LD Clerk | Daily Current Affairs | Malayalam | 24 August 2022

LD Clerk | Daily Current Affairs | Malayalam | 24 August  2022

ഡെയിലി കറൻറ് അഫയേഴ്സ് - 24 ആഗസ്റ്റ് 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ആഗസ്റ്റ് 24 ലെ കറൻറ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
ഓൺലൈൻ വീഡിയോ സ്ട്രീമിങ് സേവനമായ ഡിസ്നി + ഹോട്ട് സ്റ്റാറിന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ആയി നിയമിതനായ വ്യക്തി - സജിത് ശിവാനന്ദൻ
2
യുണെസ്കോയുടെ പൈതൃക പട്ടികയിൽ ഉൾപ്പെടുത്താൻ ഇന്ത്യ നാമനിർദ്ദേശം ചെയ്ത ഗുജറാത്തിലെ നൃത്തരൂപം - ഗർബ
3
2022 ഓഗസ്റ്റിൽ മഹാരാഷ്ട്രയുടെ ഔദ്യോഗിക കായിക വിനോദമായി പ്രഖ്യാപിച്ചത് - ദഹി - ഹണ്ടി
4
അമേരിക്കയിലെ നാഷണൽ കോൺസ്റ്റിട്യൂഷൻ സെന്റർ ഏർപ്പെടുത്തുന്ന ലിബർട്ടി മെഡൽ 2022 -ന് അർഹനായ വ്യക്തി - വോളോഡിമിർ സിലെൻസ്കി
5
ഡി.ആർ.ഡി.ഒ. യും ഇന്ത്യൻ നേവിയും 2022 ഓഗസ്റ്റിൽ പരീക്ഷിച്ച് വിജയിച്ച തദ്ദേശീയമായി നിർമിച്ച സർഫേസ് ടു എയർ മിസൈൽ - VL – SRSAM (വെർട്ടിക്കൽ ലോഞ്ച് ഷോർട്ട് റേഞ്ച് സർഫേസ് ടു എയർ മിസൈൽ)
6
2022 ഓഗസ്റ്റിൽ ഉദ്‌ഘാടനം നടത്തിയ ഇന്ത്യയിലെ ആദ്യ ഡബിൾ ഡെക്കർ ഇലക്ട്രിക് ബസ് - Switch Mobility EiV22
7
ഇന്ത്യയിലെ ആദ്യത്തെ വിദ്യാഭ്യാസ ടൗൺഷിപ്പ് നിർമ്മിക്കാൻ തീരുമാനിച്ച സർക്കാർ - യു. പി സർക്കാർ
8
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇമ്മ്യൂണോളജി (എൻ.ഐ.ഐ) യുടെ ഡയറക്ടറായി നിയമിതനായ ഒഡിയ ശാസ്ത്രജ്ഞൻ - ദേബാസിസ മൊഹന്തി
9
രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ സെക്രട്ടറിയായി നിയമിതനായത് - രാജേഷ് വർമ്മ
10
യു.കെ യിലെ ഇന്ത്യൻ ഹൈക്കമ്മീഷണറായി നിയമിതനായത് - വിക്രം ദൊരൈസ്വാമി


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.