Study Notes for Kerala PSC LD Clerk Exam on Internal Organs

LD Clerk | Study Notes | Kerala PSC | Internal Organs
മസ്തിഷ്‌കം (Brain)
  1. മസ്തിഷ്‌കം സ്ഥിതി ചെയ്യുന്ന അസ്ഥി നിർമ്മിതമായ കപാലമാണ് ക്രേനിയം.
  2. തലയോട്ടിയിലുള്ള കട്ടിയുള്ള ചർമ്മമാണ് സ്കാൽപ്പ്.
  3. മനുഷ്യ മസ്തിഷ്കത്തിന്റെ ഏകദേശ ഭാരം 1400 ഗ്രാം.
  4. മസ്തിഷ്കത്തെ പൊതിഞ്ഞു സൂക്ഷിക്കുന്ന മൂന്ന് പാളിയുള്ള സ്തരമാണ് മെനിഞ്ചസ്.
  5. തലച്ചോറിനെ സംരക്ഷിക്കുകയും അതിലെ ലോമികകളിൽ നിന്ന് മസ്തിഷ്ക കലകൾക്ക് ഓക്സിജനും പോഷണവും എത്തിക്കുകയുമാണ് മെനിഞ്ചസിന്റെ ധർമ്മം.
  6. മെനിഞ്ചസിനു അണുബാധയേൽക്കുന്നതുമൂലം ഉണ്ടാകുന്ന രോഗമാണ് മെനിഞ്ചൈറ്റിസ്.
  7. സെറിബ്രോ സ്‌പൈനൽ ഫ്ലൂയിഡ് പരിശോധനയിലൂടെയാണ് മെനിഞ്ചൈറ്റിസ് രോഗ നിർണയം നടത്തുന്നത്.
  8. മസ്തിഷ്കത്തെ ബാഹ്യ ക്ഷതങ്ങളിൽ നിന്ന് സംരക്ഷിക്കുന്ന ദ്രവമാണ് സെറിബ്രോ സ്‌പൈനൽ ദ്രവം.
  9. മസ്തിഷ്കത്തിന്റെ ഏറ്റവും വലിയ ഭാഗമാണ് സെറിബ്രം.
  10. സെറിബ്രത്തിന്ടെ ഇടത്, വലത് അർധ ഗോളങ്ങളെ ബന്ധിപ്പിച്ചിരിക്കുന്ന നാഡീ പാളിയാണ് കോർപ്പസ് കലോസം.
  11. സെറിബ്രത്തിന്ടെ ഇടത് അർധ ഗോളം ശരീരത്തിന്റെ വലത് ഭാഗത്തെയും വലത് അർധ ഗോളം ശരീരത്തിന്റെ ഇടത് ഭാഗത്തെയും നിയന്ത്രിക്കുന്നു.
  12. ഐശ്ചിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന ധർമ്മമാണ് സെറിബ്രം നിർവഹിക്കുന്നത്.
  13. കേൾവി, കാഴ്ച, ഗന്ധം,സ്പർശം, രുചി, ചൂട് എന്നിവയെ നിയന്ത്രിക്കുന്നത് സെറിബ്രമാണ്.
  14. ശരീരത്തിലെ അനൈശ്ചിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗമാണ് മെഡുല്ല ഒബ്ലാംഗേറ്റ.
  15. മസ്തിഷ്കത്തിന്റെ ഏറ്റവും ചുവട്ടിലുള്ള ഭാഗമാണിത്.
  16. ശ്വസനം,ഹൃദയ സ്പന്ദനം, രക്തക്കുഴലുകളുടെ സങ്കോച വികാസങ്ങൾ, ചുമ, തുമ്മൽ, ഛർദി തുടങ്ങിയവയെ നിയന്ത്രിക്കുന്നത് മെഡുല്ലയാണ്.
  17. സെറിബ്രത്തിനു താഴെ രണ്ട് ദളങ്ങളായി കാണപ്പെടുന്ന മസ്തിഷ്ക ഭാഗമാണ് സെറിബെല്ലം. സെറിബെല്ലത്തിന്ടെ ഉപരിതലത്തിൽ ആഴത്തിലുള്ള ചാലുകളുണ്ട്.
  18. ശരീരത്തിന്റെ തുലന നില പാലിക്കാൻ സഹായിക്കുന്ന മസ്തിഷ്ക ഭാഗമാണ് സെറിബെല്ലം.
  19. മദ്യപാനം മൂലം പ്രവർത്തനം തകരാറിലാകുന്ന മസ്തിഷ്ക ഭാഗവും സെറിബെല്ലമാണ്.
  20. ലിറ്റിൽ ബ്രെയിൻ അഥവാ ചെറുമസ്തിഷ്കം എന്നറിയപ്പെടുന്ന മസ്തിഷ്ക ഭാഗമാണ് സെറിബെല്ലം.
  21. സെറിബ്രത്തിനു തൊട്ടു താഴെക്കാണുന്ന നാഡീകേന്ദ്രമാണ് തലാമസ്.
  22. നിദ്രാവേളയിൽ തലാമസ് സെറിബ്രത്തിലേക്കുള്ള ആവേഗങ്ങളെ തടയുന്നു.
  23. വേദനാ സംഹാരികൾ ഉപയോഗിക്കുമ്പോൾ സെറിബ്രത്തിലേക്കുള്ള വേദനയുടെ ആവേഗങ്ങളെ തലാമസ് തടയുന്നു.
  24. തലമാസിന് തൊട്ടു താഴെയുള്ള ഭാഗമാണ് ഹൈപ്പോ തലാമസ്.
  25. പിയൂഷ ഗ്രന്ഥിയുടെ ഹോർമോൺ ഉത്പാദനത്തെ നിയന്ത്രിക്കുന്നത് ഹൈപ്പോ തലാമസ് ആണ്. കൂടാതെ ഓക്‌സിടോസിൻ, വാസോപ്രസിൻ എന്നീ ഹോർമോണുകളും ഹൈപ്പോ തലാമസ് ഉത്പാദിപ്പിക്കുന്നു.
  26. തലച്ചോറിലേക്കുള്ള രക്ത കുഴലിൽ രക്തം കട്ട പിടിക്കുന്ന അവസ്ഥയെപ്പറയുന്ന പേരാണ് സെറിബ്രൽ ത്രോംബോസിസ്.
  27. തലച്ചോറിലേക്കുള്ള രക്തക്കുഴലിൽ മർദ്ദം കൂടി പൊട്ടുന്ന അവസ്ഥയെപ്പറയുന്ന പേരാണ് സെറിബ്രൽ ഹെമറേജ്.
  28. സെറിബ്രൽ ത്രോംബോസിസും,സെറിബ്രൽ ഹെമറേജൂം , പക്ഷാഘാതത്തിന് കാരണമാകുന്നു.
  29. ശരീരത്തിന്റെ ചലന ശേഷിയോ പ്രതികരണ ശേഷിയോ പൂർണമായോ ഭാഗികമായോ നഷ്ടപ്പെടുന്ന അവസ്ഥയാണ് പരാലിസിസ് അഥവാ തളർവാതം.
  30. സംസാര ശേഷിയുമായി ബന്ധപ്പെട്ട മസ്തിഷ്ക ഭാഗമാണ് ബ്രോക്കസ് ഏരിയ.
  31. കണ്ടു പരിചയിച്ച വസ്തുവിന്റെ പേര് കേട്ടാൽ അതിന്ടെ ചിത്രം മനസ്സിൽ തെളിയാറുണ്ട്, അതിനു സഹായിക്കുന്ന സെറിബ്രത്തിന്ടെ ഒരു പ്രത്യേക ഭാഗമാണ് വെർണിക് ഏരിയ.
  32. മുഖങ്ങൾ തിരിച്ചറിയാൻ മസ്തിഷ്കത്തിന് കഴിയാതെ വരുന്ന അവസ്ഥയാണ് പ്രോസോഫിനോസിയ.
  33. അക്ഷരങ്ങളും, വാക്കുകളും തിരിച്ചറിയുന്നതിനെ ബാധിക്കുന്ന തലച്ചോറിന്റെ തകരാറാണ് ഡൈസ്സ്ലെഷ്യ 
  34. അപസ്മാരം ഒരു മസ്തിഷ്ക രോഗ ലക്ഷണമാണ്. സെറിബ്രൽ കേന്ദ്രത്തിൽ നിന്ന് ക്രമരഹിതമായ അമിത വൈദ്യുത ചാർജുകളുണ്ടാകുന്നതാണ് കാരണം.
  35. കേന്ദ്ര നാഡി വ്യവസ്ഥയിലെ ന്യൂറോണുകൾ നശിക്കുന്നതുമൂലമോ സെറിബ്രൽ കോർട്ടക്സിലെ പ്രവർത്തനം തകരാറിലാകുന്നത് മൂലമോ ഉണ്ടാകുന്ന രോഗമാണ് അൽഷൈമേഴ്‌സ് 
  36. അൽഷൈമേഴ്‌സ് ബാധിച്ചവരിൽ അസാധാരണമായ ഓർമ്മക്കുറവുണ്ടാകുന്നു.
  37. മസ്തിഷ്കത്തിലെ പ്രേരക ന്യൂറോണുകൾ നശിക്കുമ്പോൾ ഡോപാമൈൻ എന്ന വസ്തുവിന്റെ ഉത്പാദനം കുറയും.ഇതിന്ടെ ബലമായി അനൈശ്ചികമായി പേശികൾ സങ്കോചിക്കുന്ന അവസ്ഥയാണ് പാർക്കിൻസൺസ് രോഗം.
  38. തലച്ചോറിന്റെയും നാഡി വ്യവസ്ഥയുടെയും തകരാറുകൾ കണ്ടു പിടിക്കാൻ ഉപയോഗിക്കുന്ന മാർഗങ്ങളാണ് കമ്പ്യൂട്ടറൈസ്ഡ് ടോമോഗ്രാഫിക് സ്കാൻ  (സി.ടി. സ്കാൻ), മാഗ്‌നെറ്റിക് റെസൊണൻസ് ഇമേജിങ് (എം ആർ ഐ), ഇലക്ട്രോ എൻസഫലോ ഗ്രാം (ഇ ഇ ജി) എന്നിവ.
നാഡികൾ (Neuron)
  1. നാഡീവ്യൂഹത്തെ സംബന്ധിച്ച പഠനമാണ് ന്യൂറോളജി.
  2. നാഡി വ്യവസ്ഥയാണ് ജീവൽ പ്രവർത്തനങ്ങളെ നിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്നത്.
  3. മനുഷ്യനെ നാഡി വ്യവസ്ഥയുടെ ഘടനപരവും ജീവധർമപരവുമായ അടിസ്ഥാന ഘടകങ്ങളാണ് ന്യൂറോണുകൾ അഥവാ നാഡീകോശങ്ങൾ.
  4. സ്വയം വിഭജിക്കാൻ ശേഷിയില്ല എന്നതാണ് മറ്റു കോശങ്ങളെ അപേക്ഷിച്ച് നാഡീകോശങ്ങൾക്കുള്ള സവിശേഷത.
  5. മനുഷ്യ ശരീരത്തിലെ ഏറ്റവും നീളം കൂടിയ കോശമാണ് നാഡീ കോശം.
  6. നാഡീ കോശത്തിന്റെ ഭാഗമായ നീണ്ട കോശ തന്തുവാണ് ആക്സോൺ.
  7. ആക്സോണിനെ പൊതിഞ്ഞു കാണുന്ന സ്നേഹ ദ്രവ്യ നിർമിതമായ ഉറയാണ് മയലിൻ ഉറ.
  8. രണ്ട് ന്യൂറോണുകൾ തമ്മിൽ സന്ധിക്കുന്ന ഭാഗമാണ് സിനാപ്സ് .
  9. സിനാപ്‌സിലേക്ക് സ്രവിപ്പിക്കപ്പെടുന്ന ദ്രാവകമാണ് അസറ്റൈൽ കോളിൻ.
  10. ആക്സോണിനെക്കൂടാതെയുള്ള ന്യൂറോണിന്ടെ പ്രധാന ഭാഗങ്ങളാണ് കോശ ശരീരം ഡെൻഡ്രൈറ്റ് എന്നിവ.
  11. ഡെൻഡ്രൈറ്റ് ഉദീപനങ്ങളെ സ്വീകരിച്ച് ഡെൻഡ്രോൺ വഴി കോശ ശരീരത്തിലേക്കും അവിടെ നിന്ന് ആക്സോൺ വഴി അടുത്ത നാഡീകോശത്തിലേക്കും കൈമാറുന്നു.
  12. മസ്തിഷ്കകത്തിൽ നിന്ന് പുറപ്പെടുന്ന 12 ജോഡി ശിരോനാഡികളും സുഷുമ്നാ നാഡിയിൽ നിന്ന് പുറപ്പെടുന്ന 31 ജോടി നാഡികളും ഉൾപ്പെടെ ആകെ 43 ജോടി നാഡികളാണ് മനുഷ്യ ശരീരത്തിലുള്ളത്.
  13. കേന്ദ്ര നാഡീ വ്യൂഹത്തിലേക്ക് ആവേഗങ്ങളെ വഹിക്കുന്നത് സെൻസറി ന്യൂറോൺ അഥവാ സംവേദക ന്യൂറോൺ ആണ്.
  14. സുഷുമ്നയിൽ നിന്ന് ആവേഗങ്ങളെ പ്രവൃത്തി ചെയ്യുന്ന അവയവങ്ങളിലേക്ക് നയിക്കുന്നത് പ്രേരക ന്യൂറോണുകളാണ്.
  15. പ്രതികരണം നടക്കുന്ന പേശികളോ ഗ്രന്ഥികളോ ആണ് ഇഫക്ടറുകൾ 
  16. സംവേദക നാഡികളും പ്രേരക നാഡികളും കൂടിച്ചേർന്നതാണ് മിക്‌സഡ് നെർവ്സ് അഥവാ സമ്മിശ്ര നാഡി.
  17. നാഡീ തന്തുക്കളുടെ കൂട്ടമാണ് ഗാംഗ്ലിയോൺ. ഇവയ്ക്ക് ഗോളാകൃതിയാണ്.
  18. മസ്തിഷ്കത്തിൽ ശിരോ നാഡികൾ ആരംഭിക്കുന്ന ഭാഗത്ത് നട്ടെല്ലിന്റെ ഇരുവശത്തും ഗാംഗ്ലിയോണുകൾ അധികമായി കാണാം.
  19. ആന്തരികാവയവങ്ങളുടെ പ്രവർത്തനത്തിന് സഹായകമാകുന്ന നാഡി വ്യവസ്ഥയാണ് സ്വതന്ത്ര നാഡീ വ്യവസ്ഥ.
  20. സിംപതറ്റിക്, പാരാ സിംപതറ്റിക് എന്നീ രണ്ടു വ്യവസ്ഥകൾ ചേർന്നതാണ് സ്വതന്ത്ര നാഡീ വ്യവസ്ഥ.
  21. നട്ടെല്ലിനുള്ളിൽ ന്യൂറൽ കനാലിൽ സ്ഥിതി ചെയ്യുന്ന സ്‌പൈനൽ കോഡ് ആണ് റിഫ്ളക്സ് ആക്ഷൻ നിയന്ത്രിക്കുന്നത്.
  22. മെഡുല്ല ഒബ്ലാംഗേറ്റയുടെ തുടർച്ചയായ ഭാഗമാണ് സ്‌പൈനൽ കോഡ് അഥവാ സുഷുമ്നാ നാഡി . ഇത് നട്ടെല്ലിനിടയിലൂടെ കടന്നു പോകുന്നു.
  23. സുഷുമ്നാ നാഡിയിൽ നിന്ന് 31 ജോടി നാഡികൾ ഉത്ഭവിക്കുന്നു.
  24. സുഷുമ്നാ നാഡിയ്ക്ക് ഏകദേശം 43-45 സെ.മീ.വരെ നീളമുണ്ട്‌.
വൃക്ക (kidney)
  1. അമര വിത്തിന്റെ ആകൃതിയിൽ ഇരുണ്ട ചുവപ്പ് നിറത്തോടു കൂടിയ ഒരു ജോടി വിസർജനാവയവങ്ങളാണ് വൃക്കകൾ.
  2. ഉദരാശയത്തിൽ നട്ടെല്ലിന് ഇരു വശങ്ങളിലുമായാണ് വൃക്കകൾ സ്ഥിതി ചെയ്യുന്നത്.
  3. രക്തത്തിലെ വിഷ വസ്തുക്കളെ നീക്കം ചെയ്യുന്നത് വൃക്കയാണ്.
  4. മനുഷ്യ ശരീരത്തിലെ അരിപ്പ എന്നാണ് വൃക്ക അറിയപ്പെടുന്നത്.
  5. ഓരോ വൃക്കയ്ക്കും ഏകദേശം 150 ഗ്രാം ഭാരമുണ്ട്.
  6. 24 മണിക്കൂറിനുള്ളിൽ ശരീരത്തിലെ മുഴുവൻ രക്തവും ഏകദേശം 300 തവണ വൃക്കകളിലൂടെ ഒഴുകുന്നു.
  7. വൃക്കയുടെ പുറമെയുള്ള ഭാഗമാണ് കോർട്ടക്സ് 
  8. വൃക്കയുടെ ഉള്ളിലുള്ള ഭാഗമാണ് മെഡുല.
  9. വൃക്കകളുടെ അടിസ്ഥാന ഘടകമാണ് നെഫ്രോൺ. അരീക്കൽ പ്രക്രിയയിൽ വൃക്കയെ സഹായിക്കുന്ന നേരിയ കുഴലുകളാണിവ.
  10. ഓരോ വൃക്കയിലും ദശ ലക്ഷത്തോളം നെഫ്രോണുകളുള്ളതായി കണക്കാക്കപ്പെട്ടിട്ടുണ്ട്.
  11. വൃക്കയുടെ പ്രവർത്തനം കണ്ടെത്തിയത് വില്യം ബൊമാൻ ആണ്.
  12. നെഫ്രോണിന്ടെ കപ്പു പോലുള്ള ഭാഗമാണ് ബോമൻസ് ക്യാപ്സ്യൂൾ.
  13. ബൊമാൻസ്‌ ക്യപ്സ്യൂളിനകത്ത് കാണപ്പെടുന്ന നേർത്ത ഭിത്തിയുള്ള രക്തക്കുഴലുകളാണ് ഗ്ലോമറൂലസ്. 
  14. വൃക്കയിലുണ്ടാകുന്ന കല്ലിന്റെ അനക്കം മൂലം മൂത്ര പഥത്തിലുണ്ടാകുന്ന വേദനയെപ്പറയുന്ന പേരാണ് റീനൽ കോലിക്.
  15. ജലത്തിന്റെ പുനരാഗിരണത്തെക്കുറിച്ച് വൃക്കകൾക്ക് നിർദേശം നൽകുന്ന ഹോർമോൺ ആണ് ആന്റി ഡൈയൂററ്റിക് ഹോർമോൺ.
  16. വൃക്കകൾ പ്രവർത്തന രഹിതമാകുമ്പോൾ ആവശ്യമായി വരുന്ന ചികിത്സാ മാർഗമാണ് ഡയാലിസിസ്.
  17. വൃക്കകളുടെ പ്രവർത്തനം നിലച്ച് രക്തത്തിന്റെ അരീക്കൽ പ്രക്രിയ  നടക്കാതെ ഗുരുതരാവസ്ഥയിലാകുന്ന ഘട്ടത്തിൽ കൃത്രിമമായി യന്ത്ര സംവിധാനങ്ങൾ ഉപയോഗിച്ച് രക്തത്തിന്റെ അരീക്കൽ പ്രക്രിയ നടത്തുന്നതാണ് ഡയാലിസിസ്.
  18. വൃക്കകളുടെ പ്രവർത്തി ക്ഷയം മൂലം അരീക്കൽ പ്രക്രിയ നടക്കാതെ വരുമ്പോൾ രക്തത്തിൽ യൂറിയ വർധിച്ചു മൂത്രത്തിലൂടെ രക്തം വിസർജിക്കാനിടയാകുന്ന അവസ്ഥയാണ് യുറീമിയ.
  19. വൃക്ക നീക്കം ചെയ്യുന്ന പ്രക്രിയയെപ്പറയുന്ന പേരാണ് നെഫ്രക്ടമി.
  20. വൃക്കയിൽ നിന്ന് മൂത്ര സഞ്ചിയിലേക്ക് മൂത്രം എത്തിക്കുന്നത് യുറീറ്ററ്ററിലൂടെയാണ്.
  21. കാൽസ്യം ലവണങ്ങൾ അടിഞ്ഞു കൂടിയാണ് വൃക്കയിൽ കല്ലുണ്ടാകുന്നത്.
  22. കിഡ്‌നി സ്റ്റോൺ രാസപരമായി കാൽസ്യം ഓക്സലേറ്റ് ആണ്.
  23. അണുബാധ മൂലം വൃക്കയ്ക്ക് ഉണ്ടാകുന്ന വീക്കമാണ് നെഫ്രയ്റ്റിസ്‌.
  24. വൃക്കയിൽ രക്തം എത്തിക്കുന്ന രക്തക്കുഴലാണ് റീനൽ ആർട്ടറി.
  25. വൃക്കയിൽ നിന്ന് രക്തം വഹിക്കുന്ന രക്തക്കുഴലാണ് റീനൽ വെയിൻ.
ശ്വാസ കോശം (Lungs)
  1. ശ്വസന വ്യവസ്ഥയുടെ കേന്ദ്രമാണ് ശ്വാസകോശം.
  2. ഔരസശയത്തിൽ ഹൃദയത്തിന്റെ ഇരു വശങ്ങളിലുമായാണ് ശ്വാസകോശം സ്ഥിതി ചെയ്യുന്നത്. 
  3. മനുഷ്യ ശരീരത്തിലെ പേശികളില്ലാത്ത അവയവമാണ് ശ്വാസകോശം.
  4. ശ്വാസകോശത്തിനുള്ളിൽ വാതക കൈമാറ്റം നടക്കുന്നത് ആൽവിയോളുകളിൽ വെച്ചാണ്.
  5. സാധാരണയായി സിരകൾ അശുദ്ധ രക്തവും ധമനികൾ ശുദ്ധ രക്തവും വഹിക്കുമ്പോൾ ശ്വാസകോശ സിര ശുദ്ധ രക്തവും ശ്വാസകോശ ധമനി അശുദ്ധ രക്തവും വഹിക്കുന്നു.
  6. ശുദ്ധ രക്തം വഹിക്കുന്ന ഏക സിരയാണ് പൾമണറി വെയിൻ അഥവാ ശ്വാസകോശ സിര.
  7. അശുദ്ധ രക്തം വഹിക്കുന്ന ഏക ധമനിയാണ് പൾമണറി ആർട്ടറി അഥവാ ശ്വാസകോശ ധമനി.
  8. ശ്വാസ നാളവും അന്നനാളവും ആരംഭിക്കുന്ന ഗ്രസനിയിൽ നിന്നാണ്.
  9. ശ്വാസനാളം നിർമ്മിക്കപ്പെട്ടിരിക്കുന്നത് തരുണാസ്ഥി വലയങ്ങൾ കൊണ്ടാണ്.
  10. ശ്വാസനാളത്തിലേക്ക് ആഹാരം കടക്കാതിരിക്കാനുള്ള സംവിധാനം - ക്ലൊമപിധാനം 
  11. ശ്വാസനാളം രണ്ടായി പിരിഞ്ഞു രൂപപ്പെടുന്ന കുഴലുകളാണ് ബ്രോങ്കികൾ.
  12. ശ്വസന പ്രക്രിയയിലെ രണ്ടു പ്രവർത്തനങ്ങളാണ് ഉഛ്വാസവും നിശ്വാസവും.
  13. ഉഛ്വാസത്തിനും നിശ്വാസത്തിനും സഹായിക്കുന്ന പേശികളാണ് അന്തരപാശുക പേശികൾ, ഡയഫ്രം എന്നിവ.
  14. ഉള്ളിലേക്ക് എടുക്കുകയും പുറത്തേക്ക് വിടുകയും ചെയ്യുന്ന വായുവാണ് ടൈഡൽ എയർ.
  15. ഒരു പ്രാവശ്യം ഉള്ളിലേക്ക് എടുക്കുകയും പുറത്തേക്ക് വിടുകയും ചെയ്യുന്ന വായുവിന്റെ അളവാണ് ടൈഡൽ വോളിയം.
  16. ശക്തമായ ഉഛ്വാസം നടത്തിയ ശേഷം പുറത്തു വിടാൻ കഴിയുന്ന വായുവിന്റെ ഏറ്റവും കൂടിയ അളവാണ് വൈറൽ കപ്പാസിറ്റി അഥവാ ജൈവക്ഷമത.
  17. ശ്വാസ കോശത്തിലെ വായു അറകൾ അടഞ്ഞു പോകാതെ സൂക്ഷിക്കുന്ന രാസ വസ്തുവാണ് ലെസിതിൻ 
  18. നന്നായി ശ്വസിക്കാൻ കഴിയാത്തതു മൂലം ശരീരത്തിന് ശരിയായ അളവിൽ ഓക്സിജൻ ലഭ്യമാകാതെ വരുന്ന അവസ്ഥയാണ് അസ്‌ഫിക്സിയ 
  19. ന്യുമോണിയ, ബ്രോങ്കൈറ്റിസ്, എംഫിസിമ, സാർസ് മുതലായവ ശ്വാസകോശ രോഗങ്ങളാണ്.


No comments:

Powered by Blogger.