LD Clerk | Daily Current Affairs | Malayalam | 13 August 2022

LD Clerk | Daily Current Affairs | Malayalam | 13 August  2022

ഡെയിലി കറൻറ് അഫയേഴ്സ് - 13 ആഗസ്റ്റ് 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ആഗസ്റ്റ് 13 ലെ കറൻറ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2022 ഓഗസ്റ്റിൽ കൊളംബോ തീരത്തടുക്കുകയും, ശ്രീലങ്കൻ നാവിക സേനയുമായി സൈനായികാഭ്യാസത്തിൽ ഏർപ്പെടുകയും ചെയ്ത പാകിസ്താന്റെ ചൈനീസ് നിർമിത യുദ്ധക്കപ്പൽ -പി.എൻ.എസ്.തൈമൂർ
2
ഇന്ത്യയിലെ കാലാവസ്ഥാ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പുമായും, യു.എൻ.ഡി.പി.യുമായും ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ച വിദേശ രാജ്യം - ജപ്പാൻ
3
നാച്വർ ഇൻഡക്സ് റാങ്കിങ്‌സ് 2022 -ൽ ഇന്ത്യയിൽ നിന്നും ഒന്നാം സ്ഥാനം നേടിയ യൂണിവേഴ്സിറ്റി - യൂണിവേഴ്സിറ്റി ഓഫ് ഹൈദരാബാദ്
4
മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കായി ഹരിയാന സർക്കാർ അവതരിപ്പിച്ച പുതിയ പദ്ധതി - CHEERAG (Chief Minister Equal Education Relief, Assistance and Grant)
5
ഉപ്പ് ഉത്പാദന മേഖലയിലെ തൊഴിലാളികൾക്ക് സ്ഥിര വരുമാനം ഉറപ്പാക്കാനായി 'നെയ്തൽ ഉപ്പ്' എന്ന പേരിൽ സ്വന്തം ബ്രാൻഡ് പുറത്തിറക്കിയ സംസ്ഥാനം - തമിഴ്‌നാട്
6
തീരസംരക്ഷണ സേനയുടെ വിഴിഞ്ഞം സ്റ്റേഷന് പുതുതായി ലഭിച്ച അതിവേഗ പെട്രോളിംഗ് കപ്പൽ - ഐ.സി.ജി.എസ് അനഘ് (ഐ.സി.ജി.എസ് - 246)
7
ഇറാന്റെ ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചത് - റഷ്യ
8
ഉത്തരാഖണ്ഡിന്റെ സംസ്ഥാന ബ്രാൻഡ് അംബാസഡറായി നിയമിതനായത് - ഋഷഭ് പന്ത്
9
അടുത്തിടെ അന്തരിച്ച എ.ഐ.എ.ഡി.എം.കെ യുടെ ആദ്യ എം.പി - മായ തേവർ


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.