LD Clerk | Rail Transport in India | Study Notes

LD Clerk | Rail Transport in India | Study Notes

ഇന്ത്യയിലെ റെയിൽ ഗതാഗതം

1. ഇന്ത്യൻ റെയിൽവേയുടെ പിതാവ് - ഡൽഹൗസി പ്രഭു

2. ഇന്ത്യൻ റെയിൽവേയുടെ ആസ്ഥാനം - ബറോഡ ഹൗസ് (ന്യൂഡൽഹി)

3. ഇന്ത്യൻ റെയിൽവേയുടെ ആപ്തവാക്യം - രാഷ്ട്രത്തിന്റെ ജീവരേഖ (Lifeline to the nation)

4. ഇന്ത്യൻ റെയിൽവേയുടെ ആദ്യത്തെ പേര് - ഗ്രേറ്റ് ഇന്ത്യൻ പെനിൻസുലാർ റെയിൽവേ

5. ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനം - ഇന്ത്യൻ റെയിൽവേ

6. ഇന്ത്യയിലെ ആദ്യത്തെ റെയിൽവേ പാത - ബോംബെ-താനെ (34 കി.മീ)

7. ഇന്ത്യയിൽ ആദ്യമായി തീവണ്ടി ഓടിയത് - 1853 ഏപ്രിൽ 16 (ബോംബെ-താനെ)

8. തെക്കേ ഇന്ത്യയിൽ ആദ്യമായി തീവണ്ടി ഓടിയത് - 1856 ജൂലൈ 1 (റോയാപുരം (വ്യാസർപാഡി) - വലാജാറോഡ്)

9. ഇന്ത്യയിലെ ആദ്യ മൗണ്ടൻ റെയിൽവേ - ഡാർജീലിങ് - ഹിമാലയൻ റെയിൽവേ (1881)

10. ഇന്ത്യയിൽ ആദ്യമായി ടോയ് ട്രെയിൻ ആരംഭിച്ചത് - ഡാർജീലിങ് - ഹിമാലയൻ റെയിൽവേ

11. ഇന്ത്യൻ റെയിൽവേ ആക്ട് പാസ്സാക്കിയ വർഷം - 1890

12. ഇന്ത്യൻ റെയിൽവേ ബോർഡ് രൂപീകൃതമായ വർഷം - 1901

13. ഇന്ത്യൻ റെയിൽവേയുടെ ആദ്യ ഇലക്ട്രിക് ട്രെയിൻ - ഡെക്കാൻ ക്യൂൻ

14. ഇന്ത്യൻ റെയിൽവേ ദേശസാത്കരിക്കപ്പെട്ടത് - 1951

15. റെയിൽവേ ബോർഡിന്റെ പ്രഥമ സി.ഇ.ഒ - വിനോദ് കുമാർ യാദവ്

16. നിലവിൽ റെയിൽവേ ബോർഡ് ചെയർമാൻ - സുനീദ് ശർമ

17. ഇന്ത്യൻ റെയിൽവേ 150-ാം വാർഷികം ആഘോഷിച്ച വർഷം - 2003

18. ഇന്ത്യൻ റെയിൽവേയുടെ മാസികകൾ - ഇന്ത്യൻ റെയിൽവേയ്‌സ് (ഇംഗ്ലീഷ്), ഭാരതീയ റെയിൽ (ഹിന്ദി)

19. ഇന്ത്യൻ റെയിൽ മ്യൂസിയം സ്ഥിതിചെയ്യുന്നത് - ന്യൂഡൽഹിയിലെ ചാണക്യപുരി

20. ഇന്ത്യൻ റെയിൽവേയുടെ ഭാഗ്യമുദ്ര - ഭോലു എന്ന ആനക്കുട്ടി

21. റെയിൽവേ ശൃംഖലയിൽ ലോകരാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ സ്ഥാനം - നാല്

22. റെയിൽവേ ശൃംഖലയിൽ ഏഷ്യൻ രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം - രണ്ട് (ഒന്നാം സ്ഥാനം - ചൈന)

23. ഏറ്റവും ഉയരത്തിലുള്ള റെയിൽവേ സ്റ്റേഷൻ - ഡാർജിലിങ്ങിലെ ഖൂം

24. ഇന്ത്യയിലെ ഏക റാക് റെയിൽവേ - നീലഗിരി മൗണ്ടൻ റെയിൽവേ

25. ഏറ്റവും വേഗംകുറഞ്ഞ തീവണ്ടി - നീലഗിരി മൗണ്ടൻ ട്രെയിൻ (മണിക്കൂറിൽ 10.42 കി.മീ)

26. ടോയ് ട്രെയിൻ എന്നറിയപ്പെടുന്നത് - ഡാർജീലിങ് ഹിമാലയൻ റെയിൽവേ

27. ആദ്യ നാരോ ഗേജ് റെയിൽപ്പാത - ബറോഡ സ്റ്റേറ്റ് റെയിൽവേ (1862)

28. ആദ്യ റെയിൽവേ പാലം - താനെ ക്രീക്കിനു മുകളിൽ (1854)

29. ആദ്യ ഡബിൾ ഡെക്കർ തീവണ്ടി - ഫൽയിങ് റാണി (മുംബൈ സെൻട്രൽ - സൂറത്ത്, 2005)

30. ഡബിൾ ഡെക്കർ കോച്ചുകൾ ഉപയോഗിച്ച ആദ്യ തീവണ്ടി - സിംഹഗഢ് എക്‌സ്പ്രസ്, ബോംബെ വി.ടി - പൂനെ (1978)

31. ഇന്ത്യയിലെ ആദ്യത്തെ ഡബിൾ ഡെക്കർ ട്രെയിൻ - സിംഹഗഢ് എക്‌സ്പ്രസ്

32. ഇന്ത്യയിലെ ആദ്യത്തെ ഡബിൾ ഡെക്കർ എ.സി ട്രെയിൻ സർവീസ് ആരംഭിച്ചത് - 2011 ഒക്ടോബർ 1 (ഹൗറ - ധാൻബാദ്)

33. ആദ്യ എലിവേറ്റഡ് റെയിൽവേ - ചെന്നൈ ബീച്ച് മുതൽ ചെപ്പോക്ക് വരെ, 1995 നവംബർ 15

34. ആദ്യ അതിവേഗ തീവണ്ടി - ന്യൂഡൽഹി-ഹൗറ രാജധാനി എക്‌സ്പ്രസ്, വേഗം മണിക്കൂറിൽ 130 കി.മീ (1969 മാർച്ച് 1)

35. റെയിൽവേയിൽ എയർ കണ്ടീഷൻഡ് കോച്ചുകൾ ആരംഭിച്ച വർഷം - 1936

36. ആദ്യത്തെ പൂർണമായും എയർകണ്ടീഷൻ ചെയ്‌ത തീവണ്ടി - മുംബൈ-ഡൽഹി രാജധാനി എക്‌സ്പ്രസ് 1990

37. ആദ്യ വൈദ്യുതീകൃത പാത - ബോംബെ വി.ടി - കുർള (1925 ഫെബ്രുവരി 3)

38. ഇന്ത്യയിലെ ആദ്യ വനിതാ തീവണ്ടി എൻജിൻ പൈലറ്റ് - സുരേഖ ഭോൺസ്ലെ (1990), മുംബൈ

39. ഇന്ത്യയിലെ ആദ്യത്തെ വനിതാ സ്റ്റേഷൻ മാസ്റ്റർ - റിങ്കു സിൻഹ റോയ് (1994)

40. റെയിൽവേ കമ്പ്യൂട്ടർ റിസർവേഷൻ സമ്പ്രദായം ന്യൂഡൽഹിയിൽ ആരംഭിച്ച വർഷം - 1986

41. ട്രെയിനുകളിൽ എസ്.ടി.ഡി, ഐ.എസ്.ഡി സൗകര്യം ഏർപ്പെടുത്തിയ വർഷം - 1996

42. ഇന്ത്യയിൽ ഇന്റർനെറ്റ് ട്രെയിൻ റിസർവേഷൻ ആരംഭിച്ച വർഷം - 2002

43. ഏറ്റവുമധികം ആളുകൾ തൊഴിലെടുക്കുന്ന പൊതുമേഖലാ സ്ഥാപനം - ഇന്ത്യൻ റെയിൽവേ

44. യുനെസ്‌കോയുടെ ലോകപൈതൃക പട്ടികയിൽ സ്ഥാനം നേടിയ ഇന്ത്യൻ റെയിൽപ്പാതകൾ - ഡാർജീലിങ്-ഹിമാലയൻ റെയിൽവേ, നീലഗിരി മൗണ്ടൻ റെയിൽവേ

45. യുനെസ്‌കോയുടെ ലോകപൈതൃക പട്ടികയിൽ ഇടംപിടിച്ച ഇന്ത്യൻ റെയിൽവേ സ്റ്റേഷൻ - മുംബൈയിലെ ഛത്രപതി ശിവാജി ടെർമിനസ്

46. ഇന്ത്യയും പാകിസ്ഥാനുമിടയിൽ സർവീസ് നടത്തുന്ന ട്രെയിനുകൾ - സംജോത എക്‌സ്പ്രസ് (1976 മുതൽ ഡൽഹിക്കും ലാഹോറിനുമിടയിൽ), താർ എക്‌സ്പ്രസ് (കറാച്ചിക്കും ജോധ്പൂരിനും ഇടയിൽ സർവീസ് നടത്തുന്നു)

47. രാജധാനി എക്‌സ്പ്രസ് ട്രെയിനുകൾ സർവീസ് നടത്താൻ തുടങ്ങിയത് - 1969 മാർച്ച് 1

48. ജവാഹർലാൽ നെഹ്രുവിന്റെ ജന്മശതാബ്‌ദി ആഘോഷങ്ങളുടെ ഭാഗമായി ഓടിച്ചുതുടങ്ങിയ ട്രെയിൻ - ശതാബ്‌ദി എക്‌സ്പ്രസ്

49. ആദ്യ ശതാബ്‌ദി എക്‌സ്പ്രസ് ട്രെയിൻ സർവീസ് നടത്തിയ വർഷം - 1989 ജൂലൈ (ന്യൂഡൽഹിക്കും ഝാൻസിക്കുമിടയിൽ)

50. ഇന്ത്യയിൽ ആദ്യമായി ഇലക്ട്രിക് ട്രെയിനുകൾ ഓടിയത് - 1928 ജനുവരി 5

51. ചിത്തരഞ്ജൻ ലോക്കോമോട്ടീവ് സ്ഥിതിചെയ്യുന്നത് - പശ്ചിമ ബംഗാളിൽ

52. ഇന്ത്യയിലെ സാധാരണ ട്രെയിനുകളുടെ നിറം - നീല

53. രാജധാനി എക്‌സ്പ്രസിന്റെ നിറം - ചുവപ്പ്

54. ശതാബ്‌ദി എക്‌സ്പ്രസിന്റെ നിറം - നീല, മഞ്ഞ

55. ഗരീബ് രഥ് എക്‌സ്പ്രസിന്റെ നിറം - പച്ച, മഞ്ഞ

56. ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനം - ഇന്ത്യൻ റെയിൽവേയ്‌സ്

57. ഇന്ത്യയിലെ പൊതുമേഖലയിലെ ഏറ്റവും വലിയ തൊഴില്‍ദാതാവ്‌ - ഇന്ത്യൻ റെയിൽവേയ്‌സ്

58. 2003-ല്‍ 150-ാം വാര്‍ഷികം ആഘോഷിച്ച ഇന്ത്യന്‍ സംരഭമേത്‌ - ഇന്ത്യൻ റെയിൽവേയ്‌സ്

59. ഏതിന്റെ ചിഹ്നമാണ്‌ ഭോലു - ഇന്ത്യൻ റെയിൽവേയ്‌സ്

60. ഇന്ത്യയിലെ ഏത്‌ സ്ഥാപനമാണ്‌ 1951-ല്‍ ദേശസാത്കരിക്കപ്പെട്ടത്‌ - ഇന്ത്യൻ റെയിൽവേയ്‌സ്

61. ഏതിന്റെ ആസ്ഥാനമാണ്‌ റെയില്‍ ഭവന്‍ - ഇന്ത്യൻ റെയിൽവേയ്‌സ്

62. ഇന്ത്യയിലെ single largest land owner - ഇന്ത്യൻ റെയിൽവേയ്‌സ്

63. ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ തൊഴില്‍ദാതാവ്‌ - ഇന്ത്യൻ റെയിൽവേയ്‌സ്

64. ലോക്സഭയില്‍ സ്വന്തം ബഡ്ജറ്റ്‌ അവതരിപ്പിക്കുന്ന ഏക പൊതുമേഖലാ സ്ഥാപനം - ഇന്ത്യൻ റെയിൽവേയ്‌സ്

65. ഏത്‌ സ്ഥാപനമാണ്‌ ലോകത്തെ ആദ്യത്തെ ഹോസ്പിറ്റല്‍-ഓണ്‍-വില്‍സ്‌ ആയ ലൈഫ്‌ ലൈന്‍ എക്‌സ്പ്രസ് ആവിഷ്കരിച്ചത്‌ - ഇന്ത്യൻ റെയിൽവേയ്‌സ്

No comments:

Powered by Blogger.