LD Clerk | Daily Current Affairs | Malayalam | 13 October 2022

LD Clerk | Daily Current Affairs | Malayalam | 13 October  2022

ഡെയിലി കറൻറ് അഫയേഴ്സ് - 13 ഒക്ടോബർ 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ഒക്ടോബർ 13 ലെ കറൻറ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്ന് ലോക അത്‌ലറ്റിക് ഫെഡറേഷന് കീഴിലുള്ള അത്ലറ്റിക്സ് ഇന്റഗ്രിറ്റി യൂണിറ്റ് 3 വർഷം വിലക്ക് ഏർപ്പെടുത്തിയ ഇന്ത്യൻ ഡിസ്കസ് ത്രോ താരം -കമൽപ്രീത് കൗർ
2
'ലോക സർവകലാശാല റാങ്കിങ് - 2023' ൽ ആദ്യ 300 റാങ്കിനുള്ളിൽ ഇടം നേടിയ ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനം - ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (IISc)
3
കെ.രാഘവൻ മാസ്റ്റർ ഫൗണ്ടേഷൻ നൽകുന്ന കെ.രാഘവൻ പുരസ്‌കാരത്തിന് തിരഞ്ഞെടുക്കപ്പെട്ട വ്യക്തി - പി.ജയചന്ദ്രൻ
4
തിരുവനന്തപുരത്തെ പൊന്മുടിയിൽ നിന്ന് പാലോട് ബൊട്ടാണിക്കൽ ഗാർഡനിലെ ശാസ്ത്രജ്ഞന്മാർ അടുത്തിടെ കണ്ടെത്തിയ പുതിയ സസ്യം - ഹംബോൾഷിയ പൊന്മുടിയാന
5
2022 ഒക്ടോബറിൽ വിക്ഷേപിച്ച ചൈനയുടെ ആദ്യത്തെ ബഹിരാകാശ അധിഷ്ഠിത സൗരോർജ്ജ ദൂരദർശിനി - കുഅഫു - 1
6
2023 ഒക്ടോബറിൽ 37-ാമത് ദേശീയ ഗെയിംസിന് ആതിഥേയത്വം വഹിക്കുന്നത് - ഗോവ
7
36-ാമത് ദേശീയ ഗെയിംസിൽ യോഗാസനത്തിൽ സ്വർണം നേടുന്ന ആദ്യ കായികതാരം - പൂജ പട്ടേൽ
8
വിഡ വി1 ഇലക്ട്രിക് സ്കൂട്ടർ ഇന്ത്യയിൽ അവതരിപ്പിച്ചത് - ഹീറോ മോട്ടോകോർപ്പ്
9
ലോക്‌നായക് ജയപ്രകാശ് നാരായണന്റെ 14 അടി ഉയരമുള്ള പ്രതിമ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അനാച്ഛാദനം ചെയ്തത് - സിതാബ്ദിയറ (ബീഹാർ)
10
അഹമ്മദാബാദിൽ നിർധനരായ വിദ്യാർത്ഥികൾക്കുള്ള വിദ്യാഭ്യാസ സമുച്ചയമായ മോദി ശൈക്ഷണിക് സങ്കുലിന്റെ ഒന്നാം ഘട്ടം ഉദ്ഘാടനം ചെയ്തത് - പ്രധാനമന്ത്രി നരേന്ദ്ര മോദി


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.