LD Clerk | Daily Current Affairs | Malayalam | 04 May 2022

LD Clerk | Daily Current Affairs | Malayalam | 04 May 2022

ഡെയിലി കറൻറ് അഫയേഴ്സ് - 04 മെയ് 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. മെയ് 04 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2022 മെയിൽ യു.എസ്. രഹസ്യാന്വേഷണ ഏജൻസിയായ സി.ഐ.എ. യുടെ പ്രഥമ ചീഫ് ടെക്‌നോളജി ഓഫീസറായി നിയമിതനായ ഇന്ത്യൻ വംശജൻ - നന്ദ് മുൽചന്ദാനി
2
2022 മെയിൽ സെൻട്രൽ ബോർഡ് ഓഫ് ഡയറക്റ്റ് ടാക്സസ് ചെയർപേഴ്‌സണായി നിയമിതയായത് - സംഗീത സിംഗ് (അധികച്ചുമതല)
3
2022 മെയിൽ ഫ്ലാഗ് ഓഫീസർ കമാൻഡിങ് ഗോവ ഏരിയയും ഫ്ലാഗ് ഓഫീസർ നേവൽ ഏവിയേഷനുമായി ചുമതലയേറ്റത് - റിയർ അഡ്മിറൽ വിക്രം മേനോൻ
4
2022 ഏപ്രിലിൽ സെമി കണ്ടക്ടർ ഫാബ് പ്ലാൻറ് സ്ഥാപിക്കുന്നതിനായി ഇസ്രായേൽ ആസ്ഥാനമായുള്ള ഐ.എസ്.എം.സി. അനലോഗ് ഫാബ് പ്രൈവറ്റ് ലിമിറ്റഡുമായി ധാരണാപത്രം ഒപ്പു വെച്ച സംസ്ഥാനം - കർണാടക
5
സർക്കാർ പൊതു സേവനങ്ങൾ ജനങ്ങളുടെ വീടുകളിലെത്തിക്കുന്നതിനായി 2022 മെയിൽ 'മുഖ്യമന്ത്രി മിടാൻ യോജന' ആരംഭിച്ച സംസ്ഥാനം - ഛത്തീസ്ഗഢ്
6
2022 ജൂലൈയിൽ തീയേറ്ററുകളിൽ എത്തുന്ന ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം മിതാലി രാജിന്റെ ജീവിതകഥ പ്രമേയമാക്കിയ ചലച്ചിത്രം - സബാഷ് മിതു


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.