LD Clerk | Daily Current Affairs | Malayalam | 21 November 2022

LD Clerk | Daily Current Affairs | Malayalam | 21 November  2022

ഡെയിലി കറൻറ് അഫയേഴ്സ് - 21 നവംബർ 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. നവംബർ 21 ലെ കറൻറ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
സ്വിറ്റ്‌സർലൻഡ് ടൂറിസം 'ഫ്രണ്ട്ഷിപ്പ് അംബാസഡറായി' നിയമിച്ച ഒളിമ്പിക്‌സ് സ്വർണമെഡൽ ജേതാവ് - നീരജ് ചോപ്ര
2
"ഇന്ത്യ അഗ്രിബിസിനസ് അവാർഡ് 2022" ലഭിച്ചത് - നാഷണൽ ഫിഷറീസ് ഡെവലപ്‌മെന്റ് ബോർഡ്
3
ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അസോസിയേഷൻ ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) ‘“ഉയർന്ന ഗുണമേന്മയുള്ളതും പോഷകസമൃദ്ധവുമായ ഭക്ഷണം” നൽകുന്നതിന് 4-സ്റ്റാർ ‘ഈറ്റ് റൈറ്റ് സ്റ്റേഷൻ’ സർട്ടിഫിക്കേഷൻ നൽകിയ സ്റ്റേഷൻ - ഭോപ്പാൽ റെയിൽവേ സ്റ്റേഷൻ
4
ഉത്തർപ്രദേശിലെ വാരണാസിയിൽ രാജ്യത്തെ ആദ്യത്തെ ഹൈഡ്രജൻ ഫ്യൂവൽ സെൽ കാറ്റമരൻ കപ്പൽ നിർമിക്കാൻ കൊച്ചിൻ ഷിപ്പ്‌യാർഡ് ധാരണാപത്രം ഒപ്പു വെച്ചത് - ഇൻലാൻഡ് വാട്ടർവേസ് അതോറിറ്റി ഓഫ് ഇന്ത്യ
5
വേൾഡ് ട്രാവൽ മാർട്ടിൽ "ഉത്തരവാദിത്ത ടൂറിസം ഗ്ലോബൽ അവാർഡ്" ലഭിച്ചത് - കേരള ടൂറിസം
6
IBSA ബ്ലൈൻഡ് ഫുട്ബോൾ വനിതാ ഏഷ്യൻ/ഓഷ്യാനിയ ചാമ്പ്യൻഷിപ്പ് 2022 ആതിഥേയത്വം വഹിക്കുന്ന രാജ്യം - ഇന്ത്യ
7
കബഡി ലോകകപ്പ് 2025 ആതിഥേയത്വം വഹിക്കുന്നത് - വെസ്റ്റ് മിഡ്‌ലാൻഡ്‌സ് (ഇംഗ്ലണ്ട്)
8
അടുത്തിടെ അന്തരിച്ച 85-കാരനായ പ്രശസ്ത ഗണിത ശാസ്ത്രജ്ഞൻ - ആർ.എൽ. കശ്യപ്
9
അടുത്തിടെ അന്തരിച്ച നിരവധി ആനിമേറ്റഡ് സിനിമകളിലും സീരീസുകളിലും ബാറ്റ്മാൻ ആയി അഭിനയിച്ച പ്രശസ്തനായ നടനും ശബ്ദ നടനുമായ വ്യക്തി - കെവിൻ കോൺറോയ്
10
ഇന്ത്യ ഇന്റർനാഷണൽ ട്രേഡ് ഫെയറിന്റെ (ഐഐടിഎഫ്) 41-ാമത് എഡിഷൻ ആരംഭിച്ചത് - പ്രഗതി മൈതാൻ (ന്യൂഡൽഹി)


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.