LD Clerk | Reorganization of states | സംസ്ഥാനങ്ങളുടെ പുനഃ സംഘടന
ഭാഷയെ അടിസ്ഥാനമാക്കി സംസ്ഥാനങ്ങൾ രൂപീകരിക്കണമെന്ന് വരുന്ന ആവശ്യം കണക്കിലെടുത്ത് 1956-ൽ ഇന്ത്യയിൽ സംസ്ഥാനങ്ങളുടെ പുനസംഘടന നടപ്പാക്കി. ഇതിന് അടിസ്ഥാനമായത് സംസ്ഥാന പുനസംഘടന കമ്മിഷൻ (States Reorganisation Commission) 1953-ൽ രൂപീകരിച്ച റീ പോർട്ട് ആയിരുന്നു. ഈ പുനസംഘടനയിലൂടെ രാജ്യത്തെ സംസ്ഥാനം, കേന്ദ്രഭരണ പ്രദേശങ്ങൾ എന്നിവയുടെ പരിധികൾ മാറ്റുകയും, ഭാഷാപരമായ ഘടനയെ അടിസ്ഥാനമാക്കി പുതിയ സംസ്ഥാനം രൂപീകരിക്കുകയും ചെയ്തു.
Downloads: loading...
Total Downloads: loading...
LD Clerk | Reorganization of states | സംസ്ഥാനങ്ങളുടെ പുനഃ സംഘടന
1
ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപീകരിക്കണമെന്ന ആവശ്യം ആദ്യമായി ഉന്നയിച്ച കോൺഗ്രസ് സമ്മേളനം? - 1920-ലെ നാഗ്പൂർ സമ്മേളനം
2
സ്വാതന്ത്ര്യാനന്തരം ഭാഷാടിസ്ഥാനത്തിൽ സംസ്ഥാന പുനഃസംഘടനയെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച ആദ്യ കമ്മീഷൻ? - ധാർ കമ്മീഷൻ (S.K. Dhar Commission)
3
ധാർ കമ്മീഷൻ നിയമിക്കപ്പെട്ട വർഷം? - 1948
4
ധാർ കമ്മീഷൻ റിപ്പോർട്ട് പ്രകാരം സംസ്ഥാന പുനഃസംഘടനയുടെ പ്രധാന മാനദണ്ഡം എന്തായിരിക്കണം എന്നായിരുന്നു ശുപാർശ? - ഭരണപരമായ സൗകര്യം
5
ധാർ കമ്മീഷൻ റിപ്പോർട്ട് പരിശോധിക്കുന്നതിനായി ഇന്ത്യൻ നാഷണൽ കോൺഗ്രസ് നിയമിച്ച സമിതി ഏതാണ്? - ജെ.വി.പി. കമ്മിറ്റി
6
ജെ.വി.പി. കമ്മിറ്റിയിലെ അംഗങ്ങൾ ആരെല്ലാമായിരുന്നു? - ജവഹർലാൽ നെഹ്‌റു, വല്ലഭ്ഭായി പട്ടേൽ, പട്ടാഭി സീതാരാമയ്യ
7
ഭാഷാടിസ്ഥാനത്തിൽ രൂപീകൃതമായ ആദ്യ ഇന്ത്യൻ സംസ്ഥാനം ഏതാണ്? - ആന്ധ്രാ സംസ്ഥാനം (1953)
8
ആന്ധ്രാ സംസ്ഥാനം രൂപീകരിക്കുന്നതിന് കാരണമായ, നിരാഹാര സമരം നടത്തി മരണപ്പെട്ട വ്യക്തി ആരാണ്? - പോറ്റി ശ്രീരാമുലു
9
സംസ്ഥാന പുനഃസംഘടനാ കമ്മീഷൻ (SRC) രൂപീകൃതമായ വർഷം? - 1953
10
സംസ്ഥാന പുനഃസംഘടനാ കമ്മീഷന്റെ അധ്യക്ഷൻ ആരായിരുന്നു? - ജസ്റ്റിസ് ഫസൽ അലി
11
ഫസൽ അലി കമ്മീഷനിലെ മറ്റ് അംഗങ്ങൾ ആരെല്ലാം? - എച്ച്.എൻ. കുൻസ്രു, കെ.എം. പണിക്കർ
12
ഫസൽ അലി കമ്മീഷനിലെ മലയാളി അംഗം ആരായിരുന്നു? - സർദാർ കെ.എം. പണിക്കർ
13
സംസ്ഥാന പുനഃസംഘടനാ കമ്മീഷൻ അതിന്റെ റിപ്പോർട്ട് കേന്ദ്ര ഗവൺമെന്റിന് സമർപ്പിച്ച വർഷം? - 1955
14
സംസ്ഥാന പുനഃസംഘടനാ നിയമം (States Reorganisation Act) ഇന്ത്യൻ പാർലമെൻ്റ് പാസാക്കിയ വർഷം? - 1956
15
സംസ്ഥാന പുനഃസംഘടനാ നിയമം നിലവിൽ വന്ന തീയതി? - 1956 നവംബർ 1
16
1956-ലെ സംസ്ഥാന പുനഃസംഘടന പ്രകാരം ഇന്ത്യയിൽ എത്ര സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും നിലവിൽ വന്നു? - 14 സംസ്ഥാനങ്ങളും 6 കേന്ദ്രഭരണ പ്രദേശങ്ങളും
17
സംസ്ഥാനങ്ങളുടെ പുനഃസംഘടനയുമായി ബന്ധപ്പെട്ട ഭരണഘടനാ ഭേദഗതി ഏതാണ്? - ഏഴാം ഭേദഗഗതി (1956)
18
ഐക്യകേരള പ്രസ്ഥാനത്തിന് നേതൃത്വം നൽകിയ പ്രമുഖ നേതാവ്? - കെ. കേളപ്പൻ
19
തിരുവിതാംകൂർ, കൊച്ചി രാജ്യങ്ങൾ സംയോജിച്ച് തിരു-കൊച്ചി സംസ്ഥാനം രൂപീകൃതമായ വർഷം? - 1949 ജൂലൈ 1
20
കേരള സംസ്ഥാനം രൂപീകരിച്ചപ്പോൾ ഏതൊക്കെ പ്രധാന പ്രദേശങ്ങളാണ് കൂട്ടിച്ചേർത്തത്? - തിരു-കൊച്ചി, മലബാർ ജില്ല, ദക്ഷിണ കാനറയിലെ കാസർഗോഡ് താലൂക്ക്
21
കേരളപ്പിറവി ദിനം എന്ന് അറിയപ്പെടുന്നത്? - നവംബർ 1
22
കേരള രൂപീകരണ സമയത്ത് തിരു-കൊച്ചിയുടെ ഭാഗമായിരുന്ന ഏതൊക്കെ താലൂക്കുകളാണ് മദ്രാസ് സംസ്ഥാനത്തിന് (തമിഴ്‌നാട്) വിട്ടുകൊടുത്തത്? - തോവാള, അഗസ്തീശ്വരം, കൽക്കുളം, വിളവൻകോട്
23
പുതിയ സംസ്ഥാനങ്ങൾ രൂപീകരിക്കുന്നതിനും നിലവിലുള്ള സംസ്ഥാനങ്ങളുടെ അതിർത്തികളും പേരുകളും മാറ്റുന്നതിനും പാർലമെൻ്റിന് അധികാരം നൽകുന്ന ഭരണഘടനാ അനുച്ഛേദം ഏതാണ്? - അനുച്ഛേദം 3
24
1960-ൽ ബോംബെ സംസ്ഥാനം വിഭജിച്ച് രൂപീകരിച്ച സംസ്ഥാനങ്ങൾ ഏതെല്ലാം? - മഹാരാഷ്ട്ര, ഗുജറാത്ത്
25
നാഗാലാൻഡ് സംസ്ഥാനം രൂപീകൃതമായ വർഷം? - 1963
26
പഞ്ചാബ് സംസ്ഥാനം വിഭജിച്ച് പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങൾ രൂപീകരിച്ച വർഷം? - 1966
27
പഞ്ചാബ് വിഭജനത്തിന് ശുപാർശ നൽകിയ കമ്മീഷൻ ഏതാണ്? - ഷാ കമ്മീഷൻ
28
ഹിമാചൽ പ്രദേശിന് സംസ്ഥാന പദവി ലഭിച്ച വർഷം? - 1971
29
മണിപ്പൂർ, ത്രിപുര, മേഘാലയ എന്നീ സംസ്ഥാനങ്ങൾ രൂപീകൃതമായ വർഷം? - 1972
30
സിക്കിം ഇന്ത്യൻ യൂണിയന്റെ ഭാഗമായ വർഷം? - 1975
31
സിക്കിമിനെ ഇന്ത്യയുടെ ഒരു പൂർണ്ണ സംസ്ഥാനമാക്കിയ ഭരണഘടനാ ഭേദഗതി? - 36-ാം ഭേദഗതി
32
മിസോറാം, അരുണാചൽ പ്രദേശ്, ഗോവ എന്നീ സംസ്ഥാനങ്ങൾ രൂപീകൃതമായ വർഷം? - 1987
33
2000-ൽ രൂപീകൃതമായ മൂന്ന് സംസ്ഥാനങ്ങൾ ഏതെല്ലാം? - ഛത്തീസ്ഗഡ്, ഉത്തരാഖണ്ഡ്, ജാർഖണ്ഡ്
34
മധ്യപ്രദേശിൽ നിന്ന് വേർപെടുത്തി രൂപീകരിച്ച സംസ്ഥാനം? - ഛത്തീസ്ഗഡ്
35
ഉത്തർപ്രദേശിൽ നിന്ന് വേർപെടുത്തി രൂപീകരിച്ച സംസ്ഥാനം? - ഉത്തരാഖണ്ഡ്
36
ബീഹാറിൽ നിന്ന് വേർപെടുത്തി രൂപീകരിച്ച സംസ്ഥാനം? - ജാർഖണ്ഡ്
37
ഇന്ത്യയിൽ ഏറ്റവും ഒടുവിലായി രൂപീകൃതമായ സംസ്ഥാനം ഏതാണ്? - തെലങ്കാന
38
തെലങ്കാന സംസ്ഥാനം രൂപീകൃതമായ വർഷം? - 2014 ജൂൺ 2
39
ഏത് സംസ്ഥാനം വിഭജിച്ചാണ് തെലങ്കാന രൂപീകരിച്ചത്? - ആന്ധ്രാപ്രദേശ്
40
ഐക്യ കേരള സമ്മേളനത്തിന്റെ ഭാഗമായി 1947-ൽ തൃശ്ശൂരിൽ നടന്ന സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചത് ആരായിരുന്നു? - കെ. കേളപ്പൻ
41
1956-ലെ സംസ്ഥാന പുനഃസംഘടനയ്ക്ക് മുൻപ് മലബാർ ഏത് സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു? - മദ്രാസ് സംസ്ഥാനം
42
ഫ്രഞ്ച് അധിനിവേശ പ്രദേശമായിരുന്ന പോണ്ടിച്ചേരി (പുതുച്ചേരി) ഇന്ത്യൻ യൂണിയനിൽ ലയിച്ച വർഷം? - 1954
43
പോർച്ചുഗീസ് ഭരണത്തിൽ നിന്ന് ഗോവയെ മോചിപ്പിച്ചത് ഏത് സൈനിക നടപടിയിലൂടെയാണ്? - ഓപ്പറേഷൻ വിജയ് (1961)
44
ഉത്തരാഖണ്ഡിന്റെ ആദ്യത്തെ പേര് എന്തായിരുന്നു? - ഉത്തരാഞ്ചൽ
45
ഇന്ത്യൻ യൂണിയനിൽ ചേരാൻ വിസമ്മതിച്ച നാട്ടുരാജ്യങ്ങളെ ഇന്ത്യയുമായി കൂട്ടിച്ചേർക്കാൻ നേതൃത്വം നൽകിയത് ആരായിരുന്നു? - സർദാർ വല്ലഭ്ഭായി പട്ടേൽ
46
'ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ' എന്നറിയപ്പെടുന്നതും സംസ്ഥാനങ്ങളുടെ ഏകീകരണത്തിൽ പ്രധാന പങ്കുവഹിച്ചതുമായ വ്യക്തി? - സർദാർ വല്ലഭ്ഭായി പട്ടേൽ
47
1956-ലെ സംസ്ഥാന പുനഃസംഘടനയിൽ രൂപീകൃതമായ കേന്ദ്രഭരണ പ്രദേശങ്ങളിൽ ഒന്ന് ഏതായിരുന്നു? - ലക്ഷദ്വീപ് (ലക്കഡീവ്, മിനിക്കോയ്, അമിൻദിവി ദ്വീപുകൾ)
48
"ഒരു ഭാഷ, ഒരു സംസ്ഥാനം" എന്ന വാദം പൂർണ്ണമായി അംഗീകരിക്കാത്ത കമ്മീഷൻ ഏതാണ്? - ഫസൽ അലി കമ്മീഷൻ
49
മദ്രാസ് സംസ്ഥാനത്തിന്റെ പേര് 'തമിഴ്‌നാട്' എന്ന് മാറ്റിയ വർഷം? - 1969
50
മൈസൂർ സംസ്ഥാനത്തിന്റെ പേര് 'കർണാടക' എന്ന് പുനർനാമകരണം ചെയ്ത വർഷം? - 1973
No comments: