായ് പട്ടേൽ പോലീസ്‌ മ്യൂസിയം കൊല്ലത്താണ്‌.
കണ്ടല്‍ ഗവേഷണ കേന്ദ്രം ആയിരംതെങ്ങ്‌ പ്രസിഡന്റ്സ് ട്രോഫി വള്ളംകളി അരങ്ങേറുന്നത്‌ അഷ്ടമുടി കായലിലാണ്‌.
ഇന്ത്യയിലെ ആദ്യ സുനാമി മ്യൂസിയം കൊല്ലം ജില്ലയിലെ അഴീക്കൽ.
ചട്ടമ്പി സ്വാമികളുടെ സമാധിസ്ഥലമാണ് പന്മന.
ശ്രീനാരായണ ഗുരു സ്ഥാപിച്ച എസ്.എൻ.ഡി.പി യുടെ ആസ്ഥാനമാണ് കൊല്ലം.
കെട്ടുവെള്ളനിർമാണത്തിന് പ്രശസ്‌തമായ ഗ്രാമമാണ് ആലുംകടവ്.
കേരളത്തിലെ ആദ്യത്തെ പേപ്പർമില്ലാണ് പുനലൂർ പേപ്പര്‍മില്‍
കേരളത്തിലെ ആദ്യ സ്വകാര്യ എഞ്ചിനീയറിംഗ് കോളേജ് - ടി.കെ.എം. എഞ്ചിനീയറിംഗ് കോളേജ്
ദേശിയ ജലപാത 3 ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ കൊല്ലം - കോട്ടപ്പുറം.
(പശസ്തമായ ചീനകൊട്ടാരം കൊല്ലം ജില്ലയലാണ്‌.
മാതാ അമൃതാനന്ദമയിയുടെ ആശ്രമം സ്ഥിതിചെയ്യുന്നത് വള്ളിക്കാവിലാണ്‌.
ലോകത്തിലെ ഏറ്റവും വലിയ പക്ഷിശില്പം ചടയമംഗലത്തെ ജഡായുപ്പാറ നേച്ചർ പാർക്കിലാണ്.
കൊല്ലം ജില്ലയെ ചെങ്കോട്ട (തമിഴ്‌നാട്‌) യുമായ ബന്ധിപ്പിക്കുന്ന ചുരമാണ്‌ ആര്യങ്കാവ്‌ ചുരം.
കേരളത്തിലെ ഏക മീറ്റര്‍ഗേജ്‌ പാതയാണ്‌ കൊല്ലം - ചെങ്കോട്ട പാത.
സേതുലക്ഷ്മിഭായ്‌ പാലം എന്നറിയപ്പെടുന്നത് നീണ്ടകര പാലമാണ്‌.

No comments:

Powered by Blogger.