LD Clerk | Daily Current Affairs | Malayalam | 17 December 2022

LD Clerk | Daily Current Affairs | Malayalam | 17 December  2022

ഡെയിലി കറൻറ് അഫയേഴ്സ് - 17 ഡിസംബർ 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ഡിസംബർ 17 ലെ കറൻറ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
ഉപഗ്രഹ ആശയവിനിമയത്തിനായി സ്പെക്ട്രം ലേലം ചെയ്യുന്ന ആദ്യ രാജ്യമായി മാറിയത് -ഇന്ത്യ
2
നേപ്പാൾ ആർമി ബാറ്റിൽ സ്കൂളിൽ ആരംഭിച്ച ഇൻഡോ-നേപ്പാൾ സംയുക്ത പരിശീലന അഭ്യാസം -"സൂര്യ കിരൺ-XVI"
3
2022 ഡിസംബറിൽ നടക്കുന്ന കൊച്ചി മുസിരിസ് ബിനാലെയുടെ അഞ്ചാം പതിപ്പിന്റെ പ്രമേയം -നമ്മുടെ സിരകളിൽ ഒഴുകുന്നത് മഷിയും തീയും
4
അടുത്തിടെ 82 -ആം വാർഷികം ആചരിച്ച സമരം ഏത് -കല്ലറ പാങ്ങോട് സമരം
5
ധനമന്ത്രാലയവും ആർ.ബി.ഐ യും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ജി ട്വൻറി ഫിനാൻസ് ആൻഡ് സെൻട്രൽ ബാങ്ക് ഡെപ്യൂട്ടീസ് യോഗത്തിന് വേദിയാകുന്നത് -ബാംഗ്ലൂർ
6
ചന്ദ്രനിലേക്ക് കുതിക്കുന്ന ലോകത്തിലെ ആദ്യത്തെ വാണിജ്യ ബഹിരാകാശ പേടകമാണ് ഹക്കുഡോ.ആർ . ഈ ലാൻഡർ വികസിപ്പിച്ച രാജ്യം ഏത് -ജപ്പാൻ
7
ക്രിസ്മസ് ചിന്ന ഗ്രഹം എന്നറിയപ്പെടുന്ന ഭൂമിയോട് അടുത്ത് കൊണ്ടിരിക്കുന്ന ചിന്ന ഗ്രഹത്തിന്റെ പേര് - 2015 ആർ എൻ 35
8
2020 21 22 വർഷങ്ങളിലെ ദക്ഷിണാമൂർത്തി നാദ പുരസ്‌കാരം ലഭിച്ച വ്യക്തികൾ - സംഗീതജ്ഞരായ ഹരിപ്രസാദ് ചൗരസ്യ, നാഞ്ചിയമ്മ, ശിവമണി എന്നിവർക്ക്
9
ദേവസ്ഥാനം നാട്യമയൂരി പുരസ്‌കാരം ലഭിച്ചത് - മേതിൽ ദേവിക


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.