LD Clerk | Daily Current Affairs | Malayalam | 12 October 2022

LD Clerk | Daily Current Affairs | Malayalam | 12 October  2022

ഡെയിലി കറൻറ് അഫയേഴ്സ് - 12 ഒക്ടോബർ 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ഒക്ടോബർ 12 ലെ കറൻറ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ഉദ്‌ഘാടനം ചെയ്ത തമിഴ്‌നാട്ടിലെ ആദ്യ ലിക്വിഫൈഡ് കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ് (എൽ.സി.എൻ.ജി) സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത് -റാണിപ്പേട്ട്
2
നഗരത്തിലെ വിവിധ വകുപ്പുകൾക്ക് കീഴിൽ നടന്നു കൊണ്ടിരിക്കുന്നതും വരാനിരിക്കുന്നതുമായ എല്ലാ പ്രോജെക്റ്റുകളും ട്രാക്ക് ചെയ്യുന്നതിനായി ഡൽഹി സർക്കാർ പുറത്തിറക്കിയ ആപ്ലിക്കേഷൻ -ഡൽഹി -ഇ-മോണിറ്ററിംഗ്
3
മഹാകാലേശ്വർ ക്ഷേത്ര ഇടനാഴി വികസന പദ്ധതിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്‌ഘാടനം ചെയ്ത മഹാകാൽ ലോക് ഇടനാഴി സ്ഥിതി ചെയ്യുന്ന സംസ്ഥാനം -മധ്യപ്രദേശ്
4
സ്കൂൾ കുട്ടികൾക്കിടയിൽ ഫുട്ബോൾ പ്രോത്സാഹിപ്പിക്കുന്നതിനായി 'ഫുട്ബോൾ ഫോർ ഓൾ' പദ്ധതി ആരംഭിച്ച സംസ്ഥാനം - ഒഡീഷ
5
ഇന്ത്യൻ ആയുർവേദത്തിന് ശാസ്ത്രീയ സഹകരണം വികസിപ്പിക്കുന്നതിനായി ഇന്ത്യയുമായി ധാരണാപത്രം ഒപ്പ് വെച്ച രാജ്യം - ജപ്പാൻ
6
പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യത്തെ 24×7 സൗരോർജ്ജ ഗ്രാമമായി പ്രഖ്യാപിച്ച ഗുജറാത്തിലെ ഗ്രാമം - മൊധേര
7
അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഇൻ ഇന്ത്യയുടെ (AMFI) ചെയർമാനായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത് - എ.ബാലസുബ്രഹ്മണ്യൻ
8
ലൈഫ് മിഷന്റെ കീഴിലുള്ള അഗ്നി തത്വ കാമ്പയിൻ ആദ്യ സെമിനാർ നടന്നത് - ലേയിൽ
9
സെപ്റ്റംബറിലെ ഐ.സി.സി പ്ലെയർ ഓഫ് ദി മന്ത് കിരീടം സ്വന്തമാക്കിയത് - ഹർമൻപ്രീത് കൗർ, മുഹമ്മദ് റിസ്വാൻ
10
700-ാം ക്ലബ് ഗോൾ നേടി തന്റെ അസാധാരണ കരിയറിലെ മറ്റൊരു ചരിത്ര നാഴികക്കല്ലിലെത്തിയ താരം - ക്രിസ്റ്റ്യാനോ റൊണാൾഡോ


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.