LD Clerk | Daily Current Affairs | Malayalam | 13 November 2022

LD Clerk | Daily Current Affairs | Malayalam | 13 November  2022

ഡെയിലി കറൻറ് അഫയേഴ്സ് - 13 നവംബർ 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. നവംബർ 13 ലെ കറൻറ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
കേരളത്തിൽ തുടർച്ചയായി കൂടുതൽ കാലം മുഖ്യമന്ത്രി പദവിയിലിരുന്നതിന്ടെ റെക്കോർഡ് സ്വന്തമാക്കിയത് - പിണറായി വിജയൻ
2
2022 സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ ഒന്നാം സ്ഥാനം നേടിയത് -പാലക്കാട്
3
2022 ശാസ്ത്രരംഗത്തെ വിശിഷ്ട സേവനത്തെ മാനിച്ച് ബ്രിട്ടൻ ഓർഡർ ഓഫ് മെറിറ്റ് ബഹുമതി നൽകി ആദരിച്ച നൊബേൽ സമ്മാന ജേതാവ് കൂടിയായ ഇന്ത്യൻ ശാസ്ത്രജ്ഞൻ -വെങ്കി രാമകൃഷ്ണൻ
4
തൃപ്പൂണിത്തുറ ഹിൽ പാലസിൽ പ്രവർത്തിക്കുന്ന പൈതൃക പഠന കേന്ദ്രം ഏർപ്പെടുത്തിയ പരീക്ഷിത്ത് തമ്പുരാൻ പുരസ്‌കാരം 2022 നേടിയത് -ഡോ.എം.ലീലാവതി
5
2022 നവംബറിൽ പ്രധാനമന്ത്രി ബാംഗ്ലൂരിൽ അനാച്ഛാദനം ചെയ്ത കെംപഗൗഡയുടെ പ്രതിമ -അഭിവൃദ്ധിയുടെ പ്രതിമ (Statue of Prosperity)
6
2022 ടി-20 ലോകകപ്പ് ജേതാക്കൾ -ഇംഗ്ലണ്ട്
7
2022 ൽ ഐ.സി.സി. ചെയർമാനായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത് -ഗ്രെഗ് ബാർക്ലെയ്‌
8
ടെറാ വിവാ : മൈ ലൈഫ് ഇൻ എ ബയോ ഡൈവേഴ്സിറ്റി ഓഫ് മൂവ് മെൻറ്സ് എന്ന പുസ്തകത്തിന്റെ രചയിതാവ് -വന്ദന ശിവ
9
എഫ്.ഐ.എച്ച് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഏഷ്യൻ ഹോക്കി ഫെഡറേഷൻ സി.ഇ.ഒ -തയ്യബ് ഇക്രം
10
ദേശീയ സ്മാരക അതോറിറ്റി ചെയർമാനായി നിയമിതനായത് -കിഷോർ. കെ. ബാസ


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.