LD Clerk | Daily Current Affairs | Malayalam | 25 August 2022
ഡെയിലി കറൻറ് അഫയേഴ്സ് - 25 ആഗസ്റ്റ് 2022
സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ആഗസ്റ്റ് 25 ലെ കറൻറ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.1
2022 -ലെ ഇല്ലസ്ട്രേറ്റഡ് റിപ്പോർട്ടിങ് ആൻഡ് കമന്ററി വിഭാഗത്തിലെ പുലിറ്റ്സർ പുരസ്കാരത്തിനർഹയായ ബംഗ്ലാദേശ് മാധ്യമ പ്രവർത്തക - ഫഹ്മിദ അസിം
2
2022 ലെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യ പുരസ്‌കാരത്തിന് അർഹനായ സാഹിത്യകാരൻ - സേതു
3
ഗ്രാമീണ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്താൻ 300 ഗ്രാമീണ വ്യവസായ പാർക്കുകൾ സ്ഥാപിക്കുന്ന ഇന്ത്യൻ സംസ്ഥാനം - ഛത്തീസ്ഗഢ്
4
ഇന്ത്യയുടെ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട അറിവുകൾ പകർന്നു നൽകാനായി വീഡിയോ ഗെയിം രൂപത്തിൽ പുറത്തിറക്കിയ ഓൺലൈൻ എഡ്യൂക്കേഷണൽ ഗെയിം സീരീസ് - ആസാദി ക്വസ്റ്റ്
5
2022 ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിന് വേദിയാകുന്ന രാജ്യം - യു.എ.ഇ.
6
ഡിസ്നി+ഹോട്ട്സ്റ്റാർ തലവനായി നിയമിതനായത് - സജിത് ശിവാനന്ദൻ
7
അടുത്തിടെ അന്തരിച്ച മുതിർന്ന നിർമ്മാതാവ് - അബ്ദുൾ ഗഫാർ നദിയാദ്വാല
8
മാലിയിലെ ഇടക്കാല പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത് - കേണൽ അബ്ദുൾ മൈഗ
9
ലോകത്തിലെ ആദ്യത്തെ ഹൈഡ്രജൻ പാസഞ്ചർ ട്രെയിനുകൾ എവിടെയാണ് ആരംഭിച്ചത് - ജർമ്മനി
10
ഇന്ത്യയുടെ ആദ്യത്തെ നാവിക ഷൂട്ടിംഗ് റേഞ്ച് ഉദ്ഘാടനം ചെയ്തത് എവിടെയാണ് - ഐ.എൻ.എസ് കർണ
No comments: