LD Clerk | Daily Current Affairs | Malayalam | 01 January 2023

LD Clerk | Daily Current Affairs | Malayalam | 01 January 2023

ഡെയിലി കറൻറ് അഫയേഴ്സ് - 01 ജനുവരി 2023

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ജനുവരി 01 ലെ കറൻറ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
ഇന്ത്യൻ പ്രീമിയർ ലീഗ് ഫ്രാഞ്ചൈസിയായ 'ഡൽഹി ക്യാപ്പിറ്റൽസിന്റെ' ക്യാപ്റ്റൻ -ഋഷഭ് പന്ത്
2
ഇന്ത്യൻ ലൈബ്രറി കോൺഗ്രസ് 01 ജനുവരി 2023 ന് കേരളത്തിൽ ഏത് സ്ഥലത്താണ് നടക്കുന്നത് - കണ്ണൂർ
3
ഓൾ ഇന്ത്യ ഡെമോക്രാറ്റിക്‌ വിമൻസ് അസ്സോസിയേഷന്റെ 13-ആംത് ദേശീയ സമ്മേളനം ജനുവരി 6 മുതൽ 9 വരെ ഏത് സ്ഥലത്താണ് നടക്കുന്നത് - തിരുവനന്തപുരം
4
2022 ഡിസംബർ 31 ന് അന്തരിച്ച പോപ്പ് എമിരിറ്റസ് ബെനഡിക്റ്റ് പതിനാറാമൻ ജനിച്ചത് ഏത് സ്ഥലത്ത് - ജർമ്മനി
5
2022 -23 വർഷത്തിൽ MGNREGS സ്കീം ഉപയോഗിച്ച സ്ത്രീ തൊഴിലാളികളുടെ ശതമാനം എത്ര -57.8 %
6
കെ 9 വജ്ര ട്രാക്ക് ചെയ്ത 100 സെൽഫ് പ്രൊപ്പൽഡ് ഹൊവിറ്റ്‌സർ തോക്കുകൾ ഏത് രാജ്യത്ത് നിന്ന് വാങ്ങാൻ ഇന്ത്യ തയ്യാറെടുക്കുന്നു -ദക്ഷിണ കൊറിയ
7
2022 -ലെ ബി.സി.സി.ഐ യുടെ മികച്ച പ്രകടനം നടത്തുന്നവരുടെ പട്ടിക പ്രകാരം ടെസ്റ്റിലെ മികച്ച പെർഫോർമേഴ്‌സ് ആരെല്ലാം -ഋഷഭ് പന്തും ജസ്പ്രീത് ബുംറയും
8
ദേശീയ മെഡിക്കൽ കമ്മീഷൻ അംഗമായി തിരഞ്ഞെടുക്കപ്പെട്ട മോഹനൻ കുന്നുമ്മേൽ ഏത് സർവകലാശാലയുടെ വൈസ് ചാൻസലർ ആണ് -കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ്
9
2022 ഡിസംബർ 31 ന് ആറ്റോമിക് എനർജി റെഗുലേറ്ററി ബോർഡിന്റെ ചെയർമാൻ -ദിനേശ് കുമാർ ശുക്ല
10
2022 ഡിസംബർ 31 ന് നടന്ന ദേശീയ ഭാരോദ്വഹന ചാമ്പ്യൻഷിപ്പിന്റെ 61 കിലോഗ്രാം വിഭാഗത്തിലെ വിജയി - ശുഭം ടി.തോഡ്കർ (റെയിൽവേ)


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.