LD Clerk | Daily Current Affairs | Malayalam | 29 December 2022

LD Clerk | Daily Current Affairs | Malayalam | 29 December  2022

ഡെയിലി കറൻറ് അഫയേഴ്സ് - 29 ഡിസംബർ 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ഡിസംബർ 29 ലെ കറൻറ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
ഡിസംബറിൽ ഇ.എം.ബി.ഒ (യൂറോപിയൻ മോളിക്യൂലാർ ബയോളജി ഓർഗനൈസേഷൻ) ബയോളജിയിൽ യൂറോപ്പിലെ മികച്ച പ്രതിഭകളിൽ ഒരാളായി ആദരിക്കപ്പെട്ട ഇന്ത്യൻ ശാസ്ത്രജ്ഞ -ഡോ.മഹിമാ സ്വാമി
2
കെ.പി.എ.സി. ലളിതയുടെ അഭിനയ ജീവിതം ആസ്പദമാക്കി എസ്.ശാരദക്കുട്ടി രചിച്ച പുസ്തകം -നിത്യലളിത
3
2022 ഡിസംബറിൽ കൃത്രിമ ഹൃദയം നിർമ്മിച്ച സ്ഥാപനം -ഐ.ഐ.ടി.കാൺപൂർ
4
2022 ഡിസംബറിൽ നെഗലേറിയ ഫൗലേറി അണുബാധ റിപ്പോർട്ട് ചെയ്ത രാജ്യം -ദക്ഷിണ കൊറിയ
5
ഗർഭിണികൾക്ക്‌ വേണ്ടി ഐ.ഐ.ടി.റൂർക്കിയും എ.ഐ.ഐ.എം.എസും ചേർന്ന് സംയുക്തമായി വികസിപ്പിച്ച ആപ്പ് -സ്വസ്ത് ഗർഭ്
6
2022 ലെ വനിതാ ദേശീയ ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിൽ ഓവറോൾ നേടിയ ടീം -റെയിൽവേ
7
പിയൂഷ് ഗോയൽ ഉപഭോക്താക്കൾക്കായി ആരംഭിച്ച പോർട്ടൽ -റൈറ്റ് ടു റിപ്പയർ പോർട്ടൽ
8
എൻടിപിസിയും ടെക്നിമോണ്ടും ധാരണാപത്രം ഒപ്പുവച്ച പദ്ധതി - ഗ്രീൻ മെഥനോൾ പദ്ധതി
9
രാജസ്ഥാനിൽ 'എം.എസ്.എം.ഇ. പ്രേരണ പരിപാടി ആരംഭിച്ച ബാങ്ക് -ഇന്ത്യൻ ബാങ്ക്
10
‘റെസ്പെക്ട് സീനിയർ കെയർ റൈഡർ’ ലോഞ്ച് പ്രഖ്യാപിച്ച ഇൻഷുറൻസ് കമ്പനി -ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ്


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.