LD Clerk | Daily Current Affairs | Malayalam | 02 August 2022

LD Clerk | Daily Current Affairs | Malayalam | 02 August  2022

ഡെയിലി കറൻറ് അഫയേഴ്സ് - 02 ആഗസ്റ്റ് 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ആഗസ്റ്റ് 02 ലെ കറൻറ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
വനിതകളുടെ 2022 യൂറോകപ്പ് ഫുട്ബോൾ ജേതാക്കൾ - ഇംഗ്ലണ്ട്
2
സ്കൂൾ വിദ്യാഭ്യാസ രംഗത്ത് വലിയ തോതിലുള്ള പരിവർത്തനത്തിനായി 'നീതി ആയോഗ്, 'റീച്ച് ടു ടീച്ച് ഫൗണ്ടേഷൻ' എന്നീ സംഘടനകളുമായി ത്രികക്ഷി ഉടമ്പടിയിൽ ഒപ്പു വെച്ച സംസ്ഥാനം - അരുണാചൽ പ്രദേശ്
3
ഇന്ത്യൻ റെയിൽവേയുടെ അന്വേഷണ കൗണ്ടറുകളുടെ പുതിയ പേര് - സഹ് യോഗ്
4
2022 -ലെ 44 -ആം ചെസ്സ് ഒളിംപ്യാഡിന്ടെ ഭാഗ്യ ചിഹ്നം - തമ്പി എന്ന കുതിര
5
2022 ഓഗസ്റ്റിൽ നടക്കുന്ന നാലാം ഇന്ത്യ - ഒമാൻ സംയുക്ത സൈനികാഭ്യാസത്തിന്ടെ പേര് - അൽ നജാ IV
6
2022 -ലെ ബ്ലൂംബെർഗ് ശതകോടീശ്വരന്മാരുടെ പട്ടിക പ്രകാരം ഏഷ്യയിലെ ഏറ്റവും ധനികയായ വനിത - സാവിത്രി ജിൻഡാൽ
7
ഗൂഗിളിന്റെ ഇ.ഐ.ഇ യിൽ നിന്ന് ഡാറ്റ സ്വീകരിക്കുന്ന ഇന്ത്യയിലെ ആദ്യ സ്മാർട്ട് സിറ്റി - ഔറംഗബാദ്
8
2021-ലെ ഡിസ്റ്റിംഗ്വിഷ്ഡ് ഇൻഡോളജിസ്റ്റ് അവാർഡ് ലഭിച്ച കനേഡിയൻ വംശജൻ - ജെഫ്രി ആംസ്ട്രോങ്
9
ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക് പ്രകാശനം ചെയ്ത പുസ്തകം - 'ലോക്ക്ഡൗൺ ലിറിക്സ്'


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.