Private Ports in India | Study Notes

Private Ports in India | Study Notes
ഇന്ത്യയിലെ സ്വകാര്യ തുറമുഖങ്ങൾ

പിപാവാവ് - ഇന്ത്യയിലെ ആദ്യ സ്വകാര്യ തുറമുഖമായി കണക്കാക്കുന്നത് പിപാവാവ് തുറമുഖമാണ്. 1996 ലാണ് പിപവാവ്‌ തുറമുഖത്തിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്. ഗുജറാത്തിലെ സൗരാഷ്ട്രമേഖലയിൽ സ്ഥിതിചെയ്യുന്നു.

മുന്ദ്ര - രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ തുറമുഖമാണ് മുന്ദ്ര. ഗുജറാത്തിലെ കച്ച് ജില്ലയിൽ കാണ്ട്ല തുറമുഖത്തിന് 60 കിലോമീറ്റർ പടിഞ്ഞാറായി ഇത് സ്ഥിതിചെയ്യുന്നു.

കൃഷ്ണപട്ടണം - ആന്ധ്രാപ്രദേശിലെ നെല്ലൂരിനടുത്ത് നവയുഗ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള കൃഷ്ണപട്ടണം തുറമുഖം 2008 ജൂൺ 17ന് നിലവിൽ വന്നു. സ്വകാര്യ മേഖലയിൽ നിർമ്മിക്കപ്പെട്ട ആഴജല തുറമുഖമാണ് കൃഷ്ണപട്ടണം.

ഗംഗാവരം പോർട്ട് - ആന്ധ്രാപ്രദേശ് സംസ്ഥാനത്താണ് ഗംഗാവരം പോർട്ട് സ്ഥിതിചെയ്യുന്നത്. ഗംഗാവരം തുറമുഖമാണ് ഇന്ത്യയിലെ ഏറ്റവും ആഴമേറിയ ആൾവെതർ തുറമുഖം. 21 മീറ്ററാണ് ഗംഗാവരം തുറമുഖത്തിന്റെ ആഴം.

ചോദ്യങ്ങൾ

1. ഇന്ത്യയിലെ സ്വകാര്യ തുറമുഖങ്ങൾ - പിപാവാവ്, മുന്ദ്ര, കൃഷ്ണപട്ടണം

2. ഇന്ത്യയിലെ ആദ്യ സ്വകാര്യ തുറമുഖം - പിപാവാവ് (ഗുജറാത്ത്)

3. പിപവാവ്‌ തുറമുഖത്തിന്റെ പ്രവര്‍ത്തനം ആരംഭിച്ച വർഷം - 1996

4. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ തുറമുഖം - മുന്ദ്ര (ഗുജറാത്ത്)

5. ഇന്ത്യയിലെ ഏറ്റവും വലിയ കണ്ടെയ്‌നർ തുറമുഖം - മുന്ദ്ര

6. ഇന്ത്യയിലെ ഏറ്റവും തിരക്കു കൂടിയ തുറമുഖം - മുന്ദ്ര (2021 ഏപ്രിലിലെ റിപ്പോർട്ട് പ്രകാരം)

7. കൃഷ്ണപട്ടണം തുറമുഖം സ്ഥിതിചെയ്യുന്ന പ്രദേശം - നെല്ലൂർ (ആന്ധ്രാപ്രദേശ്)

8. സ്വകാര്യമേഖലയിൽ നിർമിക്കപ്പെട്ട ആഴജല തുറമുഖം - കൃഷ്ണപട്ടണം തുറമുഖം (ആന്ധ്രാപ്രദേശ്)

9. കൃഷ്ണപട്ടണം തുറമുഖത്തിന്റെ ഉടമസ്ഥാവകാശം ആർക്കാണ് - നവയുഗ ഗ്രൂപ്പ്

10. ഇന്ത്യയിലെ ഏറ്റവും ആഴമേറിയ തുറമുഖം - ഗംഗാവരം (ആന്ധ്രാപ്രദേശ്, 21 മീറ്റർ)

11. മഹാരാഷ്ട്രയിൽ പുതുതായി വരാൻ പോകുന്ന തുറമുഖം - വാധവൻ തുറമുഖം

No comments:

Powered by Blogger.