Study Notes for Kerala PSC LD Clerk Exam on Vitamins

ജീവക ശാസ്ത്രം 

ജീവകോശങ്ങളുടെ ശരിയായ പ്രവർത്തനങ്ങൾക്ക് ആവശ്യം വേണ്ട പ്രകൃതിദത്ത രാസഘടകങ്ങളാണ് വൈറ്റമിൻ എന്നറിയപ്പെടുന്ന ജീവകങ്ങൾ.
  1. മനുഷ്യശരീരത്തിലെ കോശങ്ങളുടെ പ്രവർത്തനങ്ങൾക്ക് ആവശ്യമുള്ള കാർബണിക്ക് പദാർഥങ്ങളാണ് ജീവകങ്ങൾ.
  2. മനുഷ്യ ശരീരത്തിന്റെ പ്രവർത്തനങ്ങൾക്ക് അനിവാര്യമായ 13 ജീവകങ്ങളാണുള്ളത്.
  3. കാസിമർ ഫങ്ക് ആണ് ജീവകങ്ങൾക്ക് വൈറ്റമിൻ എന്ന പേര് നൽകിയത്.
  4. എ,സി,ഡി,ഇ,കെ എന്നീ പേരുകളിലുള്ള 5 ജീവകങ്ങളും ബി കോംപ്ലക്‌സിലെ 8 ജീവകങ്ങളും ചേർന്നതാണ് ഈ അനിവാര്യ ജീവകങ്ങൾ.
  5. മനുഷ്യ കോശങ്ങൾക്ക് സ്വയം ഉൽപാദിപ്പിക്കാൻ കഴിയാത്ത ഒന്നാണ് ജീവകങ്ങൾ.
  6. കോ-എൻസൈം എന്നറിയപ്പെടുന്ന ആഹാരഘടകമാണ് ജീവകം.
  7. ഭക്ഷണത്തിലൂടെയാണ് പ്രധാനമായും ജീവകങ്ങൾ ശരീരത്തിൽ പ്രവേശിക്കുന്നത്.
  8. ജീവകങ്ങൾ ഊർജം നൽകുന്നില്ല.
  9. ജീവകങ്ങളുടെ അഭാവം മൂലമുണ്ടാകുന്ന രോഗങ്ങളാണ് അപര്യാപ്തതാ രോഗങ്ങൾ.
  10. ജീവകങ്ങളെ പ്രധാനമായും രണ്ടായി തരം തിരിക്കാം. ജലത്തിൽ ലയിക്കുന്നവയും കൊഴുപ്പിൽ ലയിക്കുന്നവയും.
  11. ജലത്തിൽ ലയിക്കുന്ന ജീവകങ്ങൾ ബി കോംപ്ലക്സ്,സി.
  12. കൊഴുപ്പിൽ ലയിക്കുന്ന ജീവകങ്ങൾ എ,ഡി,ഇ,കെ.
  13. ജലത്തിൽ ലയിക്കുന്ന ജീവകങ്ങൾ ശരീരത്തിൽ സംഭരിച്ചു വയ്ക്കുന്നില്ല.
  14. പേശികളിലേക്കും കോശ ഭാഗങ്ങളിലെക്കും ജീവകങ്ങൾ ആഗിരണം ചെയ്യപ്പെടുന്നില്ല.
  15. കൊഴുപ്പിൽ ലയിക്കുന്ന ജീവകങ്ങൾ ആഡിപ്പോസ് കലകളിലും കരളിലുമായി ശരീരം സംഭരിക്കും.
  16.  ശരീരത്തിലെ ആവശ്യത്തിലധികമുള്ള ബി കോംപ്ലക്സ്, സി, ജീവകങ്ങൾ മൂത്രത്തിലൂടെ പുറംതള്ളപ്പെടും.
  17. ജീവകങ്ങൾക്ക് പ്രത്യേക രാസനാമങ്ങൾ നൽകിയത് ഇന്റർനാഷണൽ യൂണിയൻ ഓഫ് പ്യുവർ ആൻഡ് അപ്പ്ളൈഡ് കെമിസ്ട്രി ആണ്.
കൊഴുപ്പിൽ ലയിക്കുന്ന ജീവകങ്ങൾ 
ജീവകം എ 
രാസനാമം - റെറ്റിനോൾ 
  1. 1913 ൽ എൽമർ മക്കൊല്ലം എന്ന ജൈവ രസതന്ത്രജ്ഞനാണ് വെണ്ണയിൽ നിന്ന് ജീവകം എ വേർതിരിച്ചെടുത്തത്.
  2. 'ബ്രൈറ്റ് ഐ' വൈറ്റമിൻ  എന്നറിയപ്പെടുന്നു.
  3. കണ്ണുകൾ, ത്വക്ക്, കോശം എന്നിവയുടെ ആരോഗ്യത്തിന് ആവശ്യമായ ജീവകമാണ് ജീവകം എ.
  4. ഇലക്കറികൾ, കരൾ, മുട്ട, പാൽ, മത്സ്യം, എണ്ണകൾ, ചീര, കാബ്ബജ്,മഞ്ഞയോ ഓറഞ്ചോ നിറമുള്ള ഫലങ്ങൾ (ഉദാ: പപ്പായ, മാങ്ങ, കാരറ്റ്, തക്കാളി എന്നിവയാണ് ജീവകം എ യുടെ പ്രധാന സ്രോതസ്സുകൾ.
  5. കരോട്ടിൻ എന്ന വർണ്ണ വസ്തു ശരീരത്തിൽ വച്ച് എളുപ്പം 'ജീവകം എ' യായി മാറ്റപ്പെടുന്നതുകൊണ്ടു 'പ്രൊ വൈറ്റമിൻ എ' എന്നറിയപ്പെടുന്നു.
  6. ജീവകം എ യുടെ അഭാവം മൂലം ഉണ്ടാകുന്ന രോഗങ്ങൾ:നിശാന്ധത, സീറോഫ്താൽമിയ 
  7. സാധാരണ വ്യക്തിക്ക് ആവശ്യമായ ജീവകം എ യുടെ അളവ് 1.5 -2 മി.ഗ്രാം.
  8. റോഡോപ്സിൻ നിർമാണം തടസ്സപ്പെടുന്നതിനാൽ മങ്ങിയ പ്രകാശത്തിൽ കാഴ്ച ശക്തി കുറയുന്ന അവസ്ഥ നിശാന്ധത.
ജീവകം ഡി 
രാസനാമം : കാൽസിഫെറോൾ 
  1. സൺ ഷൈൻ വൈറ്റമിൻ എന്നറിയപ്പെടുന്നു.
  2. എല്ലിന്റെയും പല്ലിന്റെയും വളർച്ചയ്ക്കാവശ്യമായ ജീവകം.
  3. കാൽസ്യം, ഫോസ്‌ഫോറസ് എന്നിവയുടെ ഉപാപചയത്തിൽ പ്രധാന പങ്ക് വഹിക്കുന്നു.
  4. സ്റ്റീറോയിഡായി പ്രവർത്തിക്കുന്നു.
  5. കരൾ, മത്സ്യ എണ്ണകൾ, ഇലക്കറികൾ, പാൽ, മുട്ട, വെണ്ണ എന്നിവയിൽ ധാരാളം അടങ്ങിയ ജീവകം.
  6. സൂര്യ പ്രകാശത്തിന്റെ സാന്നിധ്യത്തിൽ ത്വക്കിൽ നിർമിക്കപ്പെടുന്നു.
  7. രക്ത സമ്മർദ്ദം നിയന്ത്രിക്കുന്നു.
  8. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമപ്പെടുത്തുന്നു.
  9. ഹൃദ്രോഗങ്ങൾ, ടൈപ്പ് 1 ഡയബെറ്റിസ്, ഓസ്റ്റിയോ പൊറോസിസ്, പക്ഷാഘാതം എന്നിവ തടയാൻ സഹായിക്കുന്നു.
  10. ജീവകം ഡി യുടെ അഭാവം മൂലം ഉണ്ടാകുന്ന രോഗങ്ങൾ : റിക്കറ്റ്സ്, അഥവാ കണ, ഓസ്റ്റിയോ മാലേസിയ.
  11. ജീവകം ഡി 2 ന്ടെ പ്രോവൈറ്റമിൻ - എർഗോസ്റ്റിറോൾ.
  12. എർഗോസ്റ്റിറോൾ സസ്യങ്ങളിൽ കാണപ്പെടുന്നു.
  13. ജീവകം ഡി 3 യുടെ പ്രോ വൈറ്റമിൻ - 7-ഡി ഹൈഡ്രോകൊളസ്‌ട്രോൾ (ഇത് മൃഗങ്ങളിൽ കാണപ്പെടുന്നു.)
ജീവകം കെ 
രാസനാമം : ഫിലോക്വിനോൻ 
  1. ജീവകം കെ കണ്ടെത്തിയത് - ഹെൻറി ഡാം.
  2. രക്തം കട്ട പിടിക്കാൻ ആവശ്യം വേണ്ട വൈറ്റമിൻ.
  3. ആന്റി ഹെമറാജിക് വൈറ്റമിൻ എന്നറിയപ്പെടുന്നു.
  4. കുടലിലെ ബാക്റ്റീരിയകൾ നിർമിക്കുന്ന ജീവകം.
  5. ഇലക്കറികൾ, സോയാബീൻ, ഉരുളക്കിഴങ്ങ്, തക്കാളി, ചീര, കാബ്ബജ് എന്നിവയാണ് പ്രധാന സ്രോതസ്സുകൾ.
  6. കരളിന്റെ ആരോഗ്യത്തെ സഹായിക്കുന്ന ജീവകം.
  7. അപര്യാപ്തത രോഗം, രക്തം കട്ട പിടിക്കുന്നതിനു തടസം.
ജീവകം ഇ 
രാസനാമം : ടോക്കോഫെറോൾ 
  1. ആന്റി സ്റ്റെറിലിറ്റി ജീവകം എന്നറിയപ്പെടുന്നു.
  2. സസ്യങ്ങളിലും ജന്തുക്കളിലും വ്യാപകമായി കാണുന്നു.
  3. പ്രത്യുല്പാദന അവയവങ്ങളുടെ ശരിയായ പ്രവർത്തനത്തിന് ആവശ്യമായ ജീവകം.
  4. പരുത്തിക്കുരു എണ്ണ, നിലക്കടല എണ്ണ, സൂര്യകാന്തി എണ്ണ, മുളപ്പിച്ച പയർ എന്നിവയിൽ ധാരാളം  അടങ്ങിയിരിക്കുന്നു.
  5. മുട്ടയുടെ മഞ്ഞക്കരു, മത്സ്യ എണ്ണകൾ, പശുവിൻ പാൽ, മൃഗക്കൊഴുപ്പുകൾ എന്നിവയും ജീവകം ഇ യുടെ പ്രധാന സ്രോതസ്സുകളാണ്.
  6. അപര്യാപ്തതാ രോഗം : വന്ധ്യത 
  7. ഹോർമോണായി പ്രവർത്തിക്കുന്ന ജീവകം.
  8. ബ്യുട്ടി വൈറ്റമിൻ എന്നറിയപ്പെടുന്നു.
  9. ചുവന്ന രക്താണുക്കളുടെ ഉൽപ്പാദനത്തിൽ പങ്കു വഹിക്കുന്നു.
ജലത്തിൽ ലയിക്കുന്ന ജീവകങ്ങൾ 

ജീവകം ബി 1 
 രാസനാമം : തയാമിൻ 
  1. സസ്യങ്ങളിൽ വ്യാപകമായി കാണപ്പെടുന്ന ജീവകം.
  2. ധാന്യങ്ങളുടെ തവിടിൽ ധാരാളം അടങ്ങിയിരിക്കുന്നു.
  3. പച്ചക്കറികൾ, പയർ, പരിപ്പ്, മുട്ട, കരൾ, പന്നി മാംസം, എന്നിവ തയാമിന്റെ സമൃദ്ധമായ സ്രോതസ്സുകളാണ്.
  4. പാചകം ചെയ്യുമ്പോൾ തയാമിൻ നഷ്ടപ്പെടുന്നു.
  5. അപര്യാപ്തതാ രോഗം : ബെറിബെറി  
  6. നാഡീ വ്യവസ്ഥയെ ബാധിക്കുന്ന രോഗം - ബെറിബെറി 
  7. ബുദ്ധി വളർച്ചയ്ക്കും, ഓർമശക്തിക്കും ആവശ്യമായ ജീവകം.
  8. രക്തത്തിന്ടെ ഉത്പാദനത്തിനും രക്ത ചംക്രമണത്തിനും സഹായിക്കുന്നു.
ജീവകം ബി 2 
രാസനാമം : റൈബോഫ്‌ളേവിൻ 
  1. വൈറ്റമിൻ ജി എന്നറിയപ്പെടുന്നു.
  2. ത്വക്കിന്ടെയും വായുടെയും ആരോഗ്യത്തിന് ആവശ്യമായ ജീവകം.
  3. ധാന്യങ്ങൾ, മുട്ട, പാൽ, മാംസം, ഇലക്കറികൾ എന്നിവ പ്രധാന സ്രോതസ്സുകൾ.
  4. ചുവന്ന രക്ത കോശങ്ങൾ, ആന്റിബോഡികൾ എന്നിവയുടെ ഉല്പാദനത്തിൽ പ്രധാന പങ്ക് വഹിക്കുന്നു.
  5. അപര്യാപ്തതാ രോഗങ്ങൾ - അരിബോഫ്‌ലാവിനോസിസ്, ആംഗുലർ സ്റ്റോമാറ്റിസ്‌ 
  6. യീസ്റ്റ്, ഫെർമെന്റേഷൻ നടത്തുന്ന ബാക്റ്റീരിയ എന്നിവയിൽ ധാരാളമായുള്ള ജീവകം.
ജീവകം ബി 7 
രാസനാമം : ബയോട്ടിൻ 
  1. അപര്യാപ്തതാ രോഗം - ഡർമട്ടൈറ്റിസ് 
  2. ജീവകം എച്ച് എന്നറിയപ്പെടുന്നു.
ജീവകം ബി 3 
രാസനാമം : നിയാസിൻ / നിക്കോട്ടിനിക്ക് ആസിഡ് 
  1. മത്സ്യം, ധാന്യങ്ങൾ, പച്ചക്കറികൾ, ഇലക്കറികൾ എന്നിവയിൽ ജീവകം ബി 3 അടങ്ങിയിരിക്കുന്നു.
  2. ഉപാപചയ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ജീവകം.
  3. ലൈംഗിക ഹോർമോണുകൾ ഉൽപ്പാദിപ്പിക്കാനാവശ്യം.
  4. ഓർമശക്തി വർധിപ്പിക്കാനും രക്ത ചംക്രമണം വർധിപ്പിക്കാനും ആവശ്യം.
  5. അപര്യാപ്തതാ രോഗം - പെല്ലാഗ്ര.
  6. പ്രകാശമേൽക്കുന്ന ഭാഗത്തെ ത്വക്ക് പരുക്കാനാവുന്ന അവസ്ഥയാണ് പെല്ലാഗ്ര.
ജീവകം ബി 5 
രാസനാമം : പാന്റോതെനിക് ആസിഡ് 
  1. ആന്റി സ്ട്രെസ് വൈറ്റമിൻ എന്നറിയപ്പെടുന്നു.
  2. മുട്ട, പാൽ, കരൾ, യീസ്റ്റ്, കൂണുകൾ, പയറുവർഗങ്ങൾ, ധാന്യങ്ങൾ, മാംസം, എന്നിവ പ്രധാന സ്രോതസ്സുകളാണ്.
  3. ഹോർമോണുകളുടെ ഉത്പാദനം ഹീമോഗ്ലോബിന്റെ ഉത്പാദനം എന്നിവയെ സഹായിക്കുന്നു.
  4. അപര്യാപ്തതാ രോഗം - പാരസ്തീഷ്യ 
ജീവകം ബി 6 
രാസനാമം : പിരിഡോക്സിൻ 
  1. പച്ചക്കറികൾ, മാംസം, ഷന്യങ്ങൾ, വാഴപ്പഴം, ഗോതമ്പ് എന്നിവ നല്ല സ്രോതസ്സുകളാണ്.
  2. സ്ത്രീകളിൽ ഉണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങളെ നിയന്ത്രിക്കുന്നു.
  3. മാനസികാവസ്ഥ,പെരുമാറ്റം എന്നിവയെ നിയന്ത്രിക്കുന്നു.
  4. അപര്യാപ്തതാ രോഗങ്ങൾ - അനീമിയ, പെരിഫെറൽ ന്യുറോപ്പതി.
ജീവകം ബി 9 
രാസനാമം : ഫോളിക് ആസിഡ് 
  1. കരളിൽ സംഭരിച്ച് വയ്ക്കപ്പെടുന്നു.
  2. പച്ചക്കറികൾ,ധാന്യങ്ങൾ, കരൾ എന്നിവ പ്രധാന സ്രോതസ്സുകൾ.
  3. ന്യുക്ലിക്ക് ആസിഡുകൾ, ചുവന്ന രക്താണുക്കൾ, ഹീമോഗ്ലോബിൻ എന്നിവയുടെ ഉല്പാദനത്തിന് അനിവാര്യം.
  4. ദഹനത്തെ സഹായിക്കുന്നു.
  5. മാനസിക/ വൈകാരിക ആരോഗ്യം നില നിർത്തുന്നു.
  6. അപര്യാപ്തതാ രോഗം - അനീമിയ 
ജീവകം ബി 12 
രാസനാമം : സൈനകൊബലാമിൻ 
  1. 'എനർജി വൈറ്റമിൻ' എന്നറിയപ്പെടുന്നു.
  2. മുട്ട, പാൽ, കരൾ, മാംസം,കൊഞ്ച്, കക്ക,ഞണ്ട് എന്നിവയാണ് പ്രധാന ഭക്ഷ്യ സ്രോതസുകൾ ചുവന്ന രക്താണുക്കളുടെ നിർമാണത്തിന് വേണ്ട ജീവകം 
  3. കോബോൾട്ട് അടങ്ങിയ ജീവകം.
  4. മനുഷ്യന്റെ വൻകുടലിൽ നിർമിക്കപ്പെടുന്ന ജീവകം.
  5. സസ്യങ്ങളിൽ നിന്ന് ലഭിക്കാത്ത ജീവകം.
  6. അപര്യാപ്തതാ രോഗം - പെർനിഷ്യസ് അനീമിയ 
ജീവകം ഡി 
രാസനാമം : അസ്‌കോർബിക്ക് ആസിഡ് 
  1. കണ്ടെത്തിയത് - C.J.King and W.A.Waugh.
  2. ഓറഞ്ച്, നാരങ്ങ,നെല്ലിക്ക,തക്കാളി, തണ്ണിമത്തൻ,ബ്രോക്കോളി എന്നിവയിൽ ധാരാളമുണ്ട്.
  3. ആരോഗ്യമുള്ള പല്ലുകൾ, മോണകൾ, എല്ലുകൾ എന്നിവ നില നിർത്താനാവശ്യമുള്ള ജീവകം.
  4. പച്ചക്കറികൾ, ചൂടാക്കിയാലും പാകം ചെയ്താലും നഷ്ടമാകുന്ന ജീവകം.
  5. മുറിവ് ഉണങ്ങുന്നതിനു സഹായിക്കുന്ന ജീവകം (കൊളാജൻ)
  6. കൃത്രിമമായി നിർമിച്ച ആദ്യ ജീവകം (രോഗപ്രതിരോധ വൈറ്റമിൻ)
  7. അപര്യാപ്തതാ രോഗം - സ്കർവി (മോണയിൽ നിന്ന് രക്തസ്രാവം)
  8. ഇരുമ്പിന്റെ ആഗിരണത്തെ സഹായിക്കുന്നു.


No comments:

Powered by Blogger.