LD Clerk | Daily Current Affairs | Malayalam | 15 November 2022

LD Clerk | Daily Current Affairs | Malayalam | 15 November  2022

ഡെയിലി കറൻറ് അഫയേഴ്സ് - 15 നവംബർ 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. നവംബർ 15 ലെ കറൻറ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2022 -ൽ മേജർ ധ്യാൻചന്ദ് ഖേൽ രത്ന പുരസ്‌കാരം നേടിയ ടേബിൾ ടെന്നീസ് താരം - ശരത് കമൽ അജാന്ത
2
അർജുന അവാർഡ് 2022 ന് അർഹരായ മലയാളി കായിക താരങ്ങൾ -എൽദോസ് പോൾ (അത്ലറ്റിക്സ്), എച്ച്.എസ്.പ്രണോയ് (ബാഡ്‌മിന്റൺ)
3
2022 നവംബറിൽ സ്ലോവേനിയയുടെ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിത -നടേശ പിറക് മുസാർ
4
അന്തർ - യൂണിവേഴ്സിറ്റി ടൂർണമെന്റുകളിൽ ഏറ്റവും ഉയർന്ന കായിക പ്രകടനം കാഴ്ചവെയ്ക്കുന്ന സർവ്വകലാശാലകൾക്ക് നൽകുന്ന പുരസ്‌കാരമായ മൗലാനാ അബ്ദുൽ കലാം ആസാദ് ട്രോഫി 2022 -ൽ നേടിയത് -ഗുരു നാനാക്ക് ദേവ് യൂണിവേഴ്സിറ്റി, അമൃത്സർ
5
53-ആംത് സത്യജിത് റേ ലൈഫ് ടൈം അച്ചീവ് മെൻറ് അവാർഡ് 2022 -ന് അർഹനായ സ്പാനിഷ് ചലച്ചിത്ര സംവിധായകൻ -കാർലോസ് സൗര
6
2022 -ൽ തമിഴ്‌നാട് സർക്കാർ പ്രഖ്യാപിച്ച 17-ആംത് വന്യജീവി സങ്കേതം -കാവേരി സൗത്ത് വന്യജീവി സങ്കേതം
7
ടി-20യിൽ 1000 റൺസ് തികയ്ക്കുന്ന ആദ്യ ഇന്ത്യൻ താരമായി മാറിയ ഇന്ത്യൻ താരം -സൂര്യകുമാർ യാദവ്
8
2022 ഒക്‌ടോബറിലെ ഐ.സി.സി പ്ലെയർ ഓഫ് ദി മന്ത് പുരസ്‌കാരത്തിന് തിരഞ്ഞെടുക്കപ്പെട്ടത് -വിരാട് കോഹ്‌ലിയും നിദാ ദാറും
9
പ്രധാനമന്ത്രി മോദിയുടെ നേട്ടങ്ങളെയും പാരമ്പര്യത്തെയും കുറിച്ചുള്ള രണ്ട് പുസ്തകങ്ങൾ പ്രകാശനം ചെയ്ത സഹമന്ത്രി - രാജീവ് ചന്ദ്രശേഖർ
10
ഉക്രെയ്ൻ യുദ്ധത്തിനിടയിൽ ഇന്ത്യൻ പെട്രോ-ഉൽപ്പന്നങ്ങൾ ഏറ്റവും കൂടുതൽ വാങ്ങുന്ന രാജ്യമായി മാറിയത് - നെതർലാൻഡ്സ്


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.