LD Clerk | Daily Current Affairs | Malayalam | 14 November 2022

LD Clerk | Daily Current Affairs | Malayalam | 14 November  2022

ഡെയിലി കറൻറ് അഫയേഴ്സ് - 14 നവംബർ 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. നവംബർ 14 ലെ കറൻറ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
ഉത്തരാഖണ്ഡ് സർക്കാർ ഈ വർഷത്തെ ഉത്തരാഖണ്ഡ് ഗൗരവ് സമ്മാൻ നൽകുന്നത് - അജിത് ദോവൽ (ദേശീയ സുരക്ഷാ ഉപദേഷ്ടാവ്), പ്രസൂൺ ജോഷി (കവി)
2
പതിനേഴാമത് പ്രവാസി ഭാരതീയ ദിവസ് കൺവെൻഷനിൽ മുഖ്യാതിഥിയാകുന്ന ഗയാന പ്രസിഡന്റ് - ഡോ. മുഹമ്മദ് ഇർഫാൻ അലി
3
ഏഷ്യൻ സ്ക്വാഷ് ടീം ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ ടീം - ഇന്ത്യൻ പുരുഷ സ്ക്വാഷ് ടീം
4
ഇന്ത്യ 134-ാം ജന്മവാർഷികം ആഘോഷിച്ച ഇന്ത്യയിലെ ഏറ്റവും വലിയ ഭൗതിക ശാസ്ത്രജ്ഞൻ - സി.വി.രാമൻ (സർ.ചന്ദ്രശേഖര വെങ്കിട്ടരാമൻ)
5
ഒക്ടോബറിൽ ഇന്ത്യയുടെ ഏറ്റവും വലിയ എണ്ണ വിതരണക്കാരായി മാറിയ രാജ്യം -റഷ്യ
6
2041 ഓടെ കാർബൺ ന്യൂട്രൽ ടൂറിസ്റ്റ് കേന്ദ്രമായി മാറുന്നത് -മഥുര-വൃന്ദാവനം
7
2022 നവംബർ 1 മുതൽ നവംബർ 9 വരെ പുഷ്കർ മേള (പുഷ്കർ ഒട്ടകമേള/ കാർത്തിക് മേള) നടന്നത് -രാജസ്ഥാൻ
8
നാഗാലാ‌ൻഡ് ആതിഥേയത്വം വഹിക്കാൻ തയ്യാറെടുക്കുന്ന ആദ്യത്തെ പക്ഷി ഡോക്യുമെന്റേഷൻ ഇവന്റ് -'ടോഖു എമോംഗ് ബേർഡ് കൗണ്ട്'
9
4 വർഷത്തിന് ശേഷം രൂപീകരിച്ച നിയമ കമ്മീഷൻടെ ചെയർപേഴ്‌സണായി നിയമിതനായത് -ജസ്റ്റിസ് റിതു രാജ് അവസ്തി
10
2021-ലെ നാഷണൽ ഫ്ലോറൻസ് നൈറ്റിംഗേൽ അവാർഡുകൾ (NFNA) നഴ്സിംഗ് പ്രൊഫഷണലുകൾക്ക് സമ്മാനിച്ചത് - ശ്രീമതി ദ്രൗപതി മുർമു


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.