LD Clerk | Daily Current Affairs | Malayalam | 18 September 2022

LD Clerk | Daily Current Affairs | Malayalam | 18 September  2022

ഡെയിലി കറൻറ് അഫയേഴ്സ് - 18 സെപ്റ്റംബർ 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. സെപ്റ്റംബർ 18 ലെ കറൻറ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
രാജ്യത്തെ രക്ത ബാങ്കുകളിലെ ലഭ്യത അറിയാനും രക്ത ദാനം ചെയ്യാനുമായി കേന്ദ്രസർക്കാർ പുറത്തിറക്കിയ പോർട്ടൽ - ഇ-രക്തകോശ്
2
2022 സെപ്റ്റംബറിൽ പ്രെസിഡന്റിന്റെ കാലാവധി 5 വർഷത്തിൽ നിന്ന് 7 വർഷമാക്കി ഉയർത്തിയ രാജ്യം - കസാഖ്സ്ഥാൻ
3
കാന്തർ ബ്രാൻഡ്സ് റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ ഏറ്റവും മൂല്യവത്തായ ബ്രാൻഡ് ആയി മാറിയത് - ടാറ്റ കൺസൾട്ടൻസി സർവീസസ്
4
അംഗോളയുടെ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത് - ജോവോ ലോറൻകോ
5
2022 ലെ ലോക മുള ദിനം ആചരിച്ചത് - സെപ്റ്റംബർ 18
6
അടുത്തിടെ അന്തരിച്ച മുൻ ഡേവിസ് കപ്പ് ക്യാപ്റ്റൻ - നരേഷ് കുമാർ
7
ആറ് വർഷത്തിലേറെ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങളിൽ ഫോറൻസിക് തെളിവുകൾ ശേഖരിക്കുന്നത് നിർബന്ധമാക്കിയ രാജ്യത്തെ ആദ്യത്തെ പോലീസ് സേന - ഡൽഹി
8
ഇന്ത്യയുടെ 76-ാമത് ചെസ് ഗ്രാൻഡ്മാസ്റ്ററായ 15 വയസ്സുകാരൻ - പ്രണവ് ആനന്ദ്
9
പബ്ലിക് എന്റർപ്രൈസസ് സെലക്ഷൻ ബോർഡ് (പിഇഎസ്ബി) അടുത്ത എൻ.എൽ.സി സി.എം.ഡി യായി തിരഞ്ഞെടുത്തത് - പ്രസന്നകുമാർ മോട്ടുപള്ളി
10
ലോക രോഗി സുരക്ഷാ ദിനം ആചരിക്കുന്നത് - സെപ്റ്റംബർ 17 ന്


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.